ലക്ട്രോണിക് ഉപകരണങ്ങൾ വിമാനയാത്രക്കാർ ഒപ്പം കൊണ്ടുപോകുന്നത് വിലക്കിയ അമേരിക്കയുടെയും ബ്രിട്ടന്റെയും നടപടിയാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. തുർക്കിയിലെയും ഗൾഫിലെയും വടക്കേ അമേരിക്കയിലെയും പത്ത് വിമാനത്താവളങ്ങളിൽനിന്ന് അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് ഒപ്പം കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിൽ ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകളും നിരോധിച്ചതാണ് സംഭവം. പിന്നാലെ ബ്രിട്ടനും ഇതേ തീരുമാനം നടപ്പിലാക്കി.

ഭീകരർ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയാണ് നിരോധനത്തിന് പിന്നിൽ. സ്മാർട്ട്‌ഫോണിനെക്കാൾ വലിപ്പമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വിലക്ക് ബാഘകമാണ്. ലാപ്‌ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലറ്റുകൾ, ഇ-റീഡറുകൾ, ഡിവിഡി പ്ലേയറുകൾ, ഗെയിം കൺസോളുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ നിരോധിച്ചവയുടെ കൂട്ടത്തിൽപ്പെടുന്നു. ഇത്തരം സാധനങ്ങൾ, ലഗേജിനൊപ്പം കടത്തി കൂടെക്കൊണ്ടുപോകാവുന്നതാണ്.

ദുബായ്, അബുദാബി, ജിദ്ദ, റിയാദ്, ദോഹ, അമ്മാൻ, കുവൈത്ത് സിറ്റി,, കെയ്‌റോ എന്നിവയാണ് പട്ടികയിലുൾപ്പെട്ട ഗൾഫ് മേഖലയില വിമാനത്താവളങ്ങൾ. തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളവും വടക്കേ അമേരിക്കയിലെ കാസബ്ലാങ്ക വിമാനത്താവളവും പട്ടികയിലുണ്ട്. ഈ വിമാനത്താവളങ്ങളിൽനിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന ഏതുരാജ്യത്തെ പൗരന്മാർക്കും വിലക്ക് ബാധകമാണ്. എന്നാൽ, അമേരിക്കയിലെ വിമാനത്താവളങ്ങളിൽനിന്ന് പുറത്തേയ്കക്ക് പറക്കുന്ന വിമാനങ്ങളിൽ ഈ വിലക്ക് ബാധകമല്ല എന്നതും ശ്രദ്ധേയമാണ്.

ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതലാണ് ഈ നിയമം ഹോംലാൻഡ് സെക്യൂരിറ്റി ഏർപ്പെടുത്തിയത്. വിലക്ക് അനിശ്ചിത കാലത്തേയ്ക്കാണെന്നുെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ദുബായിലെ എമിറേറ്റ്‌സിന്റെ വക്താവിന്റെ അഭിപ്രായത്തിൽ, വിലക്ക് ഒക്ടോബർ 14 വരെ മാത്രമാണ് ബാധകം.. ഒകടോബറിൽ വിലക്ക് നീങ്ങിയേക്കുമെന്ന് സൂചനയുണ്ടെങ്കിലും അതേക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്ന് അമേരിക്കൻ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷൻ അധികൃതർ വ്യക്തമാക്കി.

പട്ടികയിലുള്ള പത്ത് വിമാനത്താവളങ്ങളിൽനിന്ന് അമേരിക്കയിലേക്ക് നേരിട്ട് പറക്കുന്ന വിമാനങ്ങൾക്ക് മാത്രമാണ് വിലക്കുള്ളത്. എന്നാൽ ഈ വിമാനങ്ങളിൽ കാനഡയിലേക്ക് യാത്രചെയ്യുന്ന പൗരന്മാരുടെ കാര്യതത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. മോൺട്രിയലിലേക്കുള്ള വിമാനങ്ങൾക്കും വിലക്ക് ബാധകമാകുനന്നുണ്ടെന്ന് റോയൽ ജോർദാനിയൻ എയർലൈൻസ് അധികൃതർ പറഞ്ഞു. ഡിട്രോയിയിൽ സ്‌റ്റോപ്പ് ഓവറുള്ള കാനഡയിലേക്കുള്ള വിമാനങ്ങൾക്കാണ് ഇത് ബാധകമായി വരിക. പട്ടികയിലുള്ള പത്ത് വിമാനത്താവളങ്ങളിലൂടെ കണക്റ്റിങ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരും വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ലഗേജിൽ കൊണ്ടുപോകുന്നതാണ് സുരക്ഷിതം.

അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും വിലക്കേർപ്പെടുത്തിയെങ്കിലും അതിൽ വ്യത്യാസങ്ങളുണ്ട്. സാധാരണ മൊബൈൽഫോണിനെക്കാൾ വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കാണ് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. പ്രധാനമായും ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകളുമാണിത്. 16 സെന്റിമീറ്ററിനെക്കാൾ നീളവും 9.3 സെന്റിമീറ്ററിനെക്കാൾ വീതിയും ഒന്നര സെന്റീമീറ്ററിനെക്കാൾ കൂടുതൽ കനവുമുള്ള ഉപകരണങ്ങൾ ഹാൻഡ്ബാഗേജിൽ കൊണ്ടുപോകരുതെന്നാണ് നിർദ്ദേശം.

ആറ് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളിലെ യാത്രക്കാർക്കാണ് ബ്രിട്ടീഷ് വിലക്ക്. ഈജിപ്ത്, ടുണീഷ്യ, ജോർദാൻ, ലെബനൻ, സൗദി അറേബ്യ, തുർക്കി എന്നിവയാണ് ആ രാജ്യങ്ങൾ അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ കെല്ലിയുമായി സംസാരിച്ചശേഷമാണ് വിലക്ക് പ്രഖ്യാപിച്ചതെന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് മന്ത്രി മാർക്ക് ഗാർണ്യൂ പറഞ്ഞു. അമേരിക്കയിലേക്കുള്ള യാത്രക്കാരിൽ വളരെച്ചെറിയൊരു ശതമാനം മാത്രമേ ഈ നിയന്ത്രണത്തിലൂടെ ബുദ്ധിമുട്ടേണ്ടിവരൂ എന്ന് യു.എസ്. ഹോംലാൻഡ് സെക്യുരിറ്റി വ്യത്തമാക്കി.