മിഴ് നടനും സംവിധായകനുമായ സമുദ്രക്കനി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമ ആകാശ മിഠായി ഒക്ടോബർ ആറിന് റിലിസിനെത്തും.തമിഴിൽ സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണ് ആകാശ മിഠായി. തമിഴിൽ സമുദ്രക്കനി അവതരിപ്പിച്ച കഥാപാത്രമാകുന്നത് ജയറാമാണ്. ഇനിയയാണ് ചിത്രത്തിൽ നായികയാകുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തിയ ചിത്രം ഒക്ടോബർ ആറിനാണ് റിലീസ് തിരുമാനിച്ചിരിക്കുന്നത്.

വർണചിത്രാ ബിഗ്‌സ്‌ക്രീൻ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മഹാസുബൈർ മൂവീസ് ഈ ചിത്രം നിർമ്മിക്കുന്നത്.സമുദ്രക്കനി കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത് ഗിരീഷ് കുമാറാണ്. സമുദ്രക്കനിക്കൊപ്പം എം പത്മകുമാറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാലിക പ്രസക്തമായ വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നത്.

ജനിക്കാൻ പോകുന്ന കുട്ടികളേക്കുറിച്ചുള്ള മതാപിതാക്കളുടെ കണക്കുകൂട്ടലുകളും മക്കളുടെ വിദ്യാഭ്യാസവുമാണത്. വിദ്യാഭ്യാസ കച്ചവടത്തിന് ഇരയാക്കപ്പെടുന്ന കുട്ടികളിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. ജയറാമിനൊപ്പം ശക്തമായ കഥാപാത്രമായി കലാഭവൻ ഷാജോണും എത്തുന്നു. സംവിധായകൻ സന്ധ്യാ മോഹന്റെ മകൻ ആകാശ്, അർജുൻ രവീന്ദ്രൻ, നസ്താഹ്, നന്ദനാ വർമ്മ, യുവ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ബാലതാരങ്ങൾ. സായ്കുമാർ, ഇന്നസെന്റ്, ഇർഷാദ്, അനിൽ മുരളി എന്നിവരും ശക്തമായ കഥാപാത്രങ്ങളായി എത്തുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ ആണ് ഈണം പകർന്നിരിക്കുന്നത്.

ജയറാം ചിത്രം റിലീസിനൊരുങ്ങുമ്പോൾ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനെ നായകനാക്കി മറ്റൊരുചിത്രവും വർണചിത്രയുടെ ബാനറിൽ മഹാസുബൈർ അണിയറയിൽ ഒരുക്കുന്നുണ്ട്.ചിത്രത്തിന് 'ബിലാത്തിക്കഥ' എന്ന് പേരിട്ടു. അനു സിത്താരയാണ് ചിത്രത്തിലെ നായിക കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, കോട്ടയം നസീർ, ദിലീഷ് പോത്തൻ, കനിഹ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.