- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനും ദുബായിയും ന്യുയോർക്കുമൊക്കെ ഏറെ പിന്നിൽ; ലോകത്തേറ്റവും മികച്ച എയർപോർട്ട് നമ്മുടെ സ്വന്തം ഡൽഹി; ലോകത്തെ ഏറ്റവും തിരക്കേറിയ 20 എയർപോർട്ടുകളിലും ഡൽഹി ഇടംപിടിച്ചു
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തേറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ എയർപോർട്ട് സർവീസ് ക്വാളിറ്റി റാങ്കിങ് അനുസരിച്ച്, ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ വിമാനത്താവളത്തെ പിന്തള്ളിയാണ് ന്യൂഡൽഹി ഒന്നാമതെത്തിയത്. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളനുസരിച്ചുള്ള റാങ്കിങ്ങാണ് ഡൽഹിയെ മുമ്പന്തിയിലെത്തിച്ചത്. കഴിഞ്ഞവർഷത്തെ ഏഷ്യ-പസഫിക് റാങ്കിങ്ങിൽ ഇഞ്ചിയോൺ ഒന്നാമതും ഡൽഹി രണ്ടാമതുമായിരുന്നു. ഇക്കുറി ആ പദവിയാണ് ഡൽഹി സ്വന്തമാക്കിയത്. വർഷം നാല് കോടിയിലേറെ പേർ ആശ്രയിക്കുന്ന വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ചതായും ഡൽഹി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയാണ് ഇതിൽ രണ്ടാം സ്ഥാനത്ത്. ബെയ്ജിങ് മൂന്നാമതും. 2015-ലെ റാങ്കിങ്ങിൽ രണ്ടരക്കോടി മുതൽ നാല് കോടി വരെ യാത്രക്കാർ വരുന്ന വിമാനത്താവളങ്ങളിലും ഡൽഹി ഒന്നാമതായിരുന്നു. 2017-ൽ ഡൽഹി വിമാനത്താവളത്തിലൂടെ കടന്നുപോയത് 6.35 കോടി യാത്രക്കാരാണ്. യാത്രക്കാരുടെ എണ്ണത്തിലും ഡൽഹിയിൽ വലിയ വർധനയാണുണ്ടായത്. ഈ ഗണത്തിലും ഡൽ
ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തേറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ എയർപോർട്ട് സർവീസ് ക്വാളിറ്റി റാങ്കിങ് അനുസരിച്ച്, ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ വിമാനത്താവളത്തെ പിന്തള്ളിയാണ് ന്യൂഡൽഹി ഒന്നാമതെത്തിയത്. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളനുസരിച്ചുള്ള റാങ്കിങ്ങാണ് ഡൽഹിയെ മുമ്പന്തിയിലെത്തിച്ചത്.
കഴിഞ്ഞവർഷത്തെ ഏഷ്യ-പസഫിക് റാങ്കിങ്ങിൽ ഇഞ്ചിയോൺ ഒന്നാമതും ഡൽഹി രണ്ടാമതുമായിരുന്നു. ഇക്കുറി ആ പദവിയാണ് ഡൽഹി സ്വന്തമാക്കിയത്. വർഷം നാല് കോടിയിലേറെ പേർ ആശ്രയിക്കുന്ന വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ചതായും ഡൽഹി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയാണ് ഇതിൽ രണ്ടാം സ്ഥാനത്ത്. ബെയ്ജിങ് മൂന്നാമതും. 2015-ലെ റാങ്കിങ്ങിൽ രണ്ടരക്കോടി മുതൽ നാല് കോടി വരെ യാത്രക്കാർ വരുന്ന വിമാനത്താവളങ്ങളിലും ഡൽഹി ഒന്നാമതായിരുന്നു.
2017-ൽ ഡൽഹി വിമാനത്താവളത്തിലൂടെ കടന്നുപോയത് 6.35 കോടി യാത്രക്കാരാണ്. യാത്രക്കാരുടെ എണ്ണത്തിലും ഡൽഹിയിൽ വലിയ വർധനയാണുണ്ടായത്. ഈ ഗണത്തിലും ഡൽഹി ചാംഗി, ഇഞ്ചിയോൺ, ബാങ്കോക്ക് വിമാനത്താവളങ്ങളെ പിന്നിലാക്കി. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ ഏഴാമത്തെ വിമാനത്താവളമാണ് ഡൽഹിയിപ്പോൾ. ലോകത്തെ ഏറ്റവും തിരക്കേറിയ ആദ്യ 20 വിമാനത്താവളങ്ങളിൽ ഡൽഹിയുണ്ട്.
എ.സി.ഐ-എ.എസ്.-ക്യു റാങ്കിങ്ങിൽ നാല് കോടിയിലേറെ യാത്രക്കാർ കടന്നുപോകുന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തുകയെന്നത് അവിസ്മരണീയമായ നേട്ടമാണെന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിഇഒ ഐ പ്രഭാകര റാവു അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിൽ യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളിലും വിമാനത്താവള നടത്തിപ്പിലും പുലർത്തുന്ന സൂക്ഷ്മതയും കൃത്യതയുമാണ് ഇത്തരമൊരു നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2006 മുതൽ 2010 വരെയുള്ള കാലയളവിൽ ഡൽഹി വിമാനത്താവളം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്നും പിന്നീടിങ്ങോട്ട് ലോകത്തെ ആദ്യത്തെ മികച്ച നൂറ് വിമാനത്താവളങ്ങളിലൊന്നായി മാറാൻ ഡൽഹിക്കായിട്ടുണ്ടെന്നും പ്രഭാകര റാവു പറഞ്ഞു. യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽനിന്ന് ലഭിക്കുന്ന സേവനങ്ങളുടെ അടിസ്ഥാനത്തിൽ റാങ്കിങ് തയ്യാറാക്കുന്ന ഏക സംവിധാനമാണ് എ.എസ്.ക്യു.
ഓരോ വിമാനത്താവളത്തിലും കിട്ടുന്ന 34 പ്രധാന സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തുന്നതും റാങ്കിങ് തയ്യാറാക്കുന്നതും. ലോകത്തെ നൂറ് തിരക്കേറിയ വിമാനത്താവളങ്ങൾ എ.എസ്.ക്യുവിന്റെ നിരന്തര നിരീക്ഷണത്തിലാണ്. എയർപോർട്ടിലേക്ക് എത്താനുള്ള സൗകര്യം, സുരക്ഷാ പരിശോധന, ചെക്ക്-ഇൻ സൗകര്യങ്ങൾ, റെസ്റ്റ് റൂമുകൾ, റെസ്‌റ്റോറന്റുകൾ തുടങ്ങി എല്ലാത്തരം സേവനങ്ങളും പരിഗണിച്ചാണ് റാങ്കിങ് തയ്യാറാക്കുന്നത്. സെപ്റ്റംബർ 10 മുതൽ 13 വരെ ഹാലിഫാക്‌സിലെ നോവ സ്‌കോട്ടിയയിൽ നടക്കുന്ന എ.സിഐ കസ്റ്റമർ എക്‌സലൻസ് ഗ്ലോബൽ സമ്മിറ്റിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.