മസ്‌കറ്റ് : ഒമാനിൽ എയർപോർട്ട് ടാക്‌സ് എട്ട് റിയാലായി വർധിപ്പിച്ചു. ഒമാൻ എയർപോർട്ട്‌സ് മാനേജ്‌മെന്റ് കമ്പനിയാണ് നിരക്ക് വർദ്ധിപ്പിച്ചത്. നേരത്തെയുണ്ടായിരുന്ന അഞ്ച് റിയാലിൽ നിന്ന് എട്ട് റിയാലായാണ് ഇത് വർധിപ്പിച്ചത്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ടാക്‌സിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മസ്‌കത്ത്, സലാല എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് മാർച്ച് ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നേരത്തെ ടിക്കറ്റ് എടുത്തവരിൽ നിന്ന് വർപ്പിച്ച തുക മൂന്ന് റിയാൽ യാത്രാ സമയത്ത് ഈടാക്കും.

ചെക്ക് ഇൻ കൗണ്ടറുകളിൽ യാത്രാ സമയത്ത് ബുദ്ധിമുട്ട് നേരിടാതിരിക്കാൻ യാത്രക്കാർ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടേണ്ടതാണ്.