- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടാലും കൊണ്ടാലും കേരളത്തിലെ കോൺഗ്രസ് പഠിക്കില്ല; കേരളാ കോൺഗ്രസിൽ തലമുറ മാറ്റം വരണം;ഗ്രൂപ്പ് ഫോട്ടോയെടുത്താൽ കോൺഗ്രസിൽ ഐക്യമുണ്ടാകില്ലെന്നും എ.കെ.ആന്റണി
കൊച്ചി: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി എ.കെ.ആന്റണി രംഗത്ത്. കണ്ടാലും കൊണ്ടാലും കോൺഗ്രസ് പഠിക്കില്ല. കോൺഗ്രസിൽ തലമുറ മാറ്റം വേണം. ചെറുപ്പക്കാർ നേതൃനിരയിലേക്ക് വരണം. രാഷ്ട്രീയ വേദികളിൽ ഒരുമിച്ചുനിന്നു ഗ്രൂപ്പ് ഫോട്ടോയെടുത്താൽ പാർട്ടിയിൽ ഐക്യമുണ്ടാകുമെന്ന വിശ്വാസം തനിക്കില്ലെന്നു എ.കെ.ആന്റണി. സംഘപരിവാർ കോൺഗ്രസ് വോട്ടുകൾ അടർത്തിയെടുക്കുന്നു. കേരളത്തിലെ ജനകീയ അടിത്തറ പങ്കിട്ടെടുക്കാനുള്ള സംഘപരിവാർ ശ്രമം തിരിച്ചറിയണമെന്നും ആന്റണി വ്യക്തമാക്കി. കൊച്ചിയിൽ രാജീവ് ഗാന്ധി സദ്ഭാവന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി. കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ബിജെപിയും യു.ഡി.എഫ് ശിഥിലമാക്കാൻ ആഗ്രഹിക്കുന്ന സിപിഎമ്മും ഒരുമിച്ച് കോൺഗ്രസിനെതിരെ അണിനിരക്കുകയാണ്. ഈ അപകടം കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയണം. കോൺഗ്രസ് തമ്മിൽതല്ലുന്ന കൂടാരമായാൽ ആരും ഇങ്ങോട്ടുവരില്ല. കൂട്ടായ നയപരിപാടികളാണ് വേണ്ടതെന്നും ആന്റണി പറഞ്ഞു. അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴുണ്ടായ അമിത ആത്മവിശ്വാസം പാർട്ടിക്ക് വി
കൊച്ചി: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി എ.കെ.ആന്റണി രംഗത്ത്. കണ്ടാലും കൊണ്ടാലും കോൺഗ്രസ് പഠിക്കില്ല. കോൺഗ്രസിൽ തലമുറ മാറ്റം വേണം. ചെറുപ്പക്കാർ നേതൃനിരയിലേക്ക് വരണം. രാഷ്ട്രീയ വേദികളിൽ ഒരുമിച്ചുനിന്നു ഗ്രൂപ്പ് ഫോട്ടോയെടുത്താൽ പാർട്ടിയിൽ ഐക്യമുണ്ടാകുമെന്ന വിശ്വാസം തനിക്കില്ലെന്നു എ.കെ.ആന്റണി.
സംഘപരിവാർ കോൺഗ്രസ് വോട്ടുകൾ അടർത്തിയെടുക്കുന്നു. കേരളത്തിലെ ജനകീയ അടിത്തറ പങ്കിട്ടെടുക്കാനുള്ള സംഘപരിവാർ ശ്രമം തിരിച്ചറിയണമെന്നും ആന്റണി വ്യക്തമാക്കി. കൊച്ചിയിൽ രാജീവ് ഗാന്ധി സദ്ഭാവന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ബിജെപിയും യു.ഡി.എഫ് ശിഥിലമാക്കാൻ ആഗ്രഹിക്കുന്ന സിപിഎമ്മും ഒരുമിച്ച് കോൺഗ്രസിനെതിരെ അണിനിരക്കുകയാണ്. ഈ അപകടം കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയണം. കോൺഗ്രസ് തമ്മിൽതല്ലുന്ന കൂടാരമായാൽ ആരും ഇങ്ങോട്ടുവരില്ല. കൂട്ടായ നയപരിപാടികളാണ് വേണ്ടതെന്നും ആന്റണി പറഞ്ഞു.
അരുവിക്കര തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴുണ്ടായ അമിത ആത്മവിശ്വാസം പാർട്ടിക്ക് വിനയായി. തൊട്ടുപിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അടിതെറ്റി. എന്നിട്ടും പഠിക്കാതിരുന്നതിനാൽ നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റു. കോൺഗ്രസിന്റെ ജനകീയ അടിത്തറയിൽ ചോർച്ചയുണ്ടായിരിക്കയാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കണം.
ചോർച്ച അടയ്ക്കാൻ കഴിയണം. പാർട്ടി വിട്ടു പോയവരെ തിരിച്ചു കൊണ്ടുവരാൻ കൂട്ടായ ശ്രമം ഉണ്ടാകണം. കോൺഗ്രസ് തമ്മിൽതല്ലുന്ന കൂടാരമാണെങ്കിൽ ആരും ഇങ്ങോട്ടു വരില്ല. കൂട്ടായ നയപരിപാടികളാണു വേണ്ടതെന്നും ആന്റണി പറഞ്ഞു.