- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐശ്വര്യാറായിയുടെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു; അന്ത്യം മുംബൈയിലെ ആശുപത്രിയിൽ അർബുദരോഗ ബാധിതനായി ചികിത്സയിൽ കഴിയവേ
മുംബൈ: ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായ കൃഷ്ണരാജ് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ ഇയാൾ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണവാർത്തയറിഞ്ഞ ഉടനെ അമിതാഭ് ബച്ചനും ജയാബച്ചനും ആശുപത്രിയിലെത്തിയി. പിതാവിന്റെ അസുഖത്തെ തുടർന്ന് ദുബായ് യാത്ര ഐശ്വര്യ റദ്ദാക്കിയിരുന്നു. ന്യൂയോർക്കിൽ നിന്നും ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ പിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലും അദ്ദേഹത്തെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മുംബൈ: ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായ കൃഷ്ണരാജ് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ ഇയാൾ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണവാർത്തയറിഞ്ഞ ഉടനെ അമിതാഭ് ബച്ചനും ജയാബച്ചനും ആശുപത്രിയിലെത്തിയി. പിതാവിന്റെ അസുഖത്തെ തുടർന്ന് ദുബായ് യാത്ര ഐശ്വര്യ റദ്ദാക്കിയിരുന്നു. ന്യൂയോർക്കിൽ നിന്നും ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ പിതാവിന്റെ മരണവാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലും അദ്ദേഹത്തെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Next Story