നാട്ടിലേക്ക് പോകാനൊരുങ്ങുന്ന വ്യക്തിയാണോ നിങ്ങൾ. എങ്കിൽ എയർപോർട്ടിൽ ഇനി മുതൽ കൂടുതൽ അടയ്ക്കാനുള്ള പണം കൈയിൽ കരുതിക്കൊളൂ.സൗദിയിലെ അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് അധികഭാരമായി ഇനി മുതൽ എയർപോർട്ട് ബിൽഡിങ് ചാർജും ഉണ്ടാകും.

പുതിയ നിരക്ക് ഈടാക്കി തുടങ്ങിയതായാണ് സൂചന. ഇതോടെ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് മുവ്വായിരത്തോളം രൂപ അധികം നല്‌കേണ്ടി വരും. വൺവേ ടിക്കറ്റിന് ഓരോ അന്ത്രാരാഷ്ട്ര വിമാനയാത്രക്കാരനിൽ നിന്നും എയർപോര്ട്ട് ബിൽഡിങ് ചാർജായി 87 സൗദിറിയാൽ കൂടുതൽ ഈടാക്കാനാണ് വ്യോമയാന വകുപ്പിന്റെ നിർദ്ദേശം.

സൗദിയിലേക്കുള്ളതോ സൗദിയിൽ നിന്ന് പുറത്തേക്കുള്ളതോ ആയ എല്ലാ ടിക്കറ്റുകൾക്കും ഇത് ബാധകമാണ്. നേരത്തെ റിട്ടേൺ ടിക്കറ്റിനു അമ്പത് റിയാൽ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുതൽ174 റിയാൽ ഈടാക്കും. പുതുതായി ഇഷ്യൂ ചെയ്യുന്നതോ റീ ഇഷ്യൂ ചെയ്യുന്നതോ ആയ ടിക്കറ്റുകൾക്കല്ലാം അധിക നിരക്ക് നല്കണം. ഇന്ത്യക്കാർ റിട്ടേൺ ടിക്കറ്റിനു 3200 ഓളം രൂപ അധികം നല്കണ്ടി വരും.

ഹജ്ജ് ഉംറ യാത്രക്കാരും വരാനിരിക്കുന്ന സ്‌കൂൾ അവധിവേളയിൽ യാത്ര ചെയ്യുന്നവരുമെല്ലാം ഈ തുക നല്കണമെന്നാണ് സൂചന.