ശ്വര്യ റായ് എപ്പോഴും ആരാധകർക്കും സിനിമാക്കാർക്കും അത്ഭുത റാണി തന്നെയാണ്. ഏത് ആൾക്കൂട്ടത്തിനിടയിലും നടിയുടെ വസ്ത്രധാരണ രീതിയും മേക്കപ്പും വേറിട്ടതാകാറുണ്ട്. അടുത്തിടെ ഗണേശ ദർശനത്തിനെത്തിയ ഐശ്വര്യ റായിയുടെ ഗെറ്റപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.

ഗണപതി ദർശനത്തിനായി മുംബെയിലെ ലാൽബവുച്ച രാജയിൽ ഐശ്വര്യയെത്തിയത് ചുവപ്പ് സാരിയണിഞ്ഞാണ്. ജനമഹാസമുദ്രത്തിലും പതിവുപോലെ അവിടെയും ശ്രദ്ധാകേന്ദ്രമായത് ഐശ്വര്യ തന്നെയാണ്. ചുവപ്പ് സാരിയണിഞ്ഞ് ദേവതയെ പോലെ നടി എത്തിയതോടെയാണ് ആരാധകർ സെൽഫിയെടുക്കാനുള്ള തിക്കും തിരക്കും കൂട്ടി. ഇതിനെല്ലാം പോസ് ചെയ്തതിന് ശേഷമാണ് താരം മടങ്ങിയത്.

ഇത്തവണ ഒറ്റയ്ക്കാണ് താരം എത്തിയത്. ദിവസങ്ങൾക്ക് മുമ്പാണ് ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ ഗണേശ ദർശനത്തിന് എത്തിയത്. ഗണേശ ചതുർത്ഥി ദിനം അംബാനി കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഐശ്വര്യയുടെ മകൾ ആരാധ്യയുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് ഐശ്വര്യയുടെ വരവ് ആരാധകരെ ഞെട്ടിച്ചത്.