- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിനെ ഗൗരവമായി കണ്ട് കേന്ദ്രം; നടപടികളുണ്ടാക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസഹമന്ത്രി; കേരളാ പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് സിഐഎസ്എഫ്; വെടിവയ്പ്പുണ്ടായത് അബദ്ധത്തിൽ എന്ന പ്രാഥമിക നിഗമനത്തിൽ അന്വേഷണ സംഘം; സിസിടിവി ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്നും വിശദീകരണം
തിരുവനന്തപുരം : കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചതുകൊലപാതകമാണോ അപകടമരണമാണോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഒത്തുതീർപ്പ് എന്ന നിലയിൽ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല കേരളാ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. വെടിയേറ്റ് മരിച്ച സിഐഎസ്.എഫ് ജീവനക്കാരന്റെ മൃതദേഹം വിമാനത്താവളത്ത
തിരുവനന്തപുരം : കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചതുകൊലപാതകമാണോ അപകടമരണമാണോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഒത്തുതീർപ്പ് എന്ന നിലയിൽ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല കേരളാ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. വെടിയേറ്റ് മരിച്ച സിഐഎസ്.എഫ് ജീവനക്കാരന്റെ മൃതദേഹം വിമാനത്താവളത്തിൽ കൊണ്ടുവരുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് കൂടുതൽ പൊലീസുകാരെ ഇവിടെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ 15 ഓളം ിഐഎസ്.എഫ് ജീവനക്കാരെയും ഫയർഫോഴ്‌സ് ജീവനക്കാരെയും കേരളാ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളിൽ വ്യക്തതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അന്വേഷണത്തിന് ഉത്തരമേഖല എ.ഡി.ജി.പി ശങ്കർ റെഡ്ഢി മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷിക്കും. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്‌പി ഷറഫുദീനാണ് അന്വേഷണച്ചുമതല. സി.ഐമാരായ ബി. സന്തോഷ് കുമാർ, കെ.എം. ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. വെടിയുതിർത്ത തോക്ക് പരിശോധിക്കുന്നതിനായി എറണാകുളത്ത് നിന്ന് ബാലസ്റ്റിക് വിദഗ്ധരും രക്തസാമ്പിൾ പരിശോധനക്കായി ബയോകെമിസ്റ്റും ഫോറൻസിക്, വിരലടയാള വിദഗ്ധരും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ വെടിവെപ്പിനെ കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷിക്കുമെന്ന് സിഐഎസ്.എഫ് സീനിയർ കമാൻഡന്റ് അനിൽ ബാലിയും അറിയിച്ചു. അന്വേഷണത്തിൽ വിശ്വാസമുണ്ട്. എല്ലാ ഉദ്യോഗസ്ഥരും സഹോദരതുല്യരാണ്. ഇന്നലത്തെ സംഘർഷം ഒഴിവാക്കേണ്ടതായിരുന്നു. വകുപ്പുതല അന്വേഷണം ആരംഭിച്ചതായും അനിൽ ബാലി അറിയിച്ചു.
അതിനിടെ കരിപ്പൂർ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ കരിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെകുറിച്ച് സിഐഎസ്.എഫ് തലത്തിൽ പ്രത്യേക അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വെടിവെപ്പ് സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് ആഭ്യന്തര സഹമന്ത്രി കിരൺ റിജു പ്രതികരിച്ചു. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.കേന്ദ്ര സിവിൽ ഏവിയേഷൻ ജോയിന്റ് സെക്രട്ടറി അശോക് കുമാർ, സിഐഎസ്.എഫ് ദക്ഷണ മേഖലാ ഐ.ജി ആർ.ആർ സഹായിയും ഡി.ഐ.ജി ആനന്ദ് മോഹനും കരിപ്പൂലെത്തി. കരിപ്പൂർ വിമാനത്താവളത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി എൽ.സി ഗോയൽ അറിയിച്ചു. ഭാവിയിൽ സമാനരീതിയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സ്ഥിതിഗതികൾ വിലയിരുത്തിയതായും സെക്രട്ടറി പറഞ്ഞു.
ജവാന്റെ തോക്ക് തട്ടിപ്പറിച്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ വെടിവയ്ക്കുകയായിരുന്നുവെന്നാണ് സിഐഎസ്.എഫ് ഉദ്യോഗസ്ഥർ നൽകിയ മൊഴി. മരിച്ച ജവാന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. പരിക്കേറ്റ് ചികിത്സയിലുള്ള സീതാറാം ചൗധരിയുടെ തോക്കിൽ നിന്നാണ് വെടിപൊട്ടിയതെന്നാണ് സൂചന. അതേസമയം കരിപ്പൂരിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതിനിടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ഫയർഫോഴ്‌സ് ജീവനക്കാരും സിഐഎസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘർഷത്തിന്റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നുത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് വി.ഐ.പി ഗേറ്റിനു സമീപത്തുള്ള സി.സി ടിവി കാമറകൾ പരിശോധിച്ചത്. ജീവനക്കാരുടെ സുരക്ഷാ പരിശോധനയെയും പാസിനെയും ചൊല്ലിയുണ്ടായ തർക്കവും അതിനിടെ സിഐഎസ്.എഫ് ജവാന്മാരോട് വഴക്കുണ്ടാക്കുന്നതും ദൃശ്യത്തിലുണ്ട്.
വാക്കു തർക്കത്തിനിടെ ഫയർഫോഴ്‌സ് ജീവനക്കാർ സിഐഎസ്.എഫ് എസ്.ഐ സീതാറാം ചൗധരിയെ മർദ്ദിക്കുന്നതും സി.സി ടിവി ദൃശ്യത്തിൽ വ്യക്തമാണ്. സംഘർഷം ശക്തമായ സാഹചര്യത്തിൽ ജീവനക്കാരെ വിരട്ടാനായി തോക്കെടുക്കുന്ന എസ്.ഐയെ മരിച്ച ജവാൻ എസ്.എസ് യാദവ് തടയുന്നുണ്ട്. എന്നാൽ, ജീവനക്കാരുടെ കൂട്ടസംഘർഷത്തിനിടെ അപ്രതീക്ഷിതമായി യാദവിന്റെ കൈയിലുള്ള തോക്കിൽ നിന്നും വെടിയുതിരുകയായിരുന്നു. വെടിയേറ്റയുടനെ സംഘർഷമുണ്ടാക്കിയ ജീവനക്കാരും കണ്ടുനിന്നവരും സ്ഥലത്തുനിന്നും ഓടിമാറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ അപകടം എങ്ങനെയുണ്ടായെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. വെടിയേറ്റ ശേഷം ജവാൻ വീഴുന്നതു മാത്രമാണ് ദൃശ്യത്തിൽ കാണുന്നുണ്ട്.
വെടിയുതിർത്ത തോക്ക് പരിശോധിക്കുന്നതിനായി എറണാകുളത്ത് നിന്ന് ബാലസ്റ്റിക് വിദഗ്ധരും രക്തസാമ്പിൾ പരിശോധനക്കായി ബയോകെമിസ്റ്റും ഫോറൻസിക്, വിരലടയാള വിദഗ്ധരും വിമാനത്താവളത്തിലെ ത്തിയിട്ടുണ്ട്. മലപ്പുറം ഡി.വെ.എസ്‌പി അഭിലാഷ്, ഡി.വെ.എസ്‌പി രാമചന്ദ്രൻ എന്നിവരും സ്ഥലത്തു ക്യാമ്പുചെയ്യുന്നു. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു. ഭാവിയിൽ സമാനരീതിയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സ്ഥിതിഗതികൾ വിലയിരുത്തിയതായും സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിമാനത്താവളത്തിലെ വെടിവെപ്പിനെ കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷിക്കുമെന്ന് സിഐഎസ്.എഫ് സീനിയർ കമാൻഡന്റ് അനിൽ ബാലി അറിയിച്ചു.