- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധ്യയെ നോക്കാൻ വേലക്കാരുടെ പടയൊന്നും തന്റെ പിന്നാലെയില്ല; ആരാധ്യയാണ് എപ്പോഴും തന്നെ ബിസിയാക്കി നിർത്തുന്നത്; വിശ്രമമില്ലാതെ എപ്പോഴും ജോലിയിൽ മുഴുകുന്ന സ്ത്രീകളോട് ബഹുമാനം മാത്രം; ആരോപണങ്ങൾക്ക് ഐശ്വര്യ റായുടെ മറുപടി ഇങ്ങനെ
ഐശ്വര്യ പങ്കിടുന്ന എല്ലാ വേദികളിലും യാത്രകളിലും മകൾ ആരാധ്യയും കൂടെയുണ്ടാ കാറുണ്ട്. ജീവിതത്തിൽ വിവിധ തരം അനുഭവങ്ങൾ മകൾക്ക് നൽകാൻ വേണ്ടിയാണ് യാത്രകളിലും പാർട്ടികളിലും മകളെ ഒപ്പം കൂട്ടുന്നത്. എത്ര തിരക്കായാലും മകളുടെ കാര്യങ്ങൾ താൻ തന്നെ നോക്കുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. അതു പോലെ തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നാണ് ഐശ്വര്യ പറയുന്നത്.വോഗ് മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് മകളെ നോക്കുന്നതിനെക്കുറിച്ചുള്ള തനിക്കു പറയാനുള്ള കാര്യങ്ങൾ ഐശ്വര്യ വെളിപ്പെടുത്തിയത്. എത്ര തിരക്കിലാണെങ്കിലും ആരാധ്യയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് താൻ തന്നെ യാണെന്നും സഹായത്തിന് ഒരു നാനിയുണ്ടെന്നല്ലാതെ ആളുകൾ പറയുന്നതുപോലെ ആരാധ്യയെ നോക്കാനായി ഒരു സൈന്യമൊന്നും തന്റെ പിന്നാലെയില്ലെന്നും താരം പറയുന്നു. വേണമെങ്കിൽ ഒരുപാടു സഹായികളെ എനിക്ക് തിരഞ്ഞെടുക്കാമായിരുന്നു പക്ഷേ ഞാൻ തിരഞ്ഞെടുത്തത് ഈ വഴിയാണ്. ആരാധ്യയാണ് എപ്പോഴും എന്നെ ബിസിയാക്കുന്നതെന്നും കുഞ്ഞിന്റെ കാര്യം സ്വയം നോക്കണമെന്ന തിരഞ്ഞെടുപ്പ് താൻ സ്വയം
ഐശ്വര്യ പങ്കിടുന്ന എല്ലാ വേദികളിലും യാത്രകളിലും മകൾ ആരാധ്യയും കൂടെയുണ്ടാ കാറുണ്ട്. ജീവിതത്തിൽ വിവിധ തരം അനുഭവങ്ങൾ മകൾക്ക് നൽകാൻ വേണ്ടിയാണ് യാത്രകളിലും പാർട്ടികളിലും മകളെ ഒപ്പം കൂട്ടുന്നത്. എത്ര തിരക്കായാലും മകളുടെ കാര്യങ്ങൾ താൻ തന്നെ നോക്കുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. അതു പോലെ തന്നെയാണ് ഇപ്പോഴും കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നാണ് ഐശ്വര്യ പറയുന്നത്.വോഗ് മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് മകളെ നോക്കുന്നതിനെക്കുറിച്ചുള്ള തനിക്കു പറയാനുള്ള കാര്യങ്ങൾ ഐശ്വര്യ വെളിപ്പെടുത്തിയത്.
എത്ര തിരക്കിലാണെങ്കിലും ആരാധ്യയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് താൻ തന്നെ യാണെന്നും സഹായത്തിന് ഒരു നാനിയുണ്ടെന്നല്ലാതെ ആളുകൾ പറയുന്നതുപോലെ ആരാധ്യയെ നോക്കാനായി ഒരു സൈന്യമൊന്നും തന്റെ പിന്നാലെയില്ലെന്നും താരം പറയുന്നു. വേണമെങ്കിൽ ഒരുപാടു സഹായികളെ എനിക്ക് തിരഞ്ഞെടുക്കാമായിരുന്നു പക്ഷേ ഞാൻ തിരഞ്ഞെടുത്തത് ഈ വഴിയാണ്. ആരാധ്യയാണ് എപ്പോഴും എന്നെ ബിസിയാക്കുന്നതെന്നും കുഞ്ഞിന്റെ കാര്യം സ്വയം നോക്കണമെന്ന തിരഞ്ഞെടുപ്പ് താൻ സ്വയം സ്വീകരിച്ചതാണെന്നും താരം പറയുന്നു. വിശ്രമമെന്തന്നറിയാതെ എപ്പോഴും ജോലികളിൽ മുഴുകിയിരിക്കുന്ന സ്ത്രീകളോട് തന്റെയുള്ളിൽ ബഹുമാനം മാത്രമാണുള്ളതെന്നും ക്ഷീണിച്ചുവെന്നു സ്വയം തോന്നുന്ന നിമിഷത്തിലാണ് ഒന്നിനും സമയം തികയാതെ വരുന്നതെന്നും ചെയ്യുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയാൽ ഒരിക്കലും മനസ്സിൽ മടുപ്പ് ബാധിക്കില്ലെന്നും മനക്കരുത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്നും ഐശ്വര്യ പറയുന്നു
'ബി പോസിറ്റീവ് എന്നത് വെറുമൊരു രക്തഗ്രൂപ്പ് മാത്രമല്ലെന്ന് ഞാൻ ആരാധ്യയോടു പറയാറുണ്ട്. പോസിറ്റീവായി ജീവിതത്തെ നോക്കിക്കാണണമെന്നും ജീവിതത്തിലെ ഓരോ നിമിഷത്തേയും അനുഭവിക്കണമെന്നും ആ അനുഭവങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നതെന്നും ഞാൻ മകളോട് പറയാറുണ്ടെന്നും ഐശ്വര്യ പറയുന്നു.