- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിയെയും തകർത്ത് തലയുടെ വിവേകം കേരളത്തിൽ സൂപ്പർ ഹിറ്റ്; ഒറ്റ ദിവസം കൊണ്ട് കേരളത്തിൽ നിന്ന് വാരിക്കൂട്ടിയത് രണ്ട് കോടി 87 ലക്ഷം രൂപ
മലയാളത്തിന്റെ പ്രിയപ്പെട്ട മരുമകൻ തലയ്ക്ക് കേരളത്തിലും വൻ വരവേൽപ്പ്. ഇന്നലെ കേരളത്തിൽ റിലീസായ തല അജിത്തിന്റെ വിവേകം ഒറ്റ ദിവസം കൊണ്ട് ബാഹുബലിയേയും കടത്തി വെട്ടി. വിവേകത്തിന് കേരളത്തിൽ ബാഹുബലിക്ക് ലഭിച്ചതിനേക്കാളും വൻ വരവേൽപ്പാണ് ലഭിച്ചത്. ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും മാത്രം വാരിക്കൂട്ടിയത് 2 കോടി 87 ലക്ഷം രൂപ. (ഗ്രോസ് കലക്ഷൻ28789770 രൂപ) 309 തിയറ്ററുകളിലാണ് മലയാളത്തിൽ ചിത്രം റിലീസിനെത്തിയത്. ആദ്യദിനം മാത്രം 1650 ഷോ ഉണ്ടായിരുന്നു. റിലീസിന്റെ കാര്യത്തിൽ ബാഹുബലി 2 വിനെയാണ് വിവേകം തകർത്തത്. ഇന്നലെ പുലർച്ചെ അഞ്ചുമുതൽ ആരംഭിച്ച പ്രദർശനം രാത്രി 11.30 വരെ തുടർന്നു. ചെന്നൈയിൽ നിന്നുമാത്രം 1.21 കോടി വാരി. (കബാലി1.12 കോടി, തെറി1.05 കോടി) തമിഴ്‌നാട്ടിൽ മൊത്തം കലക്ഷൻ 22 കോടി പിന്നിട്ടിട്ടുണ്ട്. (തമിഴ്‌നാട്ടിൽ കബാലി ആദ്യദിനം വാരിയത് 20 കോടിയാണ്) ആഗോള കലക്ഷൻ 30 കോടി കടക്കുമെന്നാണ് ബോക്‌സ്ഓഫീസ് റിപ്പോർട്ട്. അമേരിക്കയിൽ നിന്നും 1.38 കോടി നേടി. കർണാടകയിൽ വിവേകം 1.80 കോടിയും. 46 രാജ്യങ്ങളിലാണ് ചിത്രം
മലയാളത്തിന്റെ പ്രിയപ്പെട്ട മരുമകൻ തലയ്ക്ക് കേരളത്തിലും വൻ വരവേൽപ്പ്. ഇന്നലെ കേരളത്തിൽ റിലീസായ തല അജിത്തിന്റെ വിവേകം ഒറ്റ ദിവസം കൊണ്ട് ബാഹുബലിയേയും കടത്തി വെട്ടി. വിവേകത്തിന് കേരളത്തിൽ ബാഹുബലിക്ക് ലഭിച്ചതിനേക്കാളും വൻ വരവേൽപ്പാണ് ലഭിച്ചത്. ചിത്രം ആദ്യദിനം കേരളത്തിൽ നിന്നും മാത്രം വാരിക്കൂട്ടിയത് 2 കോടി 87 ലക്ഷം രൂപ. (ഗ്രോസ് കലക്ഷൻ28789770 രൂപ)
309 തിയറ്ററുകളിലാണ് മലയാളത്തിൽ ചിത്രം റിലീസിനെത്തിയത്. ആദ്യദിനം മാത്രം 1650 ഷോ ഉണ്ടായിരുന്നു. റിലീസിന്റെ കാര്യത്തിൽ ബാഹുബലി 2 വിനെയാണ് വിവേകം തകർത്തത്. ഇന്നലെ പുലർച്ചെ അഞ്ചുമുതൽ ആരംഭിച്ച പ്രദർശനം രാത്രി 11.30 വരെ തുടർന്നു.
ചെന്നൈയിൽ നിന്നുമാത്രം 1.21 കോടി വാരി. (കബാലി1.12 കോടി, തെറി1.05 കോടി) തമിഴ്‌നാട്ടിൽ മൊത്തം കലക്ഷൻ 22 കോടി പിന്നിട്ടിട്ടുണ്ട്. (തമിഴ്‌നാട്ടിൽ കബാലി ആദ്യദിനം വാരിയത് 20 കോടിയാണ്) ആഗോള കലക്ഷൻ 30 കോടി കടക്കുമെന്നാണ് ബോക്‌സ്ഓഫീസ് റിപ്പോർട്ട്. അമേരിക്കയിൽ നിന്നും 1.38 കോടി നേടി. കർണാടകയിൽ വിവേകം 1.80 കോടിയും.
46 രാജ്യങ്ങളിലാണ് ചിത്രം റിലീസിനെത്തിയത്. ആകെ സ്‌ക്രീൻ 3250. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വമ്പൻ റിലീസ് കൂടിയാണ്. പുലിമുരുകന്റെ വലിയ വിജയത്തിന് ശേഷം നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് വിവേകം.