- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ജയരാജൻ മാത്രമല്ല കൊടി സുനിയും കിർമാണി മനോജും വരെ ആരാധകൻ; വീനീഷിനെ കുത്തിയ കത്തി കടലിൽ എറിഞ്ഞില്ലെന്ന് ഉറക്കെ പറഞ്ഞ് താരമായി; ആദ്യ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി എകെജി സെന്ററിൽ ജോലിക്ക് പോയി; പൊലീസിന് മുമ്പിൽ കീഴടങ്ങിയത് സിപിഎമ്മിന്റെ അതിശക്തനായ സൈബർ പോരാളി
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വധം സിപിഎമ്മിനെ ഊരാക്കുടുക്കിലെത്തിച്ചു. കേസിൽ ഇന്നലെ പൊലീസിൽ കീഴടങ്ങിയതിലൊരാൾ സിപിഎമ്മിന്റെ 'സൈബർ പോരാളി'യെന്നതാണ് ഇതിന് പ്രധാന കാരണം. 'അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്‌നിക്കുന്നു' എന്നു പേരുള്ള സിപിഎം അനുകൂല സൈബർ സംഘത്തിലെ അംഗമാണ് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്‌ബുക് പ്രൊഫൈലിൽ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പമാണ് അറസ്റ്റിലായ പ്രതികൾക്ക് ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം വിശദീകരിക്കുന്ന ഫോട്ടുകൾ പുറത്തുന്നത്. ആർഎസ്എസ് നേതാവ് വിനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നാട്ടിലുണ്ടാവാറില്ല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ ജോലിയെന്നാണു നാട്ടിൽ പറയുന്നത്. ഇതിനിടെ 'വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല' എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തിയ ദൃശ്യങ്ങളും പുറത്തുവന്നതിരുന്നു. അങ്ങനെ എല്ലാ തരത്തിലും കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെട്ട
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വധം സിപിഎമ്മിനെ ഊരാക്കുടുക്കിലെത്തിച്ചു. കേസിൽ ഇന്നലെ പൊലീസിൽ കീഴടങ്ങിയതിലൊരാൾ സിപിഎമ്മിന്റെ 'സൈബർ പോരാളി'യെന്നതാണ് ഇതിന് പ്രധാന കാരണം. 'അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്‌നിക്കുന്നു' എന്നു പേരുള്ള സിപിഎം അനുകൂല സൈബർ സംഘത്തിലെ അംഗമാണ് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്‌ബുക് പ്രൊഫൈലിൽ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പമാണ് അറസ്റ്റിലായ പ്രതികൾക്ക് ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം വിശദീകരിക്കുന്ന ഫോട്ടുകൾ പുറത്തുന്നത്.
ആർഎസ്എസ് നേതാവ് വിനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നാട്ടിലുണ്ടാവാറില്ല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ ജോലിയെന്നാണു നാട്ടിൽ പറയുന്നത്. ഇതിനിടെ 'വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല' എന്ന മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനം നടത്തിയ ദൃശ്യങ്ങളും പുറത്തുവന്നതിരുന്നു. അങ്ങനെ എല്ലാ തരത്തിലും കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെട്ടായിരുന്നു ആകാശ് മുന്നോട്ട് നീങ്ങിയിരുന്നത്. സിപിഎം നേതൃത്വത്തിനും ഇത് അറിയാമായിരുന്നു. അതൊണ്ട് കൂടി ഷുഹൈബിന്റേത് രാഷ്ട്രീയ കൊലപാതകമായി മാറുകയാണ്.
സൈബർ രംഗത്ത് സിപിഎം ആശയ പ്രചരണമായിരുന്നു ആകാശിന്റെ പ്രവർത്തന രീതി. ആകാശ് തില്ലങ്കേരി എന്ന പേരിലുണ്ടായിരുന്ന ഫേസ്‌ബുക് പേജ് ഇപ്പോൾ കാണാനില്ല. എം വിആകാശ് എന്ന പേരിൽ മറ്റൊരു പേജ് നിലവിലുണ്ട്. സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും ഫേസ്‌ബുക്കിൽ സജീവമായി ഇടപെടും. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരോടുള്ള ആരാധന വിശദീകരിക്കുന്ന ചിത്രങ്ങളും കമന്റുകളും ആകാശിന്റെ പേജിൽ സജീവമാണ്. ഇതിൽ നിന്ന് തന്നെ ആകാശിന്റെ സിപിഎം ബന്ധം വ്യക്തമാണ്.
ആകാശിന്റെ ഫേസ്‌ബുക് സുഹൃത്താണു പി.ജയരാജന്റെ മകൻ ജെയിൻ രാജ്. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത സെൽഫി ചിത്രങ്ങളും പുറത്തു വന്നിരുന്നു. 2016ൽ തില്ലങ്കേരിയിൽ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കീഴടങ്ങിയ ആകാശും രജിൻരാജും. വിനീഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാർ തന്നെയെന്നു സിപിഎം പ്രചരിപ്പിച്ചുവെങ്കിലും, ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ വാഹനത്തിനു നേരെ ബോംബേറുണ്ടായതിനു പ്രതികാരമായാണു വിനീഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി. ഇതോടെയാണ് ഈ കേസിൽ വഴത്തിരിവുണ്ടായത്. വിമാനത്താവള ജോലികളും ഹോട്ടൽ മാനേജ്‌മെന്റും പരിശീലിപ്പിക്കുന്ന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ആകാശ് കുറച്ചുകാലം പഠിച്ചിരുന്നു.
കസ്റ്റഡിയിലായ രണ്ടുപേർ പാർട്ടിക്കാരാണെന്ന് വ്യക്തമായതോടെ കൊലപാതകത്തിൽ പാർട്ടിയുടെ പങ്ക് വെളിച്ചത്തുവരികയാണ്. കണ്ണൂരിൽ മുൻപുനടന്ന അരിയിൽ ഷുക്കൂർ വധവും വടകരയിലെ ടി.പി. ചന്ദ്രശേഖരൻ വധവും ജില്ലയിൽ പാർട്ടിക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. നേതാക്കൾ ഉൾപ്പെടെ ഇതിൽ പ്രതികളായി. പിന്നീടുണ്ടായ കതിരൂർ മനോജ് വധക്കേസിൽ പാർട്ടി ജില്ലാസെക്രട്ടറി പി. ജയരാജനും പ്രതിപ്പട്ടികയിൽ വന്നു. സിബിഐ. കുറ്റപത്രം സമർപ്പിച്ച ഈ കേസിന്റെ ചെലവിലേക്ക് ഫണ്ട് ശേഖരണത്തിലേക്ക് നീങ്ങുന്ന വേളയിലാണ് ഷുഹൈബ് വധം. പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി തൃശ്ശൂരിൽ സംസ്ഥാന സമ്മേളനം നടക്കാനിരിക്കേയാണ് സംഭവം.
അതിനിടെയാണ്, കഴിഞ്ഞദിവസം സിപിഎം. കണ്ണൂർ ജില്ലാകമ്മിറ്റിയംഗം എൻ. സുകന്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയായത്. ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്നതായിരുന്നു അത്. ഷുഹൈബ് വധം, ആർ.എംപി. നേതാവ് കെ.കെ. രമയ്ക്കെതിരായ സാമൂഹികമാധ്യമങ്ങളിലെ മോശം പരാമർശം എന്നിവ ചർച്ചയായ സമയത്താണ് സുകന്യയുടെ പോസ്റ്റ്. സിപിഎമ്മിനോട് മൃദുസമീപനം കാണിക്കാറുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർവരെ ഇക്കാര്യത്തിൽ ഇടപെട്ടതും പാർട്ടിക്ക് സുഖകരമല്ല. കണ്ണൂർ സംഘർഷം ബിജെപി. ദേശീയതലത്തിൽ വാർത്തയാക്കിയതുപോലെ ഷുഹൈബ് വധം കോൺഗ്രസ് ഉയർത്താനാണ് സാധ്യത.