- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക നൂറു രൂപ! തില്ലങ്കേരി ടൗണിൽ കോൺഗ്രസ് പിരിവു സംഘം എത്തിയതോടെ കീശയിൽനിന്ന് 100 രൂപയെടുത്ത് ഇത് എന്റെവക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇട്ട് വഞ്ചേരി രവീന്ദ്രൻ; മകൻ തെറ്റുകാരനല്ലെന്ന് ആവർത്തിച്ച് പിതാവ്
ഇരിട്ടി: കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഷുഹൈബ് കുടുംബ സാഹായ നിധിയിലേക്ക് കൊലപാക കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക സംഭാവന. തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തില്ലങ്കേരി ടൗണിൽ ബക്കറ്റ് പരിവിലൂടെ സംഭാവന സ്വീകരിക്കുന്ന വേളയിലാണ് ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ചേരി രവീന്ദ്രനും പണം നൽകി പിരിവിൽ പങ്കാളിയായത്. തില്ലങ്കേരി ടൗണിലെ ഹോട്ടലിനുമുന്നിൽ നില്ക്കുകയായിരുന്നു ആകാശിന്റെ അച്ഛൻ. പിരിവ് സംഘം മുന്നിലെത്തിയതോടെ കീശയിൽനിന്ന് 100 രൂപയെടുത്ത് ഇത് എന്റെവക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇട്ടു. തില്ലങ്കേരി പഞ്ചായത്തിലെ ഏക കോൺഗ്രസ് അംഗം യു.സി.നാരായണൻ തന്റെ ഓണറേറിയമായ ഏഴായിരം രൂപ കുടുംബസഹായ നിധിയിലേക്ക് സംഭാവന നൽകി. തില്ലങ്കേരി ടൗണിൽ നടത്തിയ ഫണ്ട് ശേഖരണത്തിന് ഡി.സി.സി. വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, മണ്ഡലം പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, പി.വി.പത്മനാഭൻ, കെ.ഇ.രാജൻ, പി.എം.ജയപ്രകാശ്, ടി.കൃഷ്ണൻ, സി.സലിം, രാഗേഷ് തില്ലങ്കേരിഎന്നിവർ നേതൃത്വം നൽകി. നേരത്തെ ഷുഹൈബ് വധക്
ഇരിട്ടി: കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഷുഹൈബ് കുടുംബ സാഹായ നിധിയിലേക്ക് കൊലപാക കേസിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക സംഭാവന. തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തില്ലങ്കേരി ടൗണിൽ ബക്കറ്റ് പരിവിലൂടെ സംഭാവന സ്വീകരിക്കുന്ന വേളയിലാണ് ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ചേരി രവീന്ദ്രനും പണം നൽകി പിരിവിൽ പങ്കാളിയായത്.
തില്ലങ്കേരി ടൗണിലെ ഹോട്ടലിനുമുന്നിൽ നില്ക്കുകയായിരുന്നു ആകാശിന്റെ അച്ഛൻ. പിരിവ് സംഘം മുന്നിലെത്തിയതോടെ കീശയിൽനിന്ന് 100 രൂപയെടുത്ത് ഇത് എന്റെവക എന്നുപറഞ്ഞ് ബക്കറ്റിലേക്ക് ഇട്ടു. തില്ലങ്കേരി പഞ്ചായത്തിലെ ഏക കോൺഗ്രസ് അംഗം യു.സി.നാരായണൻ തന്റെ ഓണറേറിയമായ ഏഴായിരം രൂപ കുടുംബസഹായ നിധിയിലേക്ക് സംഭാവന നൽകി. തില്ലങ്കേരി ടൗണിൽ നടത്തിയ ഫണ്ട് ശേഖരണത്തിന് ഡി.സി.സി. വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, മണ്ഡലം പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, പി.വി.പത്മനാഭൻ, കെ.ഇ.രാജൻ, പി.എം.ജയപ്രകാശ്, ടി.കൃഷ്ണൻ, സി.സലിം, രാഗേഷ് തില്ലങ്കേരിഎന്നിവർ നേതൃത്വം നൽകി.
നേരത്തെ ഷുഹൈബ് വധക്കേസിൽ ആകാശും രജിനും നിരപരാധികളാണെന്ന് വഞ്ചേരി രവീന്ദ്രൻ പറഞ്ഞിരുന്നു. ഈ നിലപാട് ആവർത്തിക്കുകയാണ് പിതാവ് വീണ്ടും. ആകാശിന്റെ നിരപരാധിത്തം തെളിയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊലപാതകം നടക്കുമ്പോൾ ആകാശ് തില്ലങ്കേരി ക്ഷേത്രത്തിൽ ആയിരുന്നെന്നുമാണ് വഞ്ചേരി രവി പറയുന്നത്.
കോൺഗ്രസിന്റെ ഇടപെടലാണ് ശരിയായ പ്രതികളെ പിടികൂടാൻ തടസമായതെന്നും രവി പറഞ്ഞിരുന്നു. ഷുഹൈബ് കൊല്ലപ്പെട്ട ദിവസം തില്ലങ്കേരി ക്ഷേത്രത്തിൽ ഉത്സവം നടക്കുകയായിരുന്നു. ആകാശും റിജിനും അന്നേ ദിവസം രാത്രി 12 മണി വരെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇതിന് നാട്ടുകാർ സാക്ഷികളാണ്. കണ്ണൂർ പൊലീസ് ഭരിക്കുന്നത് ബിജെപി ആണെന്നും രവി ആരോപിച്ചു.
ആഭ്യന്തര വകുപ്പിൽ ഇടപെടരുതെന്ന പിണറായി വിജയന്റെ നിലപാട് പ്രവർത്തകർക്ക് ഒരേസമയം ഗുണവും ദോഷവും ചെയ്യുന്നുണ്ട്. ആകാശ് ഒളിവിൽ പോയത് ഈ കേസുമായി ബന്ധപ്പെട്ടല്ലെന്നും രവി പറഞ്ഞു. വീടിന് സമീപം ബോംബുകൾ കണ്ടെടുത്തിരുന്നു. ഈതേക്കുറിച്ച് ബിജെപി പ്രചരണവും നടത്തി. ഇതിൽ പേടിട്ടാണ് ആകാശ് ഒളിവിൽ പോയത്. തുടർന്ന് പൊലീസ് വിളിച്ചതു പ്രകാരമാണ് ആകാശും രജിനും മാലൂർ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത്. പോകുന്ന വഴിക്കാണ് അറസ്റ്റു ചെയ്തതെന്നാണ് വഞ്ചേരി രവീന്ദ്രൻ നേരത്തെ പറഞ്ഞത്.