- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് മതനിരപേക്ഷ ശക്തികൾക്ക് ഏറ്റവും പ്രധാന്യമുള്ള കാലം; എ.ഐ.വെ എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ കാനം രാജേന്ദ്രൻ

കണ്ണൂർ: എഐ.വെ.എഫ് സംസ്ഥാന ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം കണ്ണുരിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് മതനിരപേക്ഷ ശക്തികൾക്ക് ഏറ്റവും പ്രധാന്യമുള്ള കാലമാണിതെന്ന് കാനം പറഞ്ഞു. വിഭജനത്തിന്റെ രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത്. രാജ്യത്തിന്റെ ഐക്യവും ദേശീയതയും ഊട്ടിയുറപ്പിക്കുന്ന പ്രവർത്തനങ്ങളാണ് യുവജന സംഘടനയെന്ന നിലയിൽ എ ഐ.വെ.എഫ് നടത്തിയതെന്നും കാനം പറഞ്ഞു.
കണ്ണൂരിന്റെ മണ്ണിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷ നടക്കുന്ന എഐവൈഎഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് കുടപ്പനക്കുന്നിൽ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്ത് രക്തസാക്ഷി ജയപ്രകാശിന്റെ സ്മൃതി കുടീരത്തിൽ നിന്ന് പുറപ്പെട്ട പതാക ജാഥയെ പെരിങ്ങത്തൂർ പാലത്തിന് സമീപം വെച്ച് കണ്ണൂർ ജില്ലയിലേക്ക് വരവേൽക്കുകയായിരുന്നു.
സിപിഐ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാർ പതാക ഏറ്റുവാങ്ങി. മുഴക്കുന്ന് രക്തസാക്ഷി പി ദാമോദരന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റും ജാഥാ ലീഡറുമായ കെ പി സന്ദീപിനെ ഏൽപ്പിച്ച സമ്മേളന നഗരിയിലേക്കുള്ള കൊടിമരം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയശേഷം പൊതുസമ്മേളന നഗരിയിലെത്തിക്കുകയായിരുന്നു.എഐവൈ എഫ് ദേശീയ സെക്രട്ടറിയും റവന്യു മന്ത്രിയുമായ കെ രാജൻ കൊടിമരം ഏറ്റുവാങ്ങി. പയ്യാമ്പലം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതി കുടീരത്തിൽ വെച്ച് സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി, എഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗം ടി വി രജിതയെ ഏൽപ്പിച്ച ദീപശിഖ എഐവൈ എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് ഏറ്റുവാങ്ങി.
വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പതാക -കൊടിമര- ദീപശിഖ ജാഥകൾ കാൽടെക്‌സിൽ നിന്നും ബഹുജനപ്രകടനമായെത്തി ടൗൺ സ്‌ക്വയറിലെ പ്രദീപ് പുതുക്കൂടി നഗറിൽ സംഗമിച്ച ശേഷം എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ പതാക ഉയർത്തിയതോടെ സമ്മേളനത്തിന് ഔപചാരിക തുടക്കം കുറിച്ചത് തുടർന്ന് പ്രദീപ് പുതുക്കുടി നഗറിൽ നടന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ അധ്യക്ഷനായി.
സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്മയിൽ, എഐ വൈ എഫ് ദേശീയ പ്രസിഡന്റ് അഫ്താബ് ആലംഖാൻ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ, കൃഷിമന്ത്രി പി പ്രസാദ്, സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാർ, എഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എഐഎസ് എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു എന്നിവർ പ്രസംഗിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ സി പി ഷൈജൻ സ്വാഗതവും എഐവൈ എഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് നന്ദിയും പറഞ്ഞു. തുടർന്ന് പ്രതിഭാസംഗമം, സംഗീതശില്പം, കലാമണ്ഡലം ഷീബ കൃഷ്ണ കുമാർ അവതരിപ്പിച്ച കവിതയിൽ വിരിഞ്ഞ മോഹിനിയാട്ടം അരങ്ങേറി. ശനിയാഴ്‌ച്ച ഗുരുദാസ് ദാസ് ഗുപത നഗറിൽ(റബ്‌കോ ഓഡിറ്റോറിയം)നടക്കുന്ന പ്രതിനിധി സമ്മേളനം ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്റർ ആർ രാജഗോപാൽ ഉദ്ഘാടനം ചെയ്യും.
ബിനോയ് വിശ്വം എം പി, എഐ വൈ എഫ് ദേശീയ ജനറൽ സെക്രട്ടറി ആർ തിരുമലൈ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജെ ചിഞ്ചുറാണി, കെ പി രാജേന്ദ്രൻ, വി ചാമുണ്ണി, സി പി മുരളി, വി എസ് സുനിൽകുമാർ, പി എസ് സുപാൽ, തപസ് സിൻഹ, ജി കൃഷ്ണപ്രസാദ്, പി കബീർ, ജയശ്ചന്ദ്രൻ കല്ലിങ്കൽ, ഒ കെ ജയകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. വൈകീട്ട് ആറിന് സമാപനസമ്മേളനം നടക്കും.


