- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ മീറ്റർ ഘടിപ്പിക്കാൻ വിസമ്മതിച്ച് എയർപോർട്ട് ടാക്‌സി ഡ്രൈവർമാർ; സ്വകാര്യ ടാക്സികൾ എയർപോർട്ടിൽ സർവീസ് നടത്തുന്നതിന് നിയന്ത്രണം വേണമെന്നും ആവശ്യം
മസ്‌ക്കറ്റ്: നീലയും വെള്ളയും കലർന്ന ടാക്‌സികളിൽ പുതിയ മീറ്റർ ഘടിപ്പിക്കാൻ വിസമ്മതിച്ചിരിക്കുകയാണ് എയർപോർട്ട് ടാക്‌സി ഡ്രൈവർമാർ. എയർപോർട്ടിലെ ടാക്‌സി സർവീസിൽ തങ്ങൾക്കുള്ള കുത്തക നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഇത്തരത്തിൽ പുതിയ മീറ്റർ പ്രവർത്തിപ്പിക്കാൻ തങ്ങൾ തയാറല്ലെന്നുമാണ് എയർപോർട്ട് ടാക്‌സി ഡ്രൈവർമാരുടെ വക്താവ് വ
മസ്‌ക്കറ്റ്: നീലയും വെള്ളയും കലർന്ന ടാക്‌സികളിൽ പുതിയ മീറ്റർ ഘടിപ്പിക്കാൻ വിസമ്മതിച്ചിരിക്കുകയാണ് എയർപോർട്ട് ടാക്‌സി ഡ്രൈവർമാർ. എയർപോർട്ടിലെ ടാക്‌സി സർവീസിൽ തങ്ങൾക്കുള്ള കുത്തക നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഇത്തരത്തിൽ പുതിയ മീറ്റർ പ്രവർത്തിപ്പിക്കാൻ തങ്ങൾ തയാറല്ലെന്നുമാണ് എയർപോർട്ട് ടാക്‌സി ഡ്രൈവർമാരുടെ വക്താവ് വെളിപ്പെടുത്തുന്നത്.
എയർപോർട്ടിലെ ടാക്‌സി ബിസിനസ്സ് തങ്ങൾക്ക് സ്വന്തമായി വേണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ എയർപോർട്ടിൽ ഏത് വാഹനത്തിനും ടാക്‌സിയായി ഉപയോഗിക്കാനാകും. അതുകൊണ്ടു തന്നെയാണ് ഓറഞ്ച് ടാക്‌സികൾക്കു പുറമേ നിരവധി വിദേശികളും തങ്ങളുടെ വാഹനങ്ങൽ ടാക്‌സിയായി സർവീസ് നടത്തുന്നത്. എയർപോർട്ടിനുള്ളിൽ ത് നിർത്തലാക്കാനുള്ള സംവിധാനം സ്വീകരിക്കണമെന്നാണ് എയർപോർട്ട് ടാക്‌സി ഡ്രൈവർമാരുടെ ആവശ്യം. തങ്ങളുടെ ആവശ്യം അധികൃതർ ചെവിക്കൊള്ളാത്ത പക്ഷം ടാക്‌സികളിൽ മീറ്ററുകൾ സ്ഥാപിക്കാൻ തയാറാകില്ലെന്ന് ഇക്കൂട്ടർ പറയുന്നത്.
ഓറഞ്ച് ടാക്‌സികൾക്ക് എയർപോർട്ടിൽ കടക്കുന്നതിന് പ്രത്യേകം സമയപരിധി നൽകണമെന്ന നിർദ്ദേശവും മുന്നോട്ട് വയ്ക്കുന്നുണ്ട്. മസ്‌കറ്റ് മുൻസിപ്പൽ കൗൺസിലിന്റെ 2012ലെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു മീറ്റർ സംവിധാനം ടാക്‌സികളിൽ ഏർപ്പെടുത്തിയത്.