ശ്വര്യ റായി മുട്ടയടിച്ച ചിത്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധി പേരാണ് ഈ ചിത്രം ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തത്. താരത്തിന്റെ ഫോട്ടോ കണ്ട പലരും നിരാശയിലുമാണ്. എന്നാൽ ഈ ചിത്രം വ്യാജമാണെന്ന് വെളിപ്പെടുത്തൽ.

ഒരു പ്രമുഖ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ പകർത്തിയ ഐശ്വര്യ റായിയുടെ ചിത്രമാണ് എഡിറ്റ് ചെയ്ത് മൊട്ടയടിച്ചതായി പ്രചരിപ്പിച്ചത്. യഥാർത്ഥ ചിത്രമാണെന്ന് കരുതി പലരും ഇത് ഷെയർ ചെയ്യുന്നുണ്ട്. മൊട്ടയടിച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കയാണ്.

തിരുപ്പതിയിൽ ദർശനത്തിനെത്തിയപ്പോൾ ഐശ്വര്യ റായ് അവിടെ വച്ച് മൊട്ടയടിച്ചു എന്നും എന്നാലും അവർ സുന്ദരിയാണെന്നുമുള്ള രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിക്കുന്നത്. ഇതിനുമുൻപും ഐശ്വര്യ റായിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഐശ്വര്യയുടെ കുഞ്ഞിന്റെ ചിത്രം എന്നു പറഞ്ഞും ഒരു കുട്ടിയുടെ ചിത്രം ഇതേരീതിയിൽ പ്രചരിപ്പിച്ചിരുന്നു.