- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ച് കിന്റായി വിമാനത്തിൽ കയറാൻ ചെന്നാൽ നടന്നേക്കില്ല; മദ്യപിച്ച് വിമാനത്തിൽ കയറുന്നത് തടയാൻ നിയമം കൊണ്ടു വന്നേക്കും
മദ്യപിച്ച് വിമാനത്തിൽ കയറിയവർ ബഹളമുണ്ടാക്കുന്നതും ആക്രമണങ്ങൾ അഴിച്ച് വിടുന്നതും ഇന്ന് പതിവ് സംഭവങ്ങളായിത്തീർന്നിരിക്കുന്നു. വിമാനത്തിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പലപ്പോവും ഹോളിഡേയ്സിന്റെ സന്തോഷവും പ്രസരിപ്പും തല്ലിക്കെടുത്താൻ വരെ ഇത് കാരണമായിത്തീർന്നേക്കാം. ഇതിന് വിരാമമിടാൻ പുതിയ നിയമം കൊണ്ടു വന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ പിന്നെ അടിച്ച് കിന്റായി വിമാനത്തിൽ കയറാൻ സാധിക്കില്ലെന്നുറപ്പാണ്. പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സദാസമയവും വൈനും ബിയറും സ്പിരിട്ടും ലഭിക്കുന്ന വിമാനത്താവളങ്ങൾക്കരികിലെ ബാറുകൾ അടച്ച് പൂട്ടാനായിരിക്കും പുതിയ മന്ത്രി ശ്രമിക്കുകയെന്നും സൂചനയുണ്ട്. വിമാനങ്ങളിലോ വിമാനത്താവളങ്ങളിലോ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ 440ൽ അധികം പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നിയമം കർക്കശമാക്കാൻ ആലോചിക്കുന്നത്. സാധാരണയായി എയർപോർട്ട്
മദ്യപിച്ച് വിമാനത്തിൽ കയറിയവർ ബഹളമുണ്ടാക്കുന്നതും ആക്രമണങ്ങൾ അഴിച്ച് വിടുന്നതും ഇന്ന് പതിവ് സംഭവങ്ങളായിത്തീർന്നിരിക്കുന്നു. വിമാനത്തിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പലപ്പോവും ഹോളിഡേയ്സിന്റെ സന്തോഷവും പ്രസരിപ്പും തല്ലിക്കെടുത്താൻ വരെ ഇത് കാരണമായിത്തീർന്നേക്കാം. ഇതിന് വിരാമമിടാൻ പുതിയ നിയമം കൊണ്ടു വന്നേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ പിന്നെ അടിച്ച് കിന്റായി വിമാനത്തിൽ കയറാൻ സാധിക്കില്ലെന്നുറപ്പാണ്. പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സദാസമയവും വൈനും ബിയറും സ്പിരിട്ടും ലഭിക്കുന്ന വിമാനത്താവളങ്ങൾക്കരികിലെ ബാറുകൾ അടച്ച് പൂട്ടാനായിരിക്കും പുതിയ മന്ത്രി ശ്രമിക്കുകയെന്നും സൂചനയുണ്ട്.
വിമാനങ്ങളിലോ വിമാനത്താവളങ്ങളിലോ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ 440ൽ അധികം പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നിയമം കർക്കശമാക്കാൻ ആലോചിക്കുന്നത്. സാധാരണയായി എയർപോർട്ട് ബാറുകൾ സുരക്ഷാ പരിശോധനയിൽ നിന്നും അകലെയായി സാധാരണ ലൈസൻസിങ് നിയമങ്ങളിൽ നിന്നും വേറിട്ടാണ് നിലകൊള്ളുന്നത്. ഇന്നലെ പുറത്തിറക്കിയ പുതിയ ഗൈഡ് ലൈനുകൾ പ്രകാരം ഇതുമായി ബന്ധപ്പെട്ട പുതിയ കോഡ് ഓഫ് കണ്ടക്ട് സ്വമേധയാ നടപ്പിലാക്കുമെന്നാണ് എയർപോർട്ടുകൾ, പൊലീസ്, പബ് ഓപ്പറേറ്റർമാർ, എന്നിവർ വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ നിയമപ്രകാരം വിമാനയാത്രക്കാർ മദ്യം സ്വയം കൊണ്ടു വന്ന് കുടിക്കുന്നതും ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും വാങ്ങിക്കഴിക്കുന്നതിനും വിലക്കേർപ്പെടുത്തുന്നതാണ്. യാത്രക്കാർക്ക് മദ്യം വിൽക്കുന്നതിൽ നിന്നും ഗ്രൗണ്ടിലെ ബാർസ്റ്റാഫുകൾക്ക് വിലക്കേർപ്പെടുത്തും. മദ്യപിച്ചുള്ള മോശം പെരുമാറ്റത്തിന് പൊലീസിന് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാവുന്നതാണ്.മദ്യപിച്ച് പ്രശ്നമുണ്ടാക്കന്നവർ വരുത്തുന്ന കേടുപാടുകൾക്കും മറ്റ് ബുദ്ധിമുട്ടുകൾക്കും വിമാനക്കമ്പനികൾക്ക് അവരിൽ നിന്നും നഷ്ടപരിഹാരം തേടാവുന്നതാണ്. വിമാനയാത്രക്ക് മുമ്പോ അല്ലെങ്കിൽ യാത്രക്കിടെയോ മദ്യം തുറന്ന് ഉപയോഗിക്കരുതെന്ന് യാത്രക്കാർക്ക് കർക്കശമായ നിർദ്ദേശം നൽകുന്നതാണ്.
മദ്യപാനികളായ യാത്രക്കാർ വിമാനങ്ങളിൽ പ്രശ്നമുണ്ടാക്കുന്ന സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ മദ്യം വിമാനത്താവളങ്ങളിൽ ഏത് വിധത്തിലാണ് വിൽക്കപ്പെടുന്നതെന്ന് തനിക്ക് നിരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു വെന്നാണ് ലോർഡ് അഹമ്മദ് വ്യക്തമാക്കിയിരിക്കുന്നത്.ഏവിയേഷൻ രംഗത്തെ എല്ലാവർക്കും ആകർഷകമാക്കുന്ന രീതിയിൽ എങ്ങനെ മാറ്റാമെന്നാണ് താൻ ഇപ്പോൾ അന്വേഷിക്കുന്നതെന്നാണ് പുതിയ ഏവിയേഷൻ മന്ത്രി പറയുന്നത്.വിമാനത്താവളങ്ങൾക്കരികെയുള്ള പബുകൾ, ബാറുകൾ എന്നിവയ്ക്ക് ആൽക്കഹോൾ ഏത് സമയവും വിൽക്കുന്നതിനുള്ള നിയമത്തിൽ പുനരവലോകനം ചെയ്യാനൊന്നും ആലോചിക്കുന്നില്ലെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവളങ്ങൾക്കരികിലുള്ള മദ്യവിൽപന കേന്ദ്രങ്ങൾ ലൈസൻസിങ് നിയമത്തിന് വെളിയിലാണ് നിലകൊള്ളുന്നതെന്നാണ് ഹോം ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.