സ്വന്തം കഴിവുകൾ കൊണ്ട് ഇന്ന് തമിഴ് സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടാക്കി എടുത്ത താരമാണ് തല അജിത്ത്. മറ്റുള്ള താരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തൻ ആയ നടൻ അവാർഡ് നിശകളിലോ പരസ്യ ചിത്രങ്ങളിലോ പങ്കെടുത്തില്ലെങ്കിലും താരത്തിന് ആരാധകർ ഏറെയാണ്. മുമ്പ് പതിനായിരത്തോളം ഫാൻസ് യൂണിറ്റുകൾ പിരിച്ചു വിട്ട് അവരുടെ നല്ലതിന് വേണ്ടി എല്ലാവരെയും ഒത്തൊരുമിപ്പിച്ച താരം കൂടിയാണ്. ഇപ്പോഴിതാ ആരാധകർ തങ്ങളുടെ ആരാധനാ മൂർത്തിയുടെ ശില ഒരുക്കിയിരിക്കുകയാണ്.

തങ്ങളുടെ പ്രിയ താരത്തിനോടുള്ള ആരാധന മൂലമാണ് തമിഴ് മക്കൾ ശിലയൊരുക്കുന്നത്. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് അജിത്തിന്റെ ശില അനാഛാദനം ചെയ്യുകയെന്നത് അജിത് ആരാധകർ അറിയിച്ചു കഴിഞ്ഞു.

താരാരാധന മൂത്ത് താരങ്ങൾക്കു വേണ്ടി ക്ഷേത്രം പണിയുന്നത് തമിഴ്‌നാടിൽ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ അജിത് തന്റെ ആരാധകരെ ഇത്തരം പ്രവർത്തികളിൽ നിന്നും വിലക്കിയിരുന്നു. എന്നാൽ ആരാധകർ അതൊന്നും വകവയ്ക്കാതെയാണ് ഇപ്പോൾ ശില സ്ഥാപിക്കുന്നത്. ഇതിനൊപ്പം നൂറു കണക്കിന് ആരാധകർ ഇതിനോടനുബന്ധിച്ച് രക്ത ദാനവും നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.