- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് കാത്തിരുന്ന ആ സ്വപ്നം സഫലമാകുന്നുവോ? ഐശ്വര്യാ റായും അഭിഷേക് ബച്ചനും ഒന്നിച്ച് അഭിനയിക്കുന്നതായി റിപ്പോർട്ട്; താരസുന്ദരിയും ഭർത്താവും ഒരുമിക്കുന്നത് സുന്ദർഘണ്ഡ് എന്ന ചിത്രത്തിൽ
വർഷങ്ങളായി പറഞ്ഞ് കേൾക്കുന്ന ആ വാർത്ത സത്യമാകുന്നുവോ? ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിഷേക് ബച്ചന്റെ നായികയായി ഐശ്വര്യാ റായ് ബോളിവുഡിൽ എത്തുന്നതായി റിപ്പോർട്ട്. ബസു ബാഗ്‌നാനി ഒരുക്കുന്ന സുന്ദർഘണ്ഡ് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കാൻ തയ്യാറാകുന്നതെന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നത്. യഥാർഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു കുറ്റകൃത്യവും പ്രണയവും കൂട്ടിക്കലർത്തിയാണ് പൊലീസുകാരിലൂടെ ചിത്രത്തിന്റെ കഥ പറയുന്നത്. ഇർഫാൻ ഖാനെയും തപ്‌സിയെയുമാണ് ആദ്യം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് ഐശ്വര്യ റായും അഭിഷേക് ബച്ചനും ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. രണ്ടു പേരും തിരക്കഥ വായിച്ച് സമ്മതമറിയിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അഭിഷേക് ബച്ചന്റേതായി പുറത്തിറങ്ങിയത് ഒരു സിനിമ മാത്രമാണ്. സജിദ് ഫർഹാദ് സംവിധാനം ചെയ്ത കോമഡി സിനിമ ഹൗസ്ഫുൾ 3. 2010ൽ മണിരത്‌നം ഒരുക്കിയ രാവണിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
വർഷങ്ങളായി പറഞ്ഞ് കേൾക്കുന്ന ആ വാർത്ത സത്യമാകുന്നുവോ? ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിഷേക് ബച്ചന്റെ നായികയായി ഐശ്വര്യാ റായ് ബോളിവുഡിൽ എത്തുന്നതായി റിപ്പോർട്ട്. ബസു ബാഗ്‌നാനി ഒരുക്കുന്ന സുന്ദർഘണ്ഡ് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കാൻ തയ്യാറാകുന്നതെന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നത്.
യഥാർഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു കുറ്റകൃത്യവും പ്രണയവും കൂട്ടിക്കലർത്തിയാണ് പൊലീസുകാരിലൂടെ ചിത്രത്തിന്റെ കഥ പറയുന്നത്. ഇർഫാൻ ഖാനെയും തപ്‌സിയെയുമാണ് ആദ്യം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് ഐശ്വര്യ റായും അഭിഷേക് ബച്ചനും ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. രണ്ടു പേരും തിരക്കഥ വായിച്ച് സമ്മതമറിയിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അഭിഷേക് ബച്ചന്റേതായി പുറത്തിറങ്ങിയത് ഒരു സിനിമ മാത്രമാണ്. സജിദ് ഫർഹാദ് സംവിധാനം ചെയ്ത കോമഡി സിനിമ ഹൗസ്ഫുൾ 3. 2010ൽ മണിരത്‌നം ഒരുക്കിയ രാവണിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.