- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകൾ പൂട്ടാറായി; ജൂൺ മുതൽ പ്രവാസികൾ നാട്ടിലേക്ക് ഒഴുകും; പതിവുപോലെ യാത്രക്കാരെ പിഴിയാൻ എയർലൈനുകൾ നിരക്ക് വർധന തുടങ്ങി
മസ്‌ക്കറ്റ്: സ്‌കൂളുകൾ പൂട്ടി പ്രവാസികൾ നാട്ടിലേക്ക് വരാൻ തയ്യാറെടുക്കവേ എയർലൈനുകൾ നിരക്ക് വർധനയ്ക്കുള്ള കോപ്പുകൂട്ടിത്തുടങ്ങി. സീസൺ മോശമായതിനെത്തുടർന്ന് എയർലൈനുകൾ നൽകി വന്നിരുന്ന പ്രൊമോഷണൽ നിരക്കുകൾ പിൻവലിക്കുന്നതോടെ യാത്രക്കാരെ പിഴിഞ്ഞ് ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് എയർലൈനുകൾ. ഈ മാസം അവസാനത്തോടെ സ്‌കൂൾ
മസ്‌ക്കറ്റ്: സ്‌കൂളുകൾ പൂട്ടി പ്രവാസികൾ നാട്ടിലേക്ക് വരാൻ തയ്യാറെടുക്കവേ എയർലൈനുകൾ നിരക്ക് വർധനയ്ക്കുള്ള കോപ്പുകൂട്ടിത്തുടങ്ങി. സീസൺ മോശമായതിനെത്തുടർന്ന് എയർലൈനുകൾ നൽകി വന്നിരുന്ന പ്രൊമോഷണൽ നിരക്കുകൾ പിൻവലിക്കുന്നതോടെ യാത്രക്കാരെ പിഴിഞ്ഞ് ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് എയർലൈനുകൾ.
ഈ മാസം അവസാനത്തോടെ സ്‌കൂൾ പരീക്ഷകൾ അവസാനിച്ച് പ്രവാസികൾ നാട്ടിലേക്ക് പോകാൻ തയ്യാറെടുത്തു വരവേ മിക്ക എയർലൈനുകളും അവരുടെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്. കുറഞ്ഞ നിരക്കുകൾ നൽകിയിരുന്ന മിക്ക ഇന്ത്യൻ എയർലൈൻ കമ്പനികളും അവ പിൻവലിച്ച് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ചില കമ്പനികളുടെ ഓഫർ മെയ് അവസാനം വരെയുണ്ടെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്. അവധി തുടങ്ങുന്നതോടെ അതിനു ശേഷം പത്തു മുതൽ ഇരുപതു ശതമാനം വരെ വർധനയാണ് നിരക്കിൽ ഉണ്ടാകുകയെന്ന് കുവൈറ്റ് എയർവേസ് കൺട്രി മാനേജർ രാജൻ ജയറാം പറയുന്നു. മെയ് 31 വരെയാണ് കുവൈറ്റ് എയർവേസ് പ്രൊമോഷണൽ നിരക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
മെയ് അവസാനത്തോടെ ആരംഭിക്കുന്ന പീക്ക് സീസൺ ഈദ് ഹോളിഡേ അവസാനിക്കുന്നതു വരെയാണ് നീണ്ടു നിൽക്കുന്നത്.
മസ്‌ക്കറ്റിൽ നിന്ന് മുംബൈയിലേക്ക് ഇക്കണോമി ക്ലാസിലെ സാധാരണ നിരക്ക് 30 റിയാൽ ആണെന്നിരിക്കേ പീക്ക് സീസണിൽ അത് 150 റിയാൽ വരെയാണ് വർധിക്കുക. അതുകൊണ്ടു തന്നെ മുൻകൂർ സീറ്റ് ബുക്ക് ചെയ്യുന്നത് ഒരുപരിധി വരെ നിരക്ക് വർധന ബാധിക്കാതിരിക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഏഷ്യൻ പ്രവാസികളിൽ ഭൂരിഭാഗം പേരും തങ്ങളുടെ മാതൃരാജ്യത്ത് അവധിക്കാലം ചെലവഴിക്കാനാണ് താത്പര്യപ്പെടുക.