- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.കെ ആന്റണിയുടെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; മരിച്ചത് രണ്ടു വർഷമായി ഡൽഹിയിൽ ആന്റണിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാൺപൂർ സ്വദേശി
ന്യുഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ ഡ്രൈവറെ ആന്റണിയുടെ ഔദ്യോഗിക വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി സഞ്ജയ് സിങ് (35) ആണ് മരിച്ചത്. ഡൽഹിയിലെ ജന്ദർ മന്ദിർ റോഡിലെ ആന്റണിയുടെ ഔദ്യോഗിക വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു വർഷമായി ഡൽഹിയിൽ ആന്റണിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ഡൽഹി ജന്തർ മന്ദർ റോഡിലുള്ള ആന്റണിയുടെ വസതിയോടു ചേർന്നുള്ള സർവീസ് ക്വാർട്ടേഴ്‌സിലാണ് സഞ്ജയ് സിങ് ജീവനൊടുക്കിയത്. പതിവു സമയത്തും എഴുന്നേൽക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടിലെ ജോലിക്കാർ വാതിലിൽ മുട്ടി നോക്കിയെങ്കിലും തുറന്നില്ല. തുടർന്ന് ഫോണിൽ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് സഞ്ജയ് സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഉത്തർപ്രദേശിലുള്ള സഞ്ജയ് സിങ്ങിന്റെ ബന്ധുക്കളെ വിവരമറിയിച്ചതായി ഡൽഹി പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിനു സമീപത്തുനിന്നും
ന്യുഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ ഡ്രൈവറെ ആന്റണിയുടെ ഔദ്യോഗിക വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശി സഞ്ജയ് സിങ് (35) ആണ് മരിച്ചത്. ഡൽഹിയിലെ ജന്ദർ മന്ദിർ റോഡിലെ ആന്റണിയുടെ ഔദ്യോഗിക വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു വർഷമായി ഡൽഹിയിൽ ആന്റണിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.
ഡൽഹി ജന്തർ മന്ദർ റോഡിലുള്ള ആന്റണിയുടെ വസതിയോടു ചേർന്നുള്ള സർവീസ് ക്വാർട്ടേഴ്‌സിലാണ് സഞ്ജയ് സിങ് ജീവനൊടുക്കിയത്. പതിവു സമയത്തും എഴുന്നേൽക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടിലെ ജോലിക്കാർ വാതിലിൽ മുട്ടി നോക്കിയെങ്കിലും തുറന്നില്ല. തുടർന്ന് ഫോണിൽ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് സഞ്ജയ് സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ് മോർത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഉത്തർപ്രദേശിലുള്ള സഞ്ജയ് സിങ്ങിന്റെ ബന്ധുക്കളെ വിവരമറിയിച്ചതായി ഡൽഹി പൊലീസ് വ്യക്തമാക്കി. മൃതദേഹത്തിനു സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.