- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകൾ ഒരു പരിചയവും ഇല്ലാത്ത രണ്ടു പേർക്കിടയിലെ സീറ്റിൽ ഭയപ്പാടോടെ ഇരിയ്ക്കേണ്ട; വനിതാ സൗഹൃദ വിമാന യാത്രയുമായി വിസ്താര എയർലൈൻസ്
മുംബൈ: ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്ക് ഇനി മുതൽ സുരക്ഷിതമായ സീറ്റുകളിൽ ഇരുന്ന് വിമാന യാത്ര ചെയ്യാം. ഇന്ത്യൻ വിമാന കമ്പനി ആയ വിസ്താര എയർലൈൻ ആണ് സ്ത്രീ സൗഹൃദ വിമാന യാത്രയുമായി രംഗത്തെത്തിയിരിക്കുന്നത്. വിമാനയാത്രയ്ക്കിടെ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ നിരക്ക് വർധിച്ച സാഹചര്യത്തിലാണ് സ്ത്രീ സൗഹൃദ എയർലൈൻ സർവീസുമായി വിസ്താര രംഗത്തെത്തിയിരിക്കുന്നത്. രണ്ട് പുരുഷന്മാർക്ക് ഇടയിലുള്ള സീറ്റിൽ ഇരിക്കേണ്ടി വരുന്നതാണ് വിമാനയാത്രയ്ക്കിടെ മിക്ക സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നം. ഇത്തരത്തിലുള്ള യാത്രയ്ക്കിടെ തൊട്ടടുത്തിരിക്കുന്ന പുരുഷന്മാരുടെ മോശം പെരുമാറ്റ്തതിന് പലരും ഇരയാകാറുമുണ്ട്. ഈ പ്രശ്‌നം പരിഹരിച്ചാണ് വിസ്താര സ്ത്രീ സൗഹൃദമാകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ സൗകര്യപ്രദമായ സീറ്റ് കണ്ടെത്താനുള്ള സൗകര്യമാണ് കമ്പനി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇതിനായി ടിക്കറ്റ് ബുക്കിങ് സോഫ്ടുവെയറിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസു
മുംബൈ: ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്ക് ഇനി മുതൽ സുരക്ഷിതമായ സീറ്റുകളിൽ ഇരുന്ന് വിമാന യാത്ര ചെയ്യാം. ഇന്ത്യൻ വിമാന കമ്പനി ആയ വിസ്താര എയർലൈൻ ആണ് സ്ത്രീ സൗഹൃദ വിമാന യാത്രയുമായി രംഗത്തെത്തിയിരിക്കുന്നത്. വിമാനയാത്രയ്ക്കിടെ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ നിരക്ക് വർധിച്ച സാഹചര്യത്തിലാണ് സ്ത്രീ സൗഹൃദ എയർലൈൻ സർവീസുമായി വിസ്താര രംഗത്തെത്തിയിരിക്കുന്നത്.
രണ്ട് പുരുഷന്മാർക്ക് ഇടയിലുള്ള സീറ്റിൽ ഇരിക്കേണ്ടി വരുന്നതാണ് വിമാനയാത്രയ്ക്കിടെ മിക്ക സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നം. ഇത്തരത്തിലുള്ള യാത്രയ്ക്കിടെ തൊട്ടടുത്തിരിക്കുന്ന പുരുഷന്മാരുടെ മോശം പെരുമാറ്റ്തതിന് പലരും ഇരയാകാറുമുണ്ട്.
ഈ പ്രശ്‌നം പരിഹരിച്ചാണ് വിസ്താര സ്ത്രീ സൗഹൃദമാകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ സൗകര്യപ്രദമായ സീറ്റ് കണ്ടെത്താനുള്ള സൗകര്യമാണ് കമ്പനി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇതിനായി ടിക്കറ്റ് ബുക്കിങ് സോഫ്ടുവെയറിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്.
സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ ആരംഭിച്ച വിമാന കമ്പനി ആണ് വിസ്താര.