- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധുവിധുവിന് ന്യൂയോർക്കിലേക്കു പോകാൻ വിമാനത്താവളത്തിലെത്തിയ ദമ്പതികൾക്കു ലഭിച്ചത് ഞെട്ടിക്കുന്ന സമ്മാനം; ലക്ഷ്വറി ക്ലാസ് യാത്രയ്ക്കു പുറമേ താമസം ഒരുക്കിയത് ഒരു രാത്രിക്ക് ഇരുപതു ലക്ഷത്തിനു മുകളിൽ വാടകയുള്ള ഹോട്ടൽമുറിയിൽ; അദ്ഭുതം വിട്ടുമാറാതെ ബ്രിട്ടീഷ് ദമ്പതികൾ
ലണ്ടൻ: ഹണിമൂൺ ആഘോഷിക്കാൻ ന്യൂയോർക്കിലേക്ക് പോകാൻ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് നവദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന സമ്മാനം. വിമാനയാത്രയ്ക്ക് ഒന്നാം ക്ലാസ് ടിക്കറ്റിനു പുറമേ ഒരു രാത്രിക്ക് 30,000 ഡോളർ(20,31,600 രൂപ) വാടകയുള്ള ഹോട്ടൽമുറിയിൽ താമസിക്കാൻ കഴിഞ്ഞതിന്റെ അദ്ഭൂതം വിട്ടുമാറാനാകാത്ത അവസ്ഥയിലാണ് ഹന്നയും ടോം ബൗറണും. അദ്ഭുത നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കേംബ്രിജ് സ്വദേശികളായ ഈ ദമ്പതികൾ. ഇവരുടെ ദാരുണ കഥ അറിഞ്ഞ ബ്രിട്ടീഷ് എയർലൈൻസ് ഒരു സർപ്രൈസ് സമ്മാനം നല്കാൻ തീരുമാനിക്കുകയായിരുന്നു. കുറച്ചുനാളായി ഒരുമിച്ചു ജീവിക്കുന്ന ഇരുവരും നവംബറിലാണു വിവാഹിതരായത്. ഇതിനിടെ ആദ്യ കുഞ്ഞ് ലൂസി പിറന്നു. ജന്മനാ ഗുരുതര അസുഖബാധിതബാധിതയായിരുന്നു കുഞ്ഞ്. ചികിത്സയ്ക്കായി ഏറെ നാൾ ആശുപത്രിയിൽ തുടരേണ്ടിവന്നതിനാൽ ദമ്പതികൾക്ക് ഹണിമൂൺ ആഘോഷം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ ക്രിസ്മസിനു ന്യൂയോർക്കിൽപോയി ഹണിമൂൺ ആഘോഷിക്കാൻ തീരുമാനിച്ചു. ബ്രിട്ടീഷ് എയർവേസ് ഉപഭോക്താക്കളെ ആ
ലണ്ടൻ: ഹണിമൂൺ ആഘോഷിക്കാൻ ന്യൂയോർക്കിലേക്ക് പോകാൻ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് നവദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന സമ്മാനം. വിമാനയാത്രയ്ക്ക് ഒന്നാം ക്ലാസ് ടിക്കറ്റിനു പുറമേ ഒരു രാത്രിക്ക് 30,000 ഡോളർ(20,31,600 രൂപ) വാടകയുള്ള ഹോട്ടൽമുറിയിൽ താമസിക്കാൻ കഴിഞ്ഞതിന്റെ അദ്ഭൂതം വിട്ടുമാറാനാകാത്ത അവസ്ഥയിലാണ് ഹന്നയും ടോം ബൗറണും. അദ്ഭുത നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കേംബ്രിജ് സ്വദേശികളായ ഈ ദമ്പതികൾ.
ഇവരുടെ ദാരുണ കഥ അറിഞ്ഞ ബ്രിട്ടീഷ് എയർലൈൻസ് ഒരു സർപ്രൈസ് സമ്മാനം നല്കാൻ തീരുമാനിക്കുകയായിരുന്നു. കുറച്ചുനാളായി ഒരുമിച്ചു ജീവിക്കുന്ന ഇരുവരും നവംബറിലാണു വിവാഹിതരായത്. ഇതിനിടെ ആദ്യ കുഞ്ഞ് ലൂസി പിറന്നു. ജന്മനാ ഗുരുതര അസുഖബാധിതബാധിതയായിരുന്നു കുഞ്ഞ്. ചികിത്സയ്ക്കായി ഏറെ നാൾ ആശുപത്രിയിൽ തുടരേണ്ടിവന്നതിനാൽ ദമ്പതികൾക്ക് ഹണിമൂൺ ആഘോഷം നീണ്ടു പോകുകയായിരുന്നു. ഒടുവിൽ ക്രിസ്മസിനു ന്യൂയോർക്കിൽപോയി ഹണിമൂൺ ആഘോഷിക്കാൻ തീരുമാനിച്ചു. ബ്രിട്ടീഷ് എയർവേസ് ഉപഭോക്താക്കളെ ആകർഷിക്കാൻ ഒരുക്കിയിരിക്കുന്ന അദ്ഭുത സമ്മാനത്തിന്റെ ഭാഗമായി തങ്ങളുടെ കഥ ദമ്പതികൾ ഇ-മെയിൽ ചെയ്തുകൊടുക്കുകയായിരുന്നു.
വിമാനത്താവളത്തിൽ ചെന്നപ്പോഴാണ് അദ്ഭുത സമ്മാനം തങ്ങൾക്കാണെന്ന് ദമ്പതികൾ അറിഞ്ഞത്. ഇവരുടെ പ്രഥമ ന്യൂയോർക്ക് യാത്രയായിരുന്നു ഇത്. ലക്ഷ്വറി ക്ലാസിലെ വിമാനയാത്രയ്ക്കു പിന്നാലെ ന്യൂയോർക്കിലെ ബാർക്ലേ ഹോട്ടലിലെ പ്രസിഡൻഷ്യൽ സ്യൂട്ടാണ് ദമ്പതികൾക്കു താമസിക്കാൻ ലഭിച്ചത്. ഒരു വീടിനേക്കാൾ വലിപ്പമുള്ള ഈ സ്യൂട്ടിന് 3,400 ചതുരശ്ര അടി വിസ്തീർണമുണ്ട്. ജിം അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.