- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറാം വയസ്സിലെ പ്രണയവും ഗർഭവും; പോക്സോ കേസിൽ ജയിൽ മോചിതനായപ്പോൾ ചതിച്ച പെണ്ണിനെ കെട്ടിയ വീരശൂര പരാക്രമി; പോത്തു ഷാജിയെ തലയ്ക്കടിച്ച് വീഴ്ത്തി ഗുണ്ടാ തലവനായി; ഭാര്യാ കാമുകനേയും കുത്തി വീഴ്ത്തി; ഓവർബ്രിഡ്ജിലെ കൊലയ്ക്ക് പിന്നിൽ അജീഷ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ അജീഷ് കൊടും ക്രിമിനൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ നോട്ടപ്പുള്ളിയാണ് ഇയാൾ. തിരുവനന്തപുരത്ത് തമ്പാനൂർ ഓവർബ്രിഡ്ജിന് അടുത്തുള്ള ഹോട്ടലിലെ അജീഷിന്റെ അതിക്രമം സിസിടിവിയിൽ കണ്ട് മലയാളി ഞെട്ടിയിരുന്നു. വെട്ടു കത്തിയുമായി എത്തി ഏകപക്ഷീയ ആക്രമണമാണ് അവിടെ അജീഷ് നടത്തിയത്.
ആനായിക്കോണത്ത് വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന ഇയാൾ കുപ്രസിദ്ധ ഗുണ്ടയും നാല്പതോളം ക്രിമിനൽ കേസിലെ പ്രതിയുമായ പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെയാണ് ഗുണ്ടകളിലെ പ്രധാനിയാകുന്നത്. വാക്കുതർക്കത്തിനിടെ ബൈക്കിന്റെ സൈലൻസർ ഊരി ഷാജിയുടെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജി രക്ഷപ്പെട്ടെങ്കിലും 2019 സെപ്റ്റംബറിൽ ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു. ഗുണ്ടാപ്പണം വീതം വയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് വിനയായത്.
ഷാജിയുടെ മരണത്തോടെ നെടുമങ്ങാട്ടെ പ്രധാന ഗുണ്ടയായി അജീഷ്. പിന്നീട് ചന്ദനക്കള്ളക്കടത്ത്, മയക്കുമരുന്ന്, കഞ്ചാവ്, കൂലിത്തല്ല് എന്നിവയിൽ സജീവമായി.ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിലവിൽ പത്തോളം കേസുകളുണ്ട്. ഭാര്യയായ ലക്ഷ്മിയെ വിവാഹത്തിന് മുമ്പ് പീഡിപ്പിച്ച കേസിലും പ്രതിയായിരുന്നു. പിന്നീട് ലക്ഷ്മിയെ വിവാഹം ചെയ്താണ് ശിക്ഷയിൽ നിന്ന് അജീഷ് രക്ഷപ്പെട്ടത്.
2019ൽ ലക്ഷ്മിയെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് മംഗലപുരം സ്വദേശി നിതീഷിനെ കോരാണി ഷേക് പാലസിന് സമീപത്തു വിളിച്ചുവരുത്തി ലക്ഷ്മിയും അജീഷും കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. നിതീഷിനെ വിളിച്ചുവരുത്തിയ ലക്ഷ്മിയെ അപ്പോൾത്തന്നെ നാട്ടുകാർ പിടികൂടി. സംഭവത്തിനുശേഷം ഒളിവിൽപ്പോയ അജീഷിനെ തൊട്ടടുത്ത ദിവസമാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയിരുന്നു.
ഭാര്യാ കാമുകനെ ചതിച്ച പ്രതികാരം ഇങ്ങനെ
കേസിൽപെട്ട് മിക്കപ്പോഴും ജയിലിൽ കഴിയുന്ന ഭർത്താവിനോട് തോന്നിയ വിരക്തിയാണ് യുവാവുമായി അടുപ്പത്തിലാകാൻ കാരണമെന്ന് കത്തികുത്ത് കേസിൽ അറസ്റ്റിലായ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. പതിനാറാം വയസ്സിൽ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപോയത് ഭർത്താവ് അജീഷിന്റെ വീര ശൂര പരാക്രമങ്ങൾ കണ്ടാണ്. എന്നാൽ പിന്നീടാണ് അറിയുന്നത് ഗുണ്ടാ നേതാവാണ് തന്റെ ഭർത്താവെന്ന്. അടിപിടിയും കേസുമൊക്കെയായി സമാധാനമില്ലാത്ത ജീവിതം. ഈ സാഹചര്യത്തിലാണ് മംഗലപുരം സ്വദേശി നിധീഷുമായി അടുപ്പത്തിലായതെന്നാണ് ലക്ഷ്മി വെളിപ്പെടുത്തിയത്.
പതിനാറു വയസ്സുള്ളപ്പോഴാണ് അജീഷുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിനിടക്ക് ഗർഭിണിയാകുകയും അത് കേസിലേക്ക് വഴിമാറുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷമാണ് കൊടും ക്രിമിനലാണ് അജീഷെന്ന് തിരിച്ചറിയുന്നത്. ഗുണ്ടാ കേസുകളും ചന്ദനക്കടത്തും മറ്റുമൊക്കെയായി നിരവധി കേസുകൾ. പലപ്പോഴും കേസിൽപെട്ട് ജയിലാകുന്നത് പതിവായിരുന്നു. ഭർത്താവുമൊത്ത് വാളിക്കോടുള്ള ജനസേവന കേന്ദ്രത്തിൽ ആധാർ എടുക്കാനായി എത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാരനായ നിധീഷായിരുന്നു ആധാറിനുള്ള അപേക്ഷ ശരിയാക്കി കൊടുത്തത്. ആധാർ ലഭിക്കുമ്പോൾ അറിയിക്കണമെന്ന് പറഞ്ഞ് നിധീഷിന്റെ നമ്പർ വാങ്ങിയിരുന്നു. ലക്ഷിമിയുടെ നമ്പർ നിധീഷും വാങ്ങി. അങ്ങനെ ആധാറിന്റെ പേരിൽ തുടങ്ങിയ സംസാരം സൗഹൃദത്തിലേക്കെത്തി.
ഇതിനിടയിൽ അജീഷ് ഒരു കേസിൽപെട്ട് ജയിലിൽ പോയതോടെയാണ് ഇവരുടെ സൗഹൃദം പ്രണയമായി മാറിയത്. ജയിൽ മോചിതനായി ഭർത്താവ് തിരിച്ചെത്തിയപ്പോഴേക്കും ബന്ധം ദൃഢമായിത്തീർന്നു. ഭർത്താവ് അറിയാതെ ഇരുവരും ബന്ധം തുടർന്നു വരുന്നതിനിടെ ഒരു ദിവസം ലക്ഷ്മിയുടെ മൊബൈലിലേക്ക് നിധീഷ് വിളിച്ചപ്പോൾ അജീഷ് ഫോണെടുക്കുകയും ബന്ധം പുറത്തറിയുകയുമായിരുന്നു. ഇരുവരും തമ്മിൽ വലിയ പ്രശ്‌നമുണ്ടായി. ലക്ഷ്മിക്ക് നിധീഷുമൊന്നിച്ച് ജീവിക്കണമെന്ന് പറയുകയും ചെയ്തു. എന്നാൽ അജീഷ് കൊടിയ മർദ്ദനം അഴിച്ചു വിടുകയായിരുന്നു.
ഇതിനിടയിൽ ലക്ഷ്മി തൂങ്ങിമരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭർത്താവ് ആ സമയം അവിടെയുണ്ടായിരുന്നതിനാൽ ശ്രമം വിഫലമായി. ലക്ഷ്മിക്ക് ഇയാളുമായി ഒത്തുപോകാൻ കഴിയാതായതോടെ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അവിടെ വച്ച് ഒത്തു തീർപ്പാക്കി വിടുകയുമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്മി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുക കൂടി ചെയ്തതോടെ ഭർത്താവ് അജീഷ് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന് തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി ലക്ഷ്മിയോട് പറഞ്ഞ് നിധീഷിനെ കോരാണിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോരാണിയിൽ കുഞ്ഞുമായി ലക്ഷ്മിയും അജീഷും എത്തുകയും ഇവിടെ വച്ച് നിധീഷിനെ കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച ലക്ഷ്മിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു രണ്ടര വയസ്സുള്ള കുഞ്ഞുമായി രക്ഷപ്പെട്ട അജീഷ്, കുഞ്ഞിനെ സഹോദരന്റെ വീട്ടിലെത്തിച്ച ശേഷം ഒളിവിൽ പോയിരുന്നു. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ