- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴിൽ തിളങ്ങി ഐശ്വര്യ രാജേഷ്; കാക്കമുട്ടൈ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഐശ്വര്യയുടെ അടുത്ത ചിത്രം പ്രഭുദേവയ്ക്കൊപ്പം; തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ്
മലയാളത്തിൽ നിന്നും തമിഴിലെത്തി തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യാ രാജേഷ്. ഒരു പിടി തമിഴ് ചിത്രങ്ങളാണ് ഇപ്പോൾ ഐശ്വര്യയെ തേടി എത്തിയിരിക്കുന്നത്. കാക്കമുട്ടൈ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷ് അടുത്ത ചിത്രത്തിൽ പ്രഭുദേവയുടെ നായികയാവുന്നു. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുക്കുന്നത്. ഒരു ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഗ്‌ളാമർ റോളുകളെക്കാൾ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഐശ്വര്യയ്ക് ഇപ്പോൾ കൈനിറയെ സിനിമകളാണ്. വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്രം എന്ന സിനിമയിലും ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന വാടാ ചെന്നൈയിലും ഐശ്വര്യയാണ് നായിക. മണിരത്‌നത്തിന്റെ പേരിടാത്ത സിനിമയിലും ഐശ്വര്യയാണ് നായികയാവുന്നത്. മലയാളത്തിൽ സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത സഖാവ് എന്ന സിനിമയിലാണ് ഐശ്വര്യ ഒടുവിൽ അഭിനയിച്ചത്.
മലയാളത്തിൽ നിന്നും തമിഴിലെത്തി തിളങ്ങി നിൽക്കുന്ന താരമാണ് ഐശ്വര്യാ രാജേഷ്. ഒരു പിടി തമിഴ് ചിത്രങ്ങളാണ് ഇപ്പോൾ ഐശ്വര്യയെ തേടി എത്തിയിരിക്കുന്നത്. കാക്കമുട്ടൈ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജേഷ് അടുത്ത ചിത്രത്തിൽ പ്രഭുദേവയുടെ നായികയാവുന്നു.
വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുക്കുന്നത്. ഒരു ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ഗ്‌ളാമർ റോളുകളെക്കാൾ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഐശ്വര്യയ്ക് ഇപ്പോൾ കൈനിറയെ സിനിമകളാണ്.
വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്രം എന്ന സിനിമയിലും ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന വാടാ ചെന്നൈയിലും ഐശ്വര്യയാണ് നായിക. മണിരത്‌നത്തിന്റെ പേരിടാത്ത സിനിമയിലും ഐശ്വര്യയാണ് നായികയാവുന്നത്. മലയാളത്തിൽ സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത സഖാവ് എന്ന സിനിമയിലാണ് ഐശ്വര്യ ഒടുവിൽ അഭിനയിച്ചത്.