- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിച്ചചട്ടിയിൽ കൈയിട്ടുവാരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി! വേതന വർദ്ധന ആവശ്യപ്പെട്ട് സമരത്തിന് ഇറങ്ങിയ നഴ്സുമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ പറ്റിച്ചു; ഗതികെട്ട നഴ്‌സുമാർ മാനേജ്മെന്റിനെതിരെ വീണ്ടും സമരത്തിന്; എകെജി ആശുപത്രിയിൽ മിണ്ടാട്ടം മുട്ടി സിഐടിയു
കണ്ണൂർ : സിപിഐ(എം) യുടെ അഭിമാനസ്ഥാപനമായ എ.കെ.ജി. സഹകരണ ആശുപത്രിയിൽ വീണ്ടും സമരത്തിനു നീക്കം. കഴിഞ്ഞ മാർച്ച് മാസം സമരം നടത്തിയ നഴ്‌സുമാരാണ് ആശുപത്രി ഭരണസമിതിക്കെതിരെ വീണ്ടും സമരഭീഷണി മുഴക്കിയത്. കഴിഞ്ഞ സമരത്തിനൊടുവിൽ ആശുപത്രി ഭരണസമിതി അംഗീകരിച്ച വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നാരോപിച്ചാണ് നഴ്‌സിങ് ജീവനക്കാർ സമരത്തിന് നോട്ടീസ് നൽക
കണ്ണൂർ : സിപിഐ(എം) യുടെ അഭിമാനസ്ഥാപനമായ എ.കെ.ജി. സഹകരണ ആശുപത്രിയിൽ വീണ്ടും സമരത്തിനു നീക്കം. കഴിഞ്ഞ മാർച്ച് മാസം സമരം നടത്തിയ നഴ്‌സുമാരാണ് ആശുപത്രി ഭരണസമിതിക്കെതിരെ വീണ്ടും സമരഭീഷണി മുഴക്കിയത്. കഴിഞ്ഞ സമരത്തിനൊടുവിൽ ആശുപത്രി ഭരണസമിതി അംഗീകരിച്ച വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നാരോപിച്ചാണ് നഴ്‌സിങ് ജീവനക്കാർ സമരത്തിന് നോട്ടീസ് നൽകിയത്.
കണ്ണൂരിലെ മറ്റു സ്വകാര്യാശുപത്രിയിൽ നഴ്‌സിങ് ജീവനക്കാർ സമരം നടത്തുമ്പോൾ അതിനു തീ പകരുന്ന സിഐടി.യു എ.കെ.ജി. ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. സിഐടി.യു.നേതൃത്വത്തോട് പലതവണ തൊഴിൽപ്രശ്‌നം ഉന്നയിച്ചിട്ടും ആശുപത്രി ഭരണസമിതിയുടെ മുന്നിൽ മുട്ടു മടക്കുന്ന സമീപനമാണ് അവർ കൈക്കൊള്ളുന്നതെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. സിപിഐ(എം). സംസ്ഥാന സമിതി അംഗവും മുൻ എംഎൽഎയുമായ എം. പ്രകാശനാണ് എ.കെ.ജി. സഹകരണ ആശുപത്രി സൊസൈറ്റിയുടെ പ്രസിഡന്റ്.
നൂറ്റി മുപ്പത് നഴ്‌സിങ് ജീവനക്കാരാണ് സമരത്തിനു നോട്ടീസ് നൽകിയിരിക്കുന്നത്. ഇവരെല്ലാം ആശുപത്രിയിലെ ഏക തൊഴിലാളി സംഘടനയായ കേരളാ കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ (സിഐടി.യു)അംഗങ്ങളുമായിരുന്നു. 38 പേർ സംഘടനയിൽനിന്നും രാജിവച്ചു ഇന്ത്യൻ നേഴ്‌സ് അസോസിയേഷന്റെ യൂനിറ്റ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. സഹകരണ ചട്ടം അനുസരിച്ചുള്ള സേവനവേതന വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നു കാണിച്ച് ജില്ലാ ലേബർ ഓഫീസർക്ക് പരാതിയും നൽകിയിട്ടുണ്ട്. ഈ മാസം 15 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് നഴ്‌സിങ് ജീവനക്കാരുടെ തീരുമാനം.
സഹകരണ ആശുപത്രികളിലെ ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകൾ പരിഷ്‌ക്കരിക്കാൻ സർക്കാർ നിയോഗിച്ച ഇ. നാരായണൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. 2009 ൽ സഹകരണ വകുപ്പ് അംഗീകരിച്ച റിപ്പോർട്ടിലെ വ്യവസ്ഥകൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ മാർച്ചിൽ ഒരു വിഭാഗം ജീവനക്കാർ സമരം നടത്തിയത്. അന്ന് സിപിഐ(എം). ജില്ലാ നേതൃത്വം തന്നെ മുന്നിട്ടിറങ്ങി നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ വൃവസ്ഥകൾ പൂർണ്ണമായും അംഗീകരിച്ചില്ലെന്നാണ് ജീവനക്കാരുടെ പരാതി. വേതനം വർദ്ധിപ്പിച്ചെങ്കിലും മൂന്ന് ഷിഫ്ട് സമ്പ്രദായം, മാസത്തിൽ 7 ദിവസം മാത്രം രാത്രി ഷിഫ്ട്, തുടങ്ങിയ വ്യവസ്ഥകൾ അംഗീകരിച്ച് നടപ്പാക്കിയില്ല. ഇതാണ് ഇപ്പോഴുള്ള സമരത്തിന് കാരണമായത്.
കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ ആശുപത്രികളിൽ മൂന്ന് ഷിഫ്ട് നടപ്പാക്കണമെന്ന ആവശൃത്തിന് നഴ്‌സുമാർ സമരം നടത്തിയിരുന്നു. ഇതിന് സിപിഎമ്മിന്റെ പൂർണപിൻതുണയും ഉണ്ടായിരുന്നു. സർക്കാർ വ്യവസ്ഥകൾ നടപ്പാക്കാമെന്ന് എ.കെ.ജി. സഹകരണ ആശുപത്രി മാനേജ്‌മെന്റ് ഉറപ്പു നൽകിയതിനാൽ അന്ന് ഇവിടെ മാത്രം സമരം നടന്നിരുന്നില്ല. മറ്റിടത്തെ സമരങ്ങൾക്ക് സിഐടി.യു നേതൃത്വവും നൽകിയിരുന്നു. എന്നാൽ സർക്കാർ നിർദേശിച്ച സേവന വേതനവ്യവസ്ഥകൾ നടപ്പാക്കാൻ എ.കെ.ജി സഹകരണ ആശുപത്രി ഭരണസമിതി തയ്യാറാകാത്തതോടെയാണ് ഒരു വിഭാഗം നേഴ്‌സുമാർ സമരത്തിനൊരുങ്ങുന്നത്.
സി.എംപി.നേതാവ് എം വി രാഘവൻ പ്രസിഡന്റായി ആരംഭിച്ച എ.കെ.ജി. സ്മാരക സഹകരണ ആശുപത്രി സഹകരണ മേഖലയിൽ കേരളത്തിലെതന്നെ ആദൃത്തെ ആശുപത്രി സംരംഭമായിരുന്നു. ആശുപത്രി സഹകരണസംഘം രൂപീകരിക്കുമ്പോൾ എം വിരാഘവൻ സിപിഎമ്മിലായിരുന്നു. പിന്നീട് ബദൽ രേഖയുടെ പേരിൽ സിപിഐ(എം). പുറത്താക്കിയ രാഘവന്റെ കൈയിലായിരുന്നു ആശുപത്രി. സംസ്ഥാന രാഷ്ട്രീയത്തിൽ എൺപതുകളിലെ ഏറെ രാഷ്ട്രീയ വിവാദമുയർത്തിയ ആ ആശുപത്രി സംഘം സിപിഐ(എം) രാഘവനിൽനിന്നും പിടിച്ചെടുക്കുകയായിരുന്നു.
പൂർണ്ണമായും പാർട്ടി നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയിൽ സിഐടി.യു നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സംഘടന മാത്രമാണുണ്ടായിരുന്നത്. അതിനു വിരുദ്ധമായി ഇന്തൃൻ നേഴ്‌സ് അസോസിയേഷന്റെ യൂണിറ്റ് രൂപീകരിച്ചത് പാർട്ടിക്ക് തലവേദനയായിരിക്കുകയാണ്.