മുതിർന്ന ഐ.പി.എസ് ഓഫീസറാണ് അരുൺ ബോത്ര. ഒഡീഷ ട്രാൻസ്പോർട്ട് കമ്മീഷണറാണ്. ജയ്പൂർ വിമാനത്താവളത്തിൽവെച്ച് തനിക്കുണ്ടായ അനുഭവം സംബന്ധിച്ച് അദ്ദേഹം തന്നെയാണ് ട്വിറ്റർ പോസ്റ്റുമായി രംഗത്തെത്തിയത്. വിമാനത്താവളത്തിൽ വെച്ച് എടുത്ത ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ

സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്കായി ഹാൻഡ് ബാഗേജ് തുറക്കാൻ ആവശ്യപ്പെട്ടു. ഒരുപക്ഷേ സ്‌കാനറുകൾ ഉള്ളിൽ അസാധാരണമായ എന്തെങ്കിലും കണ്ടെത്തിയതിന് ശേഷമാകും ബാഗ് തുറക്കാൻ ആവശ്യപ്പെട്ടത്.

സ്യൂട്ട്‌കേസ് തുറന്ന് നോക്കിയപ്പോൾ അതിൽ നിറയെ ഫ്രഷ് ബീൻസ് പയർ ഉണ്ടെന്ന് കണ്ടെത്തി. കിലോഗ്രാമിന് 40 രൂപക്ക് വാങ്ങിയതായിരുന്നു അത് -ഐ.പി.എസ് ഓഫീസർ പറഞ്ഞു.

'ജയ്പൂർ വിമാനത്താവളത്തിലെ സെക്യൂരിറ്റി സ്റ്റാഫ് എന്റെ ഹാൻഡ്ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു' -അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പ് നൽകി. ബോത്ര തമാശ പറഞ്ഞതാണോ അല്ലയോ എന്ന് വ്യക്തമല്ല. പക്ഷേ അദ്ദേഹത്തിന്റെ പോസ്റ്റ് തീർച്ചയായും സോഷ്യൽ മീഡിയ ഉപയോക്താക്കളെ രസിപ്പിച്ചിട്ടുണ്ട്.