- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശവാണിയുടെ ഓണം കവിയരങ്ങും നാടൻ കലാ-കഥാപ്രസംഗമേളയും നാലിന്
ഓണാഘോഷങ്ങളോടനുബന്ധിച്ച് ആകാശവാണി തിരുവനന്തപുരം നിലയം ഓണം കവിയരങ്ങും നാടൻ കലാ-കഥാപ്രസംഗമേളയും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4-ാം തീയതി ഞായറാഴ്ച വൈകുന്നേരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഓണം കവിയരങ്ങും സെപ്റ്റംബർ 5,6,7 തീയതികളിൽ തിരുവനന്തപുരം പൂജപ്പുര മൈതാനം ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നാടൻ കലാ-കഥാപ്രസംഗമേളയും അരങ്ങേറും. സെപ്റ്റംബർ 4-ാം തീയതിവൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ഓണം കവിയരങ്ങിൽ സുഗതകുമാരി, ശ്രീകുമാരൻ തമ്പി, വി. മധുസൂദനൻ നായർ, പി.നാരായണകുറുപ്പ്, ദേശമംഗലം രാമകൃഷ്ണൻ, ഏഴാച്ചേരിരാമചന്ദ്രൻ, പൂവച്ചൽഖാദർ, പ്രഭാവർമ്മ, കുരീപ്പുഴ ശ്രീകുമാർ, ഒ.വി. ഉഷ, അൻവർ അലി, മുരുകൻ കാട്ടാക്കട എന്നിവർകവിതകൾഅവതരിപ്പിക്കും. ആകാശവാണികവിയരങ്ങിലെ നിറസാന്നിധ്യ മായിരുന്ന മലയാളത്തിന്റെ പ്രിയകവികളായ ഒ.എൻ.വി. യുടെയും കാവാലത്തിന്റെയും കവിതകൾ കവികളുടെ മക്കളായരാജീവ് ഒ.എൻ.വി. യുംകാവാലം ശ്രീകുമാറും അവതരിപ്പിക്കും. ശ്രീഭദ്ര സംഗീതവാദ്യ നാട്യകലാക്ഷേത്രം അവതരിപ്പിക്കുന്ന ശിങ്കാരിമേളത്തോടെയാണ് പരിപാടികൾആരംഭിക്കുന
ഓണാഘോഷങ്ങളോടനുബന്ധിച്ച് ആകാശവാണി തിരുവനന്തപുരം നിലയം ഓണം കവിയരങ്ങും നാടൻ കലാ-കഥാപ്രസംഗമേളയും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4-ാം തീയതി ഞായറാഴ്ച വൈകുന്നേരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഓണം കവിയരങ്ങും സെപ്റ്റംബർ 5,6,7 തീയതികളിൽ തിരുവനന്തപുരം പൂജപ്പുര മൈതാനം ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നാടൻ കലാ-കഥാപ്രസംഗമേളയും അരങ്ങേറും.
സെപ്റ്റംബർ 4-ാം തീയതിവൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ഓണം കവിയരങ്ങിൽ സുഗതകുമാരി, ശ്രീകുമാരൻ തമ്പി, വി. മധുസൂദനൻ നായർ, പി.നാരായണകുറുപ്പ്, ദേശമംഗലം രാമകൃഷ്ണൻ, ഏഴാച്ചേരിരാമചന്ദ്രൻ, പൂവച്ചൽഖാദർ, പ്രഭാവർമ്മ, കുരീപ്പുഴ ശ്രീകുമാർ, ഒ.വി. ഉഷ, അൻവർ അലി, മുരുകൻ കാട്ടാക്കട എന്നിവർകവിതകൾഅവതരിപ്പിക്കും. ആകാശവാണികവിയരങ്ങിലെ നിറസാന്നിധ്യ മായിരുന്ന മലയാളത്തിന്റെ പ്രിയകവികളായ ഒ.എൻ.വി. യുടെയും കാവാലത്തിന്റെയും കവിതകൾ കവികളുടെ മക്കളായരാജീവ് ഒ.എൻ.വി. യുംകാവാലം ശ്രീകുമാറും അവതരിപ്പിക്കും. ശ്രീഭദ്ര സംഗീതവാദ്യ നാട്യകലാക്ഷേത്രം അവതരിപ്പിക്കുന്ന ശിങ്കാരിമേളത്തോടെയാണ് പരിപാടികൾആരംഭിക്കുന്നത്.
സെപ്റ്റംബർ 5 പൂജപ്പുര ശ്രീചിത്തിരതിരുനാൾഓഡിറ്റോറിയത്തിൽ ശ്രീവരാഹം അശോക്കുമാറും സംഘവും (ക്ഷേത്രകലാകേന്ദ്രം, തിരുവനന്തപുരം) അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെയാണ് നാടൻകലാസന്ധ്യ ആരംഭിക്കുന്നത്. തുടർന്ന് വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമം അവതരിപ്പിക്കുന്ന തിരുവാതിരയും, വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗവും നടക്കും.വി. സാംബശിവൻ അനശ്വരമാക്കിയ 'അനീസ്യ' എന്ന കഥയാണ് വസന്തുകമാർ സാംബശിവൻ അവതരിപ്പിക്കുന്നത്.
സെപ്റ്റംബർ 6 അനന്തകൃഷ്ണനും അരവിന്ദ്കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന തായംബകയോടെയാണ് കലാസന്ധ്യ ആരംഭിക്കുന്നത്. തുടർന്ന്‌കോട്ടവട്ടം തങ്കപ്പനും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും അയിലം ഉണ്ണികൃഷ്ണന്റെ കഥാപ്രസംഗവും ഉണ്ടാകും.
സെപ്റ്റംബർ 7-ാം തീയതി ബുധനാഴ്ചഗുരുകൃപ നാടൻ കലാകേന്ദ്രം അവതരിപ്പിക്കുന്ന ശിങ്കാരിമേളം, രാമൻ ചാക്യാർഅവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, സീന പള്ളിക്കര അവതരിപ്പിക്കുന്ന കഥാപ്രസംഗം എന്നിവ ഉണ്ടാകും.
ഈ പരിപാടികളിലേയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.