സത്യവും മിഥ്യയും

നമുക്ക് ഒരു മിഥ്യാധാരണയുണ്ട് '
1. എയർബാഗുണ്ടെങ്കിൽ ഞാൻ സുരക്ഷിതനാണ്
2. എനിക്കുറക്കം നിയന്ത്രിക്കാൻ കഴിയും
ഇത് രണ്ടും ശരിയുമാണ് എന്നാൽ തെറ്റുമാണ്
എയർ ബാഗ് ഉപയോഗിക്കുന്ന വാഹനത്തിൽ സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ലെങ്കിൻ യഥാവിധി ഉപയോഗപ്രദമാകില്ല' മാത്രമല്ല അപകടത്തിനോ മരണത്തിനോ കാരണമായേക്കാം. 120 KM പോകുന്ന വാഹനത്തിലെ യാത്രക്കാരനും 120 km വേഗതയുണ്ടാവും സഡൻ ബ്രേക്ക് ചെയ്യുന്ന വാഹനത്തിന്റെ ജഡത്വം മറികടക്കാൻ വാഹനത്തിന്റെ ബ്രേക്ക് സഹായിക്കുമ്പോൾ 'വാഹനം നിൽക്കുമ്പോൾ യാത്രക്കാരൻ സ്വാഭാവികമായും 120 KM വേഗതയിൽ ഗ്ലാസിൽ ഇടിച്ചിട്ടുണ്ടാവും ,അതുകൊണ്ടാണ് യാത്രികരുടെ ബ്രേകിങ് സിസ്റ്റമായ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കാൻ പറയുന്നത്' വാഹനത്തിലെ സെൻസർ പ്രവർത്തിക്കാൻ കഴിയുന്ന ആഘാതം ലഭിച്ചാൽ മാത്രമെ എയർ ബാഗിലെ സോഡിയം എസൈഡ് വിഘടിച്ച് എയർ ബാഗ് വീർക്കുകയുള്ളൂ .ഇതിന് 40 മില്ലി സെക്കന്റോളം സമയം വേണ്ടി വരും' അതുകൊണ്ടാണ് ഏതെങ്കിലും ആംഗിളിലും അമിത വേഗതയിലും എയർ ബാഗ് ഉപകരിക്കാത്തത് 'കുട്ടികളുടെ സുരക്ഷിതത്വത്തിന് ചൈൽഡ് റെസ്‌ട്രൈൻ സീറ്റ് ബെൽറ്റ് ഉപയോഗിക്കാം.

3. അടിയന്തിര സാഹചര്യങ്ങൾ ഒഴികെ രാത്രി 12 മണിക് ശേഷവും നാലു മണിക്ക് മുൻപും ഉള്ള യാത്ര തീർച്ചയായും ഒഴിവാക്കണം' ദൂരയാത്രക്ക് (രാത്രിയാത്രക്ക്) ട്രെയിൻഡ് ഡ്രൈവറെ ഉപയോഗിക്കുക. അദ്ദേഹം മതിയായി ഉറങ്ങിയെന്ന് ഉറപ്പാക്കുക 'Sleep Cycle ന് അഞ്ച് ഘട്ടങ്ങൾ ഉണ്ട്. ഉറക്കത്തെ അവഗണിച്ചാലും നാലു ഘട്ടങ്ങളും കഴിഞ്ഞ് REM Sleep ഘട്ടത്തിൽ എത്തും രാത്രി യാത്രകളിൽ വേഗം REM SLEEP സൈക്കിളിൽ എത്തും. പൂർണ്ണമായും അബോധാവസ്ഥയിൽ എത്തുന്ന സമയം. ചില സ്വപ്നങ്ങളിൽ നമ്മൾ പ്രതികരിക്കാൻ കഴിയാതെ നിസഹായരാവുന്നില്ലെ ആ അവസ്ഥ. ആ അവസ്ഥയിൽ കാൽ പാരലൈസ്ഡ് ആവുകയും ആക്‌സില്ലേറ്ററിൽ കാൽ ശക്തമായി അമരുകയും ചെയ്യുന്നു.

ഉറക്കം വരുന്നില്ലങ്കിൽ കൂടി നമ്മുടെ തലച്ചോർ നമ്മൾ പോലുമറിയാതെ നമ്മളെ രാത്രിയിൽ ഉറക്കുന്നതിന് മറ്റൊരു കാരണം ഉണ്ട്. രാത്രിയിൽ വാഹനത്തിന്റെ ലൈറ്റിൽ Road Visibility ഏതാണ്ട് 25 ശതമാനമായി കുറയുന്നു. പകൽ വെളിച്ചത്തിൽ കണ്ണിലെ റെറ്റിനയിൽ കാണുന്ന 'കോണുകൾ എന്ന കോശങ്ങൾ ആണ് കാഴ്ച നൽകുന്നത് (Bright vision).'റോഡുകൾ എന്ന കോശങ്ങൾ രാത്രി കാഴ്ചയും നൽകുന്നു. (Dim vision). വെളിച്ചം പതിക്കുമ്പോൾ റോഡിൽ ഉള്ള Rhodopsin എന്ന വസ്തു ബ്ലീച് ചെയ്തു വിഘടിക്കും. അപ്പോൾ ഉണ്ടാകുന്ന Stimulus ആണ് കാഴ്ച ആകുന്നത്. വിഘടിച്ച Rhodopsin ഉടൻ പഴയതുപോലെ ആകുകയും ചെയ്യും. ഇത് ഒരു സെക്കൻഡിൽ ധാരാളം പ്രാവശ്യം നടക്കുന്നു.

എന്നാൽ രാത്രിയിൽ എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റ് ഇടവിട്ട് ഡ്രൈവറുടെ കണ്ണിൽ പതിക്കുമ്പോൾ, റെറ്റിനയിലെ കാഴ്ച നൽകുന്ന Rhodopsin വിഘടിച്ച ശേഷം കൂടിച്ചേരാൻ സമയം കിട്ടില്ല. അതിനായി തലച്ചോർ ഉറക്കം വരുത്തും. കണ്ണടപ്പിച്ചു കാഴ്ച ശക്തി നില നിർത്തുന്നതിനാണ് തലച്ചോർ ഈ വിദ്യ പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ പോലും അറിയാതെ ഉറങ്ങുന്നത്' ഉറങ്ങാതെയിരിക്കുമ്പോൾ രാത്രയിൽ ഇത് തീവ്രമാകുകയും ചെയ്യും.

ഉറക്കം ആദ്യ ഘട്ടത്തിൽ ഫീൽ ചെയ്യുമ്പോൾ തന്നെ സുരക്ഷിതമായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് 15 - 30 മിനിറ്റ് ഉറങ്ങിയതിനു ശേഷം യാത്ര തുടരുക. വാഹനം എത്രത്തോളം പ്രവർത്തന ക്ഷമമാണോ അതിനേക്കാൾ കൂടുതൽ വാഹന നിയന്ത്രിതാവ് പ്രവർത്തന സജ്ജമായിരിക്കണം'

പ്രജു AMVI തിരുവനംന്തപുരം
RT ഓഫീസ്