- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ തന്ത്രങ്ങളും പയറ്റി ഇന്ത്യൻ രഹസ്യം ചോർത്താൻ ഐഎസ്‌ഐ; പണത്തിന് വഴങ്ങാത്തവരെ കുരുക്കാൻ ഹണി ട്രാപ്പ്; രഞ്ജിത്തിന്റെ അറസ്റ്റ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് എന്തുകൊണ്ട്?
പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ഇന്ത്യയിൽ എത്രത്തോളം വേരുകളുണ്ടെന്ന് തെളിയിക്കുന്നതാണ് മലയാളി സൈനികൻ രഞ്ജിത്തിന്റെ അറസ്റ്റ്. ഇന്ത്യൻ സേനയുടെ വിവരങ്ങൾ ചോർത്തുന്നതിന് പാക്കിസ്ഥാൻ എന്തൊക്കെ അടവുകളാണ് സ്വീകരിക്കുന്നതെന്നും ഈ അറസ്റ്റ് വിരൽ ചൂണ്ടുന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രതിരോധ ഉദ്യോഗസ്ഥൻ ചാരപ്രവർത്തിക്ക
പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് ഇന്ത്യയിൽ എത്രത്തോളം വേരുകളുണ്ടെന്ന് തെളിയിക്കുന്നതാണ് മലയാളി സൈനികൻ രഞ്ജിത്തിന്റെ അറസ്റ്റ്. ഇന്ത്യൻ സേനയുടെ വിവരങ്ങൾ ചോർത്തുന്നതിന് പാക്കിസ്ഥാൻ എന്തൊക്കെ അടവുകളാണ് സ്വീകരിക്കുന്നതെന്നും ഈ അറസ്റ്റ് വിരൽ ചൂണ്ടുന്നു.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രതിരോധ ഉദ്യോഗസ്ഥൻ ചാരപ്രവർത്തിക്ക് അറസ്റ്റിലാകുന്നത്. മറ്റു വിഭാഗങ്ങളിൽ നടന്നിട്ടുള്ള അറസ്റ്റുകൾ കൂടി കണക്കിലെടുത്താൽ, പിടിയിലായവർ ആറുപേരാണ്. ഏതൊക്കെ തരത്തിലാണ് ഇന്ത്യയിൽനിന്ന് പാക്കിസ്ഥാൻ വിവരങ്ങൾ ചോർത്തുന്നതെന്ന് ഈ അറസ്റ്റുകൾ തെളിയിക്കുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ മുക്കും മൂലയും പഠിക്കാൻ ഏതു തലത്തിലുള്ള സൈനികനെയും വശത്താക്കാൻ ഐഎസ്‌ഐ ശ്രമിക്കുന്നുണ്ട്. ഗ്വാളിയറിലെ ടാക്റ്റിക്കൽ കോംബാറ്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ രഞ്ജിത്തിനെ സമീപിച്ചത് ഉദാഹരണം. കഴിഞ്ഞമാസം പിടിയിലായ ബിഎസ്എഫ് ഉദ്യോഗസ്ഥനിൽനിന്ന് ഐഎസ്‌ഐ ചോർത്താൻ ശ്രമിച്ചതും ഇതേ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു.
ഇന്ത്യൻ സേനയുടെ യുദ്ധതന്ത്രങ്ങൾ (ഓർബാറ്റ്) ചോർത്താനാണ് ഐഎസ്‌ഐ പ്രധാനമായും ശ്രമിച്ചിരുന്നതെന്ന് രഞ്ജിത്തും കഴിഞ്ഞ മാസം അറസ്റ്റിലായ ബിഎസ്എഫ് ജവാൻ അബ്ദുൾ റഷീദും നൽകിയ വിവരങ്ങൾ തെളിയിക്കുന്നു. ഗ്വാളിയറിലെ യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രഞ്ജിത്ത് കൈമാറിയിരുന്നു.
യുദ്ധസമാനമായ ഏത് സാഹചര്യത്തെയും നേരിടാൻ പാകത്തിൽ സജ്ജമാക്കിയ സൈനിക കേന്ദ്രമാണ് ഗ്വാളിയറിലേത്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ ഐഎസ്‌ഐ കാലങ്ങളായി ശ്രമിച്ചുവരികയാണ്. പണം കൊണ്ട് വഴങ്ങാത്തവരെ സ്ത്രീകളെ ഉപയോഗിച്ച് ഹണി ട്രാപ്പിൽപ്പെടുത്തിയാണ് വിവരങ്ങൾ ശേഖരിച്ചിരുന്നത്.
രഞ്ജിത്തും ഐഎസ്‌ഐ ഏജന്റുമായുള്ള ആശയവിനിമയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഏതാനും മാസം മുമ്പ് ഇയാളെ നിരീക്ഷിക്കാൻ തുടങ്ങിയത്. സൈന്യം നൽകിയ വിവരമനുസരിച്ച് ക്രൈംബ്രാഞ്ചാണ് രഞ്ജിത്തിനെ നിരീക്ഷിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തത്. ഇതേത്തുടർന്ന് ഏതാനും ദിവസം മുമ്പ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക വിഭാഗം ഭട്ടിൻഡയിലെത്തിയ ചോദ്യം ചെയ്യുകയും രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകമായിരുന്നു.