- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിലായി അജിയും അഫിസയും ഒളിച്ചോടി ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചു; അഫീസയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു വിവാഹം കഴിച്ചെന്നാരോപിച്ചു യുവതിയുടെ മാതാപിതാക്കൾ; വിവാദം സൃഷ്ടിച്ച കാഞ്ഞങ്ങാട്ടെ കല്യാണത്തിന്റെ ഹൈക്കോടതി വിധി അഞ്ചാം തീയതി അറിയാം
കാഞ്ഞങ്ങാട്: വിവാദം സൃഷ്ടിച്ച അജി-അഫീസ വിവാഹത്തിലെ കോടതി വിധി മെയ് അഞ്ചിന്. അഫീസയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽപാർപ്പിച്ചു വിവാഹം കഴിച്ചതാണെന്ന കേസാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ആദ്യ വിവാഹബന്ധം വേർപെടുത്തിയശേഷം മാത്രമേ മറ്റൊരു വിവാഹം നടത്താവൂ എന്നതിനാലാണ് കേസ് അഞ്ചിലേക്ക് മാറ്റിവെച്ചത്. ആദ്യ വിവാഹം വേർപിരിയാനു ഉള്ള നടപടിക്രമങ്ങൾ നടന്നു വരികയാണെന്ന് അജിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ നട പടിക്രമങ്ങൾ സംബന്ധിച്ച രേഖകൾ അഞ്ചിന് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
അതുവരെ അഫീസയെ എറണാകുളം കാക്കനാട്ടെ ഗവൺമെന്റ് വനിതാ ഹോസ്റ്റലായ സഖിയിൽ താമസിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഈ സമയത്ത് ബന്ധുകളോ മറ്റുള്ളവരോ അസിഫയെ സന്ദർശിക്കാൻ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി. അജി നേരത്തേ ചീമേനി വെളിച്ചംതോട്ടെ യുവതിയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ അധികനാൾ കഴിയും മുമ്പേ ബന്ധത്തിൽ വിള്ളൽ സംഭവിക്കുകയും ഭാര്യ സ്വന്തം വീട്ടിൽ താമസിക്കുകയുമാണ്.
ഈ ബന്ധം നിയമപ്രകാരം വേർപെടുത്താനാണ് കുടുംബകോടതിയിൽ വിവാഹമോചന ഹരജി നൽകിയിട്ടുള്ളത്. ഇതിനിടയിലാണ് അജിയും അഫിസയും - പ്രണയത്തിലായത്. കഴിഞ്ഞ 15 ന് ഇരുവരും ഒളിച്ചോടി ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടയിൽ മകളെ കാണാനില്ലെന്ന അഫീസയുടെ പിതാവ് തോയമ്മലിലെ മൊയ്തുവിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണ നടക്കുന്നതിനിടയിൽ അജിയും അഫീസയും ഹോസ്ദുർഗ് പൊലീസ് സ്റ്റേ ഷനിൽ ഹാജരായി തങ്ങൾ വിവാഹിതരായതായി അറിയിച്ചത്.
കോടതിയിൽ ഹാജരാക്കിയ അഫീസയെ സ്വന്തം ഇഷ്ടത്തിന് പോകാൻ കോടതി അനുവദിച്ചു. അഫീസ ചിറപ്പുറംത്തലിൻകീഴിലെ - അജിയുടെ വീട്ടിൽ ക ഴിയുന്നതിനിടയിലാണ് പിതാവ് അജിമകളെ തട്ടിക്കൊണ്ടുപോയി യെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹേബിയസ് - കോർപ്പസ് ഹർജി ഫയൽ ചെയ്തത്.