- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൺവേയിൽ ദ്വാരം കണ്ടെത്തി; ബ്രിട്ടനിൽ ഇറങ്ങാനാകാതെ വിമാനങ്ങൾ ആകാശത്ത് വട്ടമിട്ടു; പറക്കാൻ റെഡിയായ വിമാനങ്ങൾ വരെ റദ്ദുചെയ്തു
പ്രധാന റൺവേയിൽ ദ്വാരം കണ്ടെത്തിയതിനെത്തുടർന്ന് ഗാറ്റ്‌വിക്ക് എയർപോർട്ട് അടച്ചിട്ടത് ബ്രിട്ടനിലെ വ്യോമഗതാഗതം താറുമാറാക്കി. ഗാറ്റ്‌വിക്കിൽ ഇറങ്ങാൻ എത്തിയ വിമാനങ്ങൾ ആകാശത്ത് വട്ടമിട്ടുപറന്നു. പുറപ്പെടാൻ തയ്യാറായ വിമാനങ്ങൾ പോലു റദ്ദാക്കി. എട്ടു സർവീസുകളെങ്കിലും വഴിതിരിച്ചുവിടേണ്ടിവന്നു. ഒറ്റ റൺവേയിൽ പ്രവർത്തിക്കുന്ന വിമാനത്താവളമാണ് ഗാറ്റ്‌വിക്ക്. ഈ റൺവേയിലാണ് പരിശോധനയ്ക്കിടെ ദ്വാരം കണ്ടെത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. നൂറുകണക്കിന് യാത്രക്കാർ ആകാശത്തും ഭൂമിയിലുമായി കുടുങ്ങിയ നിലയിലുമായി. റൺവേയിലെ തകരാറുകൾ പരിശോധിച്ച് പരിഹാരം കണ്ടെത്തിയെങ്കിലും അതുവഴിയുണ്ടായ യാത്രാ തടസ്സം പരിഹരിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ചില വിമാനങ്ങൾ രണ്ടു മണിക്കൂർ വരെ തടസ്സപ്പെട്ടു. രാത്രി 11 മണിക്ക് ഡബ്ലിനിലേക്ക് പോകേണ്ട വിമാനം പുലർച്ചെ രണ്ടരയ്ക്കാണ് പുറപ്പെട്ടത്. ഗാറ്റ്‌വിക്കിൽനിന്ന് വിമാനങ്ങൾ പുറപ്പെടാൻ വൈകിയത് മറ്റ് വിമാനത്താവളങ്ങളുടെയും പ്രവർത്തനത്തെ ബാധിച്ചു. വൈകിട്ട് ഏഴരയോടെയാണ് റൺവേയിൽ
പ്രധാന റൺവേയിൽ ദ്വാരം കണ്ടെത്തിയതിനെത്തുടർന്ന് ഗാറ്റ്‌വിക്ക് എയർപോർട്ട് അടച്ചിട്ടത് ബ്രിട്ടനിലെ വ്യോമഗതാഗതം താറുമാറാക്കി. ഗാറ്റ്‌വിക്കിൽ ഇറങ്ങാൻ എത്തിയ വിമാനങ്ങൾ ആകാശത്ത് വട്ടമിട്ടുപറന്നു. പുറപ്പെടാൻ തയ്യാറായ വിമാനങ്ങൾ പോലു റദ്ദാക്കി. എട്ടു സർവീസുകളെങ്കിലും വഴിതിരിച്ചുവിടേണ്ടിവന്നു.
ഒറ്റ റൺവേയിൽ പ്രവർത്തിക്കുന്ന വിമാനത്താവളമാണ് ഗാറ്റ്‌വിക്ക്. ഈ റൺവേയിലാണ് പരിശോധനയ്ക്കിടെ ദ്വാരം കണ്ടെത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. നൂറുകണക്കിന് യാത്രക്കാർ ആകാശത്തും ഭൂമിയിലുമായി കുടുങ്ങിയ നിലയിലുമായി.
റൺവേയിലെ തകരാറുകൾ പരിശോധിച്ച് പരിഹാരം കണ്ടെത്തിയെങ്കിലും അതുവഴിയുണ്ടായ യാത്രാ തടസ്സം പരിഹരിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ചില വിമാനങ്ങൾ രണ്ടു മണിക്കൂർ വരെ തടസ്സപ്പെട്ടു. രാത്രി 11 മണിക്ക് ഡബ്ലിനിലേക്ക് പോകേണ്ട വിമാനം പുലർച്ചെ രണ്ടരയ്ക്കാണ് പുറപ്പെട്ടത്.
ഗാറ്റ്‌വിക്കിൽനിന്ന് വിമാനങ്ങൾ പുറപ്പെടാൻ വൈകിയത് മറ്റ് വിമാനത്താവളങ്ങളുടെയും പ്രവർത്തനത്തെ ബാധിച്ചു. വൈകിട്ട് ഏഴരയോടെയാണ് റൺവേയിൽ കുഴപ്പം കണ്ടെത്തിയതെന്ന് ഗാറ്റ്‌വിക്ക് വക്താവ് പറഞ്ഞു. പകരം ഉപയോഗിക്കാറുള്ള റൺവേയിലേക്ക് പ്രവർത്തനം മാറ്റാൻ കാലതാമസമെടുത്തതാണ് സർവീസുകൾ വൈകാൻ ഇടയാക്കിയത്.
റൺവേ മാറ്റാനെടുത്ത സമയം മുഴുവൻ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ ആകാശത്ത് വട്ടമിട്ട് പറക്കേണ്ടിവന്നു. ഇതിനിടെ എട്ട് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കുറെ സർവീസുകൾ വൈകുകയും ചെയ്തതായി വക്താവ് പറഞ്ഞു.