- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യയിലെ എയർഹോസ്റ്റസ് കരിപ്പൂരിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ; പേരൂർക്കട സ്വദേശി മോനിഷയുടെ മരണം സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നെന്നു സൂചന; മൃതദേഹം കണ്ടെത്തിയത് വിമാനജോലിക്കാർ താമസിക്കുന്ന ഫ്ളാറ്റിൽനിന്ന്
കരിപ്പൂർ: എയർഇന്ത്യ എക്സ്‌പ്രസിലെ എയർഹോസ്റ്റസിനെ കരിപ്പൂരിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട കുന്നുംപുറം സ്വദേശി ജലജഭവൻ മോനിഷമോഹൻ(24) ആണു മരിച്ചത്. കരിപ്പൂരിൽനിന്നും ഒരു കിലോമീറ്റർ ദൂരത്ത് എയർ ഹോസ്റ്റസുമാർ അടക്കമുള്ള ജീവനക്കാർ താമസിക്കുന്ന കെ.ബി. ടവർ എന്ന ഫ്‌ളാറ്റിലാണ് മോനിഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10നാണ് കരിപ്പൂർ പൊലീസിനു വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സ്ഥലതെത്തി നടത്തിയ അന്വേഷണത്തിൽ മോനിഷയുടേതെന്നു കരുതുന്ന കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നതായി മോനിഷ കുറിപ്പിൽ എഴുതിയതായാണു ലഭിക്കുന്ന വിവരം. കുറിപ്പിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു പോസ്റ്റ് മോർട്ടത്തിനയച്ചു.
കരിപ്പൂർ: എയർഇന്ത്യ എക്സ്‌പ്രസിലെ എയർഹോസ്റ്റസിനെ കരിപ്പൂരിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട കുന്നുംപുറം സ്വദേശി ജലജഭവൻ മോനിഷമോഹൻ(24) ആണു മരിച്ചത്.
കരിപ്പൂരിൽനിന്നും ഒരു കിലോമീറ്റർ ദൂരത്ത് എയർ ഹോസ്റ്റസുമാർ അടക്കമുള്ള ജീവനക്കാർ താമസിക്കുന്ന കെ.ബി. ടവർ എന്ന ഫ്‌ളാറ്റിലാണ് മോനിഷയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10നാണ് കരിപ്പൂർ പൊലീസിനു വിവരം ലഭിക്കുന്നത്.
തുടർന്ന് പൊലീസ് സ്ഥലതെത്തി നടത്തിയ അന്വേഷണത്തിൽ മോനിഷയുടേതെന്നു കരുതുന്ന കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നതായി മോനിഷ കുറിപ്പിൽ എഴുതിയതായാണു ലഭിക്കുന്ന വിവരം. കുറിപ്പിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു പോസ്റ്റ് മോർട്ടത്തിനയച്ചു.
Next Story