- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലക്ടർ ബ്രോക്കെതിരെ എഐവൈഎഫ്; ഭൂരിഭാഗം സിപിഐ(എം) നേതാക്കൾക്കും പ്രശാന്തിനോട് എതിർപ്പ് തന്നെ; കോഴിക്കോട്ടുകാരുടെ കലക്ടർ ഭക്തിക്കെതിരെയും ഫേസ്‌ബുക്കിൽ വിമർശം: മലാപ്പറമ്പ് സ്‌കൂളിന്റെ ക്രെഡിറ്റ് ഒന്നും ചെയ്യാതെ കലക്ടർ അടിച്ചുമാറ്റിയെന്നും ആക്ഷേപം
കോഴിക്കോട്: എം കെ രാഘവൻ എം പിയും ജില്ലാ കലക്ടർ എൻ. പ്രശാന്തും തമ്മിലുള്ള ഏറ്റുമുട്ടലിന് രാഷ്ട്രീയ ചേരി തിരിവുകളിലേക്കും വഴിമാറുന്നു. കോൺഗ്രസ് തങ്ങളുടെ എംപിക്കായി നിലയുറപ്പിച്ചപ്പോൾ, സി.പി. ഐ(എം) കോഴിക്കൊട് ജില്ലാ കമ്മിറ്റി കലക്ടറെ അനുകൂലിക്കയാണ്.എന്നാൽ കലക്ടർ ബ്രോയെ സിപിഐ.യുടെ യുവജനസംഘടനയായ എ.ഐ. വൈ എഫ് അംഗീകരിക്കുന്നില്ല. പ്രശാന്തിന്റെ നിലപാട് അപക്വമായിപ്പോയെന്നാണ് ഭൂരിപക്ഷം സിപിഐ.(എം) നേതാക്കളുടെയും രഹസ്യ പ്രതികരണം. നേരത്തെ ഒരു പണിയുമെടുക്കാതെ, അവസാന നിമഷം മലാപ്പറമ്പ് സ്‌കൂളിന്റെ ക്രഡിറ്റ് കലക്ടർ അടിച്ചുമാറ്റിയെന്ന് എ.പ്രദീപ്കുമാർ എംഎൽഎ അടക്കമുള്ളവർക്ക് പരാതിയുണ്ടായിരുന്നു. പാർട്ടി കലക്ടറെ അനുകൂലിക്കുമ്പോഴും ഇടത് അനുകൂലികളായ സാധാരണക്കാർ ഫേസ്‌ബുക്കിൽ ഇതിനെതിരെയും പ്രതികരിക്കുന്നുണ്ട്. എം .പി ഫണ്ട് ചെലവഴിക്കുന്നതിൽ ഗരുതരമായ വീഴ്ച വരുത്തിയ രാഘവൻ സ്വന്തം കഴിവുകേട് മറച്ചു വെക്കാനുള്ള വിലകുറഞ്ഞ നാടകമാണ് നടത്തിയതെന്നാണ് സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ വ്യക്തമാക്കിയത്. എംപി ഉദ്യോഗ
കോഴിക്കോട്: എം കെ രാഘവൻ എം പിയും ജില്ലാ കലക്ടർ എൻ. പ്രശാന്തും തമ്മിലുള്ള ഏറ്റുമുട്ടലിന് രാഷ്ട്രീയ ചേരി തിരിവുകളിലേക്കും വഴിമാറുന്നു. കോൺഗ്രസ് തങ്ങളുടെ എംപിക്കായി നിലയുറപ്പിച്ചപ്പോൾ, സി.പി. ഐ(എം) കോഴിക്കൊട് ജില്ലാ കമ്മിറ്റി കലക്ടറെ അനുകൂലിക്കയാണ്.എന്നാൽ കലക്ടർ ബ്രോയെ സിപിഐ.യുടെ യുവജനസംഘടനയായ എ.ഐ. വൈ എഫ് അംഗീകരിക്കുന്നില്ല. പ്രശാന്തിന്റെ നിലപാട് അപക്വമായിപ്പോയെന്നാണ് ഭൂരിപക്ഷം സിപിഐ.(എം) നേതാക്കളുടെയും രഹസ്യ പ്രതികരണം. നേരത്തെ ഒരു പണിയുമെടുക്കാതെ, അവസാന നിമഷം മലാപ്പറമ്പ് സ്‌കൂളിന്റെ ക്രഡിറ്റ് കലക്ടർ അടിച്ചുമാറ്റിയെന്ന് എ.പ്രദീപ്കുമാർ എംഎൽഎ അടക്കമുള്ളവർക്ക് പരാതിയുണ്ടായിരുന്നു. പാർട്ടി കലക്ടറെ അനുകൂലിക്കുമ്പോഴും ഇടത് അനുകൂലികളായ സാധാരണക്കാർ ഫേസ്‌ബുക്കിൽ ഇതിനെതിരെയും പ്രതികരിക്കുന്നുണ്ട്. എം .പി ഫണ്ട് ചെലവഴിക്കുന്നതിൽ ഗരുതരമായ വീഴ്ച വരുത്തിയ രാഘവൻ സ്വന്തം കഴിവുകേട് മറച്ചു വെക്കാനുള്ള വിലകുറഞ്ഞ നാടകമാണ് നടത്തിയതെന്നാണ് സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് നേരത്തെ വ്യക്തമാക്കിയത്.
എംപി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഇത്തരം വിരട്ടൽ വിലപ്പോവില്ലന്നെും പാർട്ടി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇൻസ്‌പെക്ഷൻ ഉൾപ്പെടെയുള്ള നിയമപരമായ നടപടികളെ ഒഴിവാക്കിയെടുക്കാനുള്ള രാഘവന്റെ സമ്മർദ്ദ തന്ത്രങ്ങൾ അനുവദിക്കാനാവില്ല. എം പിയെന്ന നിലയിലുള്ള തന്റെ പരാജയം മറച്ചുവെക്കാൻ കലക്ടർക്കും ജീവനക്കാർക്കും മേലെ കുതിര കയറുന്ന ശൈലി ഒരു കാരണവശാലും അനുവദിക്കില്ലന്നെും സി പി.ഐ.(എം) പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സി. പി.ഐ യുടെ യുവജന സംഘടനയായ എ.ഐ. വൈ. എഫിന്റെ ജില്ലാ സെക്രട്ടറി അഡ്വ: പി ഗവാസ് അടക്കമുള്ളവർ കലക്ടറെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തത്തെിയിരിക്കുകയാണ്. സിപിഐ ഇക്കാര്യത്തിൽ പ്രത്യക്ഷ നിലപാടൊന്നും വ്യക്തമാക്കിയിരുന്നില്ല.
മാപ്പ് ഇല്ലങ്കെിൽ വേണ്ട പക്ഷെ മേപ്പ് വേണ്ടായിരുന്നു എന്ന തലക്കെട്ടിലാണ് ഗവാസിന്റെ പോസ്റ്റ്. 'പ്രശാന്തിന് മുമ്പും കോഴിക്കോട്ട് ജനകീയ കളക്ടർമാർ ഉണ്ടായിരുന്നു. ചിലർക്ക് ആ പട്ടം ജനങ്ങൾ തന്നെ ചാർത്തി കൊടുത്തതാണ്.ചിലർ സ്വയം കഴുത്തിലണിഞ്ഞവരും. എന്തായാലും ഇവരുടെ ആരുടേയും ജനകീയത ജനപ്രതിനിധികളെ തള്ളി പറഞ്ഞിട്ടായിരുന്നില്ല, അഭിപ്രായ വ്യത്യാസങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, അവ പരിഹരിക്കപ്പെട്ടിട്ടുമുണ്ട്. ജനപ്രതിനിധി, അത് രാഷ്ട്രീയം ഏതുമാകട്ടെ എന്നും ഭരണനിർവ്വഹണക്കാർക്ക് ഏറെ മുകളിലാണെന്ന സാമാന്യ തത്വം ഓർക്കുന്നത് നല്ലത്.പഞ്ചായത്ത് അംഗം മുതൽ പാർലമെന്റ് അംഗം വരെ ജനപ്രതിനിധികൾക്ക് അപമാനം ഉണ്ടാകുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. ഒരു ജന പ്രതിനിധിയുടെ ആക്ഷേപത്തിന് 'ലൈവായി' മറുപടി പറഞ്ഞില്ലങ്കെിൽ തകർന്നു പോകുന്നതല്ല കലക്ടറുടെ അധികാര ചിഹ്നങ്ങൾ. ഉരുളക്ക് ഉപ്പേരി കൊടുത്താലെ അടങ്ങു എന്ന് വാശി പിടിക്കേണ്ടയാൾ ആവരുത് കലക്ടർ.വിഷയം ഭരണകൂടത്തിന്റെ മുമ്പിലത്തെട്ടെ ,അവരുടെ ചോദ്യങ്ങൾ ഉണ്ടാവട്ടെ, അപ്പോൾ സ്വാഭാവികമായി മറുപടിയും ഉണ്ടാവുമല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. എം. പി എന്ന നിലയിൽ രാഘവന്റെ പോരായ്മകൾ രാഷ്ട്രീയ വേദികളിൽ വ്യക്തമാക്കാറുണ്ട്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യന്നു. പക്ഷെ കലക്ടറുടെ നടപടികൾ മാന്യമായില്ല'- എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
'കലക്ടർ യൂത്തനോ, ബ്രോയോ എന്തുമായിക്കോള്ളട്ടെ, പക്ഷേ ജന പ്രതിനിധികളുടെ സ്ഥാനത്തെ കുറച്ചു കണ്ടു കൂട. ആരോപണങ്ങളെ പരിഹസിക്കരുത്. മാപ്പ് പറയണമെന്ന് എംപി പറയുമ്പോൾ പോയി മാപ്പു പറയണ്ട.ഉത്തരവാദപ്പെട്ടവർ ചോദിച്ചാൽ മറുപടി പറഞ്ഞാൽ മതി. അല്ലാതെ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റി അപമാനിക്കരുത്. അതിനെ ന്യായീകരിക്കാൻ കുറേ നിലവാരം കുറഞ്ഞത് തമാശിക്കരുത്. കലക്ടർ പദവിയുടെ ഔന്നത്യം കാത്തു സൂക്ഷിക്കണം. ജനാധിപത്യത്തോടും ജനപ്രതിനിധികളോടും പൊതു പ്രവർത്തകരോടും മാന്യത പുലർത്താൻ ആ പദവിയുടെ മഹത്വത്തെ ഉപയോഗിക്കണം. മുൻഗാമികളിലെ മഹാരഥന്മാരെ മനസിലോർക്കണം' എന്ന് പറഞ്ഞാണ് ഗവാസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് കലക്ടറെ അനുകൂലിച്ച് രംഗത്തത്തെിയിട്ടുണ്ടെങ്കിലും സി പി എം നേതാക്കളിൽ വലിയൊരു വിഭാഗത്തിനും കലക്ടറോട് താത്പര്യമില്ല. ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയതിലും പാർട്ടിക്കുള്ളിൽ എതിരഭിപ്രായം ഉണ്ട്. നേരത്തെ മലാപ്പറമ്പ് സ്‌കൂൾ വിഷയത്തിലും യാതൊന്നും ചെയ്യാതെ അവസാന നിമിഷം ഓടിയത്തെി കലക്ടർ ആളായെന്ന അഭിപ്രായം എ.പ്രദീപ്കുമാർ എംഎൽഎ അടക്കമുള്ളവർക്കുണ്ട്.കോഴിക്കോട് ജില്ലയിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യത്തിൽ നേരത്തെ പരസമായി അഭിപ്രായപ്പെട്ടിരുന്നു.
മലാപ്പറമ്പ് സ്‌കൂൾ അടച്ചുപൂട്ടുന്നതിനെതിരെ മാസങ്ങളായി സമരത്തിലായിരുന്നു സ്‌കൂൾ സംരക്ഷണ സമിതി. എ പ്രദീപ് കുമാർ എം എൽ എയും മുഴുവൻ സമയവും സമരക്കാർക്കോപ്പമുണ്ടായിരുന്നു. സ്‌കൂൾ സർക്കാറിനെക്കോണ്ട് ഏറ്റടെുപ്പിക്കാനുള്ള തീരുമാനത്തിൽ വരെ കാര്യങ്ങളത്തെിച്ചത് ഇവരുടെ പോരാട്ടമാണ്. ഒടുവിൽ സ്‌കൂൾ കോടതി ഉത്തരവ് പ്രകാരം അടച്ചുപൂട്ടി. സാങ്കതേിക കാര്യങ്ങൾ പൂർത്തിയാക്കി സർക്കാർ സ്‌കൂൾ ഏറ്റടെുക്കുന്നതുവരെ കുട്ടികളെ കലക്ട്രേറ്റിലേക്ക് മാറ്റി. കലക്ട്രേറ്റിൽ പ്രത്യകേം സജ്ജമാക്കിയ ക്‌ളാസ് മുറികളിലാണ് കുട്ടികൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നത്. തീർച്ചയായും ഈ പോരാട്ടത്തിൽ ഹീറോ എം എൽ എയും സമര സമിതി പ്രവർത്തകരുമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
പക്ഷെ കോഴിക്കൊട്ടെ പത്രങ്ങൾ ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലാത്ത കലക്ടർ ബ്രോ ആണ് ഹീറോ ആക്കിയത്. പിറ്റന്നേ് പുറത്തിറങ്ങിയ ഭൂരിഭാഗം പത്രങ്ങളും പുറത്തിറങ്ങിയത് കുട്ടികളെയും കൂട്ടി പോകുന്ന കലക്ടറുടെ വലിയ ഫോട്ടോ സഹിതമാണ്. സർക്കാർ സംവിധാനത്തിന്റെ ഭാഗമായി സ്‌കൂൾ അടക്കുന്നതിന് അരമണിക്കൂർ മുമ്പ് അവിടെയത്തെിയ അദ്ദഹേം കുട്ടികളെ ഏറ്റടെുത്തുകൊണ്ടുപോകുക മാത്രമാണ് ഉണ്ടായത്. തുടർന്ന് കലക്ട്രേറ്റിൽ കുട്ടികൾക്ക് അദ്ദഹേം ക്‌ളാസുമെടുത്തു. അതോടെ മലാപ്പറമ്പ് സ്‌കൂളിന് വേണ്ടി നടന്ന സമരത്തിന്റെ നായകൻ കലക്ടറാണ് എന്ന തരത്തിലായി പിറ്റന്നേത്തെ പത്രങ്ങളിലെ ഫോട്ടോയും വാർത്തകളും. ഇതെഴുതാൻ വിധിക്കപ്പെട്ട മാദ്ധ്യമ പ്രവർത്തകർ സഹികെട്ട് സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്തത്തെുകയായിരുന്നു.
'പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനിറങ്ങിയ ഇടതു സർക്കാറിനോ സ്‌കൂൾ അടച്ചുപൂട്ടലിനെതിരെ വർഷങ്ങളായി പടപൊരുതുന്ന സമര സമിതിക്കൊ വെയിലും മഴയും കൊണ്ട് നെടുംതൂണായി നിന്ന എംഎൽഎക്കോ കിട്ടാത്തൊരു ക്രെഡിറ്റാണ് പത്രങ്ങൾ കലക്ടർക്ക് നൽകുന്നതെന്ന്' മനോരമ ന്യൂസിന്റെ റിപ്പോർട്ടർ ഫേസ് ബുക്കിൽ കുറിച്ചത്. 'ഈ ഉജ്ജ്വലമായ സമരത്തിൽ കലക്ടറുടെ പങ്കന്തൊണ്? സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി ഇന്നലെ ഒരു ഉത്തരവാദിത്തവും അദ്ദേഹത്തെ ഏൽപ്പിച്ചിട്ടുമില്ലായിരുന്നു. സ്‌കൂൾ പൂട്ടുന്നതിന് അര മണിക്കൂർ മുന്നേ എത്തി സീൻ ഹൈജാക്ക് ചെയ്തു... അല്ലങ്കെിലും അദ്ദേഹത്തെ എന്തിന് കുറ്റം പറയണം. അന്ധമായ കലക്ടർ ആരാധകരുടെ തലസ്ഥാനമാണെല്ലോ കോഴിക്കോട്', എന്നാണ് മനോരമ റിപ്പോർട്ടറുടെ ആത്മരോഷം.
മനോരമ റിപ്പോർട്ടർക്ക് പുറമെ കോഴിക്കോട്ടെ പ്രമുഖനായ മാതൃഭൂമിയുടെ റിപ്പോർട്ടറും അന്ന് കലക്ടർക്കെതിരെ രംഗത്തത്തെി. 'കോഴിക്കൊട്ടുകാരുടെ കലക്ടർ വീരാരധനക്കെതിരെ മാദ്ധ്യമ പ്രവർത്തകർ തന്നെ പരസ്യമായി രംഗത്ത് വന്ന ദിവസമാണിന്ന് . സന്തോഷം ... എന്ത് കണ്ടിട്ടാണ് കോഴിക്കൊട്ടുകാർ കളക്ടർമാരുടെ പിന്നാലെ പോവുന്നതെന്ന് ഒരിക്കലും പിടികിട്ടിയിട്ടില്ല . ഇങ്ങനെ നായകരായി കൊണ്ട് നടന്ന പലരും ക്യാമ്പ് ഓഫീസിലെ ഗ്യാസ് കുറ്റിയടക്കം അടിച്ചു മാറ്റിയാണ് സ്ഥലം വിട്ടതെന്ന് അറിഞ്ഞിട്ടും മിണ്ടാതെ നോക്കി നിന്ന പാരമ്പര്യമുണ്ട് കോഴിക്കൊട്ടെ പത്രക്കാർക്ക് അവരിൽ ചിലർ ഇന്ന് മാറി ചിന്തിച്ചതിന്റെ അത്ഭുതം വിട്ടു മാറിയിട്ടിട്ടില്‌ളെന്നും' ഈ മാദ്ധ്യമ പ്രവർത്തകർ പോസ്റ്റിട്ടിരുന്നു.സമാനമായ അവസ്ഥയാണ് കുന്ദകുളം വിവാദത്തിലും ഉണ്ടായിരക്കുന്നതെന്ന് ഇടത് അനുഭാവികളായ നിരവധിപേർ തന്നെ ചൂണ്ടിക്കാട്ടുന്നു.ന്യായം എം.കെ രാഘവന്റെ ഭാഗത്താണെങ്കിലും തന്റെ പൊലിപ്പിച്ച് കാണിക്കപ്പെട്ട ജനകീയ ഇമേജ് വച്ച് പ്രശാന്തിന് അത് മറികടക്കാൻ കഴിയുന്നു. അതോടെ കോഴിക്കോട്ടുകാരുടെ കലക്ടർ ഭക്തിക്കെതിരെയും നവമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്.