- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിനക്കൊക്കെ ഭ്രാന്താണ്': ലഖിംപുർ ഖേരി അതിക്രമത്തിൽ മകനെതിരെ കേസെടുത്തതിൽ ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് കലിപൂണ്ട് അജയ് മിശ്ര, മർദിക്കാൻ ശ്രമം

X
കേന്ദ്രമന്ത്രി
ന്യൂഡൽഹി: ലഖിംപുർ ഖേരി അതിക്രമത്തിൽ ആശിഷ് മിശ്രക്കെതിരേ വധശ്രമത്തിന് കേസെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര. മണ്ടൻ ചോദ്യങ്ങൾ തന്നോട് ചോദിക്കരുതെന്നും നിനക്കൊക്കെ ഭ്രാന്താണെന്നും മന്ത്രി ആക്രോശിക്കുകയായിരുന്നു.
ചോദ്യം ചോദിച്ച ഒരു മാധ്യമപ്രവർത്തകനെ കേന്ദ്രമന്ത്രി മർദിക്കാൻ ശ്രമിക്കുകയും മൈക്ക് തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകർ എല്ലാവരും കള്ളന്മാരാണെന്നും മന്ത്രി പറഞ്ഞു. മകൻ ആശിഷ് മിശ്രയെ ജയിലിൽ സന്ദർശിക്കാനായി കേന്ദ്രമന്ത്രി ലഖിംപുർ ഖേരിയിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.
Next Story

