- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശിനെയും രജിനേയും പൊലീസ് പിടികൂടിയത് സിപിഎം പാർട്ടിഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയിൽ നിന്നും; ടി. പി വധക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞതും ഇതേ സ്ഥലത്ത് തന്നെ; മുകളിൽ നിന്നും ലഭിച്ച നിർദ്ദേശം അനുസരിച്ച് കൃത്യം നടത്താൻ നേരിട്ട് ഇറങ്ങിയത് അഞ്ചു പേർ: കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പ്രതികൾക്ക് വൈദ്യ പരിശോധന നടത്തി
മട്ടന്നൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബ് വധക്കേസിലെ പ്രതികളായ ആകാശും രജിൻ രാജും ഒളിവിൽ കഴിഞ്ഞത് സിപിഎം പാർട്ടി ഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയിൽ. ഇവിടെ നിന്നുമാണ് ഇവർ ഇരുവരെയും പൊലീസ് പിടികൂടിയത്. ഇരിട്ടി ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും ഒളിവിൽ കഴിഞ്ഞിരുന്നതും ഇവിടെ തന്നെയായിരുന്നു. ആകാശിനെയും രജിൻ രാജിനെയും ഷുഹൈബിനെ വധിക്കാൻ ഒരു സംഘം ആളുകൾ നേരിട്ടെത്തി ഏൽപ്പിക്കുക ആയിരുന്നു. 12 പേർ ഈ കേസിൽ ഉൾ്‌പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം ഈ കേസിൽ അഞ്ചു പേരാണ് നേരിട്ട് ഇടപെട്ടത്. തില്ലങ്കേരി സ്വദേശികളായ മൂന്നുപേരും മറ്റു സ്ഥലങ്ങളിലെ രണ്ടു പേരും ചേർന്നു കാറിൽ തെരൂരിലെത്തി രാത്രിയിൽ ഷുഹൈബിനെ ആക്രമിക്കുകയായിരുന്നുവെന്നു പിടിയിലായവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ആകാശും രജിൻരാജും മറ്റൊരാളും ഷുഹൈബിനെ ആക്രമിക്കുകയ
മട്ടന്നൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായ ഷുഹൈബ് വധക്കേസിലെ പ്രതികളായ ആകാശും രജിൻ രാജും ഒളിവിൽ കഴിഞ്ഞത് സിപിഎം പാർട്ടി ഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയിൽ. ഇവിടെ നിന്നുമാണ് ഇവർ ഇരുവരെയും പൊലീസ് പിടികൂടിയത്. ഇരിട്ടി ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും ഒളിവിൽ കഴിഞ്ഞിരുന്നതും ഇവിടെ തന്നെയായിരുന്നു.
ആകാശിനെയും രജിൻ രാജിനെയും ഷുഹൈബിനെ വധിക്കാൻ ഒരു സംഘം ആളുകൾ നേരിട്ടെത്തി ഏൽപ്പിക്കുക ആയിരുന്നു. 12 പേർ ഈ കേസിൽ ഉൾ്‌പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം ഈ കേസിൽ അഞ്ചു പേരാണ് നേരിട്ട് ഇടപെട്ടത്. തില്ലങ്കേരി സ്വദേശികളായ മൂന്നുപേരും മറ്റു സ്ഥലങ്ങളിലെ രണ്ടു പേരും ചേർന്നു കാറിൽ തെരൂരിലെത്തി രാത്രിയിൽ ഷുഹൈബിനെ ആക്രമിക്കുകയായിരുന്നുവെന്നു പിടിയിലായവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ആകാശും രജിൻരാജും മറ്റൊരാളും ഷുഹൈബിനെ ആക്രമിക്കുകയും ഒരാൾ ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കുകയും മറ്റൊരാൾ കാറിൽ ഡ്രൈവറായി ഇരിക്കുകയുമായിരുന്നുവത്രെ. കൃത്യം നിർവ്വഹിച്ച ശേഷം ഇവർ കാറിൽ കയറി കടന്നു കളഞ്ഞു. പിന്നീട് ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു.
മട്ടന്നൂർ കണ്ണൂർ റോഡിൽ വായാന്തോട്ടെ ഒരു സ്ഥാപനത്തിന്റെ സിസി ടിവി ക്യാമറയിൽ നിന്നാണ് കണ്ണൂർ ഭാഗത്തു നിന്നു വന്ന കാർ നിർത്തി അക്രമിസംഘത്തിൽ പെട്ടവർ മറ്റൊരു കാറിൽ കയറുന്ന ദൃശ്യം പൊലീസിനു ലഭിച്ചത്.
ഇന്നലെ ആകാശിനും രജിനും ജില്ലാ ആശുപത്രിയിൽ രണ്ടു മണിക്കൂറോളം നീണ്ട വൈദ്യപരിശോധന. എം വിആകാശ് (24), രജിൻരാജ് (26) എന്നിവരെയാണു കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി വൈദ്യപരിശോധന നടത്തിയത്.
കറുത്ത മുഖംമൂടി ധരിപ്പിച്ച് കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ ആശുപത്രിയിലെത്തിച്ചത്. രാവിലെ പത്തരയ്ക്ക് ആശുപത്രി സാന്ത്വന പരിചരണ വിഭാഗം മുറിയിലെത്തിച്ച പ്രതികളെ 12.20 ഓടെയാണു വൈദ്യപരിശോധന നടത്തി പുറത്തിറക്കിയത്. പരിശോധനയ്ക്കു ശേഷം മൂന്നു ജീപ്പിൽ പൊലീസുകാരുടെ അകമ്പടിയിൽ പ്രതികളെ മട്ടന്നൂരിലേക്കു കൊണ്ടുപോയി.
അതേസമയം ഷുഹൈബ് വധത്തിൽ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കേസിൽ പുറത്ത് നിന്നുമുള്ള ഇടപെടലുകളൊന്നും ഇല്ലെന്നും ഇന്നലെ പൊലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പിടിയിലായവരെല്ലാം യഥാർത്ഥ പ്രതികളാണെന്നും ഇവരെല്ലാം സിപിഎം പ്രവർത്തകരാണെന്നും ഡിജിപി രാജേഷ് ദിവാൻ പറഞ്ഞിരുന്നു. ഇതോടെ അന്വേഷണം സിപിഎമ്മിന്റെ അറിവോടെയാണെന്ന കാര്യം വ്യക്തമായി. ഇന്നലെ പിടിയിലായ ആകാശ്, റിജിൻ എന്നിവർ ഇതു സംബന്ധിച്ച കാര്യം പൊലീസിന് കൈ മാറിയിരുന്നു.
മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് ഇനി പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. അതേസമയം കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല ഷുഹൈബിനെ ആക്രമിച്ചതെന്നും കസ്റ്റഡിയിലുള്ളവർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. എടയന്നൂരിൽ വച്ച് കിട്ടുന്ന തക്കത്തിൽ കാലിന് വെട്ടിവീഴ്‌ത്തുകയായിരുന്നു ഉദ്ദേശ്യം. ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്നതായിരുന്നു തീരുമാനം. അതേസമയം നിലവിൽ പിടികൂടിയ പ്രതികൾ ഡമ്മികളാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഫെബ്രുവരി 12 ന് രാത്രി എടയന്നൂരിൽ വച്ചാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അതേസമയം, കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വി എസ് അച്യുതാനന്ദൻ. ഒരു കൊലപാതകവും മനസാക്ഷി ഉള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് വി എസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.