- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കളായ ബസ് ജീവനക്കാരുമായി അടിപിടിയായി; നാട്ടുകാർ ഇടപ്പെട്ട് രംഗം ശാന്തമാക്കി; ഓട്ടോയിൽ കയറ്റി സ്ഥലത്തു നിന്നും പറഞ്ഞു വിട്ട അജ്മൽ പകുതി വഴിക്ക് ഇറങ്ങിപ്പോയി; പിന്നീട് കാണുന്നത് കുളത്തിൽ മരിച്ച നിലയിൽ; സ്വകാര്യ ബസ് ഡ്രൈവായ അജ്മലിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
കോഴിക്കോട്: പേരാമ്പ്രയിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. പാലേരി പാറക്കടവിലെ കേളോത്ത് അജ്മൽ(26)നെയാണ് മരിച്ച നിലയിൽ കുളത്തിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൊലപാതക സാധ്യത കുറവാണെന്ന് പറയുമ്പോൾ കൊലപാതകമാണെന്ന വിശ്വാസത്തിൽത്തന്നെയാണ് നാട്ടുകാർ. സംഭവത്തിലെ ദുരൂഹത ഇല്ലാതാക്കാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് സ്വകാര്യ ബസ് ഡ്രൈവറായിരുന്ന അജ്മലിനെ കാണാതാവുന്നത്. ഇത് സംബന്ധിച്ച് അജ്മലിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കുളത്തിൽ കിടക്കുന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പരിശോധനയിൽ ഇത് അജ്മലിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു. കാണാതാവുന്നതിനു മുമ്പ് അജ്മൽ ചിലരുമായി സംഘർഷത്തിലേർപ്പെട്ടിരുന്നെന്ന വിവരമാണ് മരണത്തിന് പിന്നിൽ ദുരൂത ഉണ്ടാവാൻ കാരണം. നാട്ടുകാർ കൊലപാതക സാധ്യത ആരോപിക്കാവൻ കാരണവും ഇതു തന്നെയാണ്. പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം ബസ് ജീവന
കോഴിക്കോട്: പേരാമ്പ്രയിൽ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. പാലേരി പാറക്കടവിലെ കേളോത്ത് അജ്മൽ(26)നെയാണ് മരിച്ച നിലയിൽ കുളത്തിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൊലപാതക സാധ്യത കുറവാണെന്ന് പറയുമ്പോൾ കൊലപാതകമാണെന്ന വിശ്വാസത്തിൽത്തന്നെയാണ് നാട്ടുകാർ. സംഭവത്തിലെ ദുരൂഹത ഇല്ലാതാക്കാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് സ്വകാര്യ ബസ് ഡ്രൈവറായിരുന്ന അജ്മലിനെ കാണാതാവുന്നത്. ഇത് സംബന്ധിച്ച് അജ്മലിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം കുളത്തിൽ കിടക്കുന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പരിശോധനയിൽ ഇത് അജ്മലിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു.
കാണാതാവുന്നതിനു മുമ്പ് അജ്മൽ ചിലരുമായി സംഘർഷത്തിലേർപ്പെട്ടിരുന്നെന്ന വിവരമാണ് മരണത്തിന് പിന്നിൽ ദുരൂത ഉണ്ടാവാൻ കാരണം. നാട്ടുകാർ കൊലപാതക സാധ്യത ആരോപിക്കാവൻ കാരണവും ഇതു തന്നെയാണ്.
പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം ബസ് ജീവനക്കാർ വിശ്രമിക്കുന്ന ഒരു മുറിയുണ്ട്. ശനിയാഴ്ച രാത്രി ഈ മുറിയിൽ അജ്മൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കളായ മറ്റു ബസ് ജീവനക്കാരുമായാണ് അജ്മൽ ഇവിടെയെത്തിയത്. ഇവിടെ വെച്ച് ചിലരുമായി അജ്മലും സുഹൃത്തുക്കളും അടിപിടിയുണ്ടായി. തുടർന്ന് നാട്ടുകാർ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് നാട്ടുകാർ അജ്മലിനെ ഒരു ഓട്ടോയിൽ കയറ്റി സ്ഥലത്തു നിന്നും പറഞ്ഞു വിട്ടു.
എന്നാൽ പാതി വഴിക്ക് അജ്മൽ ഓട്ടോയിൽ നിന്ന് ഇറങ്ങുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ കുളത്തിന് സമീപമാണ് അജ്മൽ ഇറങ്ങിയതെന്ന് ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് അജ്മലിനെക്കുറിച്ച് ആർക്കും ഒരു വിവരവുമുണ്ടായിരുന്നില്ല. ഞായറാഴ്ച അജ്മലിന്റെ ചെരിപ്പ് കുളത്തിന് സമീപം കണ്ടെത്തിയതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ തിങ്കളാഴ്ച മൃതദേഹം പൊങ്ങുകയായിരുന്നു. ഉടൻത്തന്നെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടയുകയായിരുന്നു. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും താഹസിൽദാർ എത്തിയിട്ട് മൃതദേഹം പുറത്തെടുത്താൽ മതിയെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്. തുടർന്ന് താഹസിൽദാർ സ്ഥലത്തെത്തിയതിന് ശേഷമാണ് മൃതദേഹം കരയിലേക്കെടുത്തത്.
അജ്മലിന്റെ മരണം കൊലപാതകമാണെന്ന വിശ്വാസത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. ഇത് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മണിക്കൂറുകളോളം നാട്ടുകാരും സുഹൃത്തുക്കളും ദേശീയപാത ഉപരോധിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത് വെള്ളത്തിൽ മുങ്ങിയുള്ള ശ്വാസതടസമാണ് മരണകാരണമെന്നാണ്. മാത്രമല്ല അജ്മലിന്റെ മൃതദേഹത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളൊന്നും ഇല്ല. തൊലി ഉരിഞ്ഞ പാടുകൾ മാത്രമേ മൃതദേഹത്തിൽ കാണാനൊള്ളൂ. ഇത് കുളത്തിലേക്ക് വീണ സമയത്ത് സംഭവിച്ചതാവാം എന്നും പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എങ്കിലും മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിച്ച് ഇല്ലാതാക്കണമെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാരും സുഹൃത്തുക്കളും.
മരണത്തിലെ ദുരൂഹത ഇല്ലാതാക്കാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പേരാമ്പ്ര സിഐ കെപി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഘർഷ സമയത്ത് അജ്മലിന്റെ കൂടെയുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
നേരത്തെ കുറ്റ്യാടിയിലെ സന്നദ്ധസംഘടനയുടെ ആംബുലൻസിലെ ഡ്രൈവറായിരുന്നു അജ്മൽ. അടുത്തിടെയാണ് ബസിലെ ഡ്രൈവറായി ജോലിക്ക് കയറിയത്.