- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർ പ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തും; ബിജെപി 30 സീറ്റുകൾ പോലും നേടാനാകില്ല; ബിജെപി നേതാക്കൾ വോട്ട് ചോദിക്കാനായി ജനങ്ങൾക്കിടയിലേക്ക് പോയി നോക്കട്ടെ, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം; വമ്പൻ അവകാശവാദവുമായി കോൺഗ്രസ് യുപി അധ്യക്ഷൻ അജയ് കുമാർ ലല്ലു
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയിലെ ഉദ്ഘാടന പരിപാടികളുമായി മുന്നോട്ടു പോകുന്നത് യുപി തിരഞ്ഞെടുപ്പു കൂടി മുന്നിൽ കണ്ടാണ്. പ്രിയങ്ക ഗാന്ധിയെ മുൻനിർത്തി വൻ പ്രചരണ പരിപാടികൾക്കാണ് കോൺഗ്രസും ഒരുങ്ങുന്നത്. ഇതിനിടെ കോൺഗ്രസുകാർ പോലും വിശ്വസിക്കാൻ മടിക്കുന്ന അഭിപ്രായ പ്രകടനവുമായി യുപി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലു രംഗത്തുവന്നു.
കോൺഗ്രസ് വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് അജയ് കുമാർ ലല്ലു പറഞ്ഞു. നിലവിലെ ഭരണകക്ഷിയായ ബിജെപിക്ക് 30 സീറ്റുകൾ പോലും നേടാനാകില്ലെന്നും പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ലല്ലു പറഞ്ഞു. സമാജ്വാദി പാർട്ടിയുമായോ ബി.എസ്‌പിയുമായോ കോൺഗ്രസ് സഖ്യത്തിനില്ല. എന്നാൽ സംസ്ഥാനത്തെ ചെറുപാർട്ടികൾ സഖ്യത്തിന് തയ്യാറാവുകയാണെങ്കിൽ അവരെ കൂടെ കൂട്ടും. മറ്റ് പാർട്ടികൾ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പല സഖ്യങ്ങളിലും മാറ്റങ്ങൾ വരും. എല്ലാ കാര്യങ്ങളും പുറത്ത് പറയാനാകില്ല.
തിരഞ്ഞെടുപ്പിനായി ജനങ്ങൾ കാത്തിരിക്കുകയാണ്. ബിജെപി നേതാക്കൾ വോട്ട് ചോദിക്കാനായി ജനങ്ങൾക്കിടയിലേക്ക് പോയി നോക്കട്ടെ. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. ജനങ്ങൾക്ക് ഒരുപാട് ചോദ്യങ്ങൾ അവരോട് ചോദിക്കാനുണ്ടാകും. ബിജെപി 30ൽ താഴെ സീറ്റുകളിലൊതുങ്ങുമെന്ന് ആത്മവിശ്വാസത്തോടെയാണ് പറയുന്നത്. പ്രിയങ്കയുടെ നേതൃത്വം വലിയ കരുത്താണ് പാർട്ടിക്ക് നൽകുന്നത്. മുഖ്യമന്ത്രിയായി ആര് വരണമെന്ന കാര്യമെല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണെന്നും അജയ് കുമാർ ലല്ലു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ