- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറെ വൈകാതെ കൈയും വീശിച്ചെന്ന് വിമാനത്തിൽ കയറാം; ഐഡി കാർഡ് ഒഴിവാക്കി ഫെയ്‌സ് സ്‌കാനിങ് ഏർപ്പെടുത്താൻ നടപടി പൂർത്തിയാക്കി ഡൊമസ്റ്റിക് സെക്ടർ; ആറ് വിമാനത്താവളങ്ങളിൽ ഉടൻ നടപ്പാകും
മുംബൈ: ബോർഡിങ് പാസെടുക്കുന്നതിനുള്ള ക്യൂവിൽ കാത്തുനിന്ന് മുഷിയുന്ന കാലം ഉടനില്ലാതാകും. ആഭ്യന്തര വിമാന യാത്രക്കാർക്ക് ബോർഡിങ് പാസും ഐഡി കാർഡുമില്ലാതെ യാത്ര ചെയ്യാവുന്ന കാലം വിദൂരമല്ല. യാത്രക്കാരുടെ ഫെയ്‌സ് സ്‌കാനിങ്ങിലൂടെ ബയോമെട്രിക് പരിശോധന പൂർത്തിയാക്കുന്ന സംവിധാനത്തിന് സർക്കാർ അംഗീകാരം നൽകിയതോടെയാണിത്. ഡൽഹി, മുംബൈ, ഹൈദരാബാദ്. ബെംഗളൂരു എന്നീ പിപിപി മെട്രോ എയർപോർട്ടുകളിലും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വാരണാസി, വിജയവാഡ, പുണെ, കൊൽക്കത്ത എന്നിവിടങ്ങളിലുമാകും ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പാക്കുക. അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ വാരണാസിയിലും വിജയവാഡയിലും പുണെയിലും കൊൽക്കത്തയിലും ഡിജിയാത്ര സാധിക്കുമെന്ന് എയർപോർട്ട് അഥോറിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു. മറ്റു നാല് വിമാനത്താവങ്ങളിലും ഉടൻതന്നെ ഇതിനുള്ള സംവിധാനമാകും. മറ്റു വിമാനത്താവളങ്ങളിലെയും ആഭ്യന്തര ടെർമിനലുകളിൽ കടലാസ് രഹിത യാത്ര വൈകാതെ സാധിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. വിരലടയാള പരിശോധനയ്ക്കും കൃഷ്ണമണി പരിശോധനയ്ക്കും
മുംബൈ: ബോർഡിങ് പാസെടുക്കുന്നതിനുള്ള ക്യൂവിൽ കാത്തുനിന്ന് മുഷിയുന്ന കാലം ഉടനില്ലാതാകും. ആഭ്യന്തര വിമാന യാത്രക്കാർക്ക് ബോർഡിങ് പാസും ഐഡി കാർഡുമില്ലാതെ യാത്ര ചെയ്യാവുന്ന കാലം വിദൂരമല്ല.
യാത്രക്കാരുടെ ഫെയ്‌സ് സ്‌കാനിങ്ങിലൂടെ ബയോമെട്രിക് പരിശോധന പൂർത്തിയാക്കുന്ന സംവിധാനത്തിന് സർക്കാർ അംഗീകാരം നൽകിയതോടെയാണിത്. ഡൽഹി, മുംബൈ, ഹൈദരാബാദ്. ബെംഗളൂരു എന്നീ പിപിപി മെട്രോ എയർപോർട്ടുകളിലും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വാരണാസി, വിജയവാഡ, പുണെ, കൊൽക്കത്ത എന്നിവിടങ്ങളിലുമാകും ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പാക്കുക.
അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ വാരണാസിയിലും വിജയവാഡയിലും പുണെയിലും കൊൽക്കത്തയിലും ഡിജിയാത്ര സാധിക്കുമെന്ന് എയർപോർട്ട് അഥോറിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു. മറ്റു നാല് വിമാനത്താവങ്ങളിലും ഉടൻതന്നെ ഇതിനുള്ള സംവിധാനമാകും. മറ്റു വിമാനത്താവളങ്ങളിലെയും ആഭ്യന്തര ടെർമിനലുകളിൽ കടലാസ് രഹിത യാത്ര വൈകാതെ സാധിക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
വിരലടയാള പരിശോധനയ്ക്കും കൃഷ്ണമണി പരിശോധനയ്ക്കും പകരമായാണ് ഫെയ്‌സ് സ്‌കാനിങ് നടപ്പാക്കാൻ തീരുമാനിച്ചത്. സുരക്ഷാപ്പിഴവുകളില്ലാതെ പരിശോധന നടത്താനാകുമെന്നതുകൊണ്ടാണ് മുഖത്തിന്റെ സ്‌കാനിങ് മതിയെന്ന് തീരുമാനിച്ചത്. സ്‌കാൻ ചെയ്യുമ്പോൾ മുഖത്തിന്റെ ആയിരക്കണക്കിന് ഭാഗങ്ങൾ ഒരേസമയം പരിശോധിക്കപ്പെടുകയും ആൾമാറാട്ടത്തിനുള്ള സാധ്യത തീർത്തും വിരളമാക്കുകയും ചെയ്യും. മുഖത്തിന്റെ ഏതെങ്കിലും ഭാഗം മറച്ചാൽക്കൂടിയും തിരിച്ചറിയാനാകുമെന്ന് അധികൃതർ പറഞ്ഞു.
വിമാനയാത്രക്കാരെല്ലാം മുഖം സ്‌കാൻ ചെയ്യണമെന്ന് നിർബന്ധമില്ല. ആഭ്യന്തര റൂട്ടുകളിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് തിരക്കൊഴിവാക്കുന്നതിന് ഡിജിയാത്ര സ്വീകരിക്കാവുന്നതാണ്. ചെക്കിൻ നടപടികളിൽ സമയം ലാഭിക്കാമെന്നതും വിമാനത്താവളത്തിൽ നേരത്തേയെത്തണമെന്ന നിബന്ധന ഒഴിവാക്കാമെന്നതുമാണ് ഇതിന്റെ പ്രയോജനങ്ങൾ. ഇത് ചെയ്യുന്നതിന് തുടക്കത്തിൽ കുറച്ച് നടപടി ക്രമങ്ങളിലൂടെ യാത്രക്കാർക്ക് കടന്നുപോകേണ്ടിവരുമെന്ന് മാത്രം.
വ്യോമയാന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് ഇതിനുള്ള ആദ്യപടി. പാസ്‌പോർട്ടോ ആധാർകാർഡോ ഡ്രൈവിങ് ലൈസൻസോ ഉപയോഗിച്ച് രജിസ്‌ട്രേഷൻ നടത്താം. രജിസ്റ്റര് ചെയ്ത യാത്രക്കാർ വിമാനത്താവളത്തിലെത്തുമ്പോൾ മുഖം സ്‌കാൻ ചെയ്യാനാവും. പിന്നീടുള്ള യാത്രകൾക്ക് നിങ്ങളുടെ മുഖത്തിന്റെ ബയോമെട്രിക് പരിശോധന മാത്രം മതിയാകും തിരിച്ചറിയൽ രേഖയായി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലഭ്യമാകത്തക്ക രീതിയിലാകും നിങ്ങളുടെ സ്‌കാൻ വിവരങ്ങൾ സൂക്ഷിക്കുക.