- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ സിനിമ ആഗോള തലത്തിൽ വളരുന്നതിൽ മോദിയുടെ പങ്ക് വലുത്; മോദിക്ക് കീഴിൽ ഇന്ത്യ മാറുന്നുവെന്ന് അക്ഷയ് കുമാർ
ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് പിന്നിലെ നരേന്ദ്ര മോദിയുടെ സംഭാവനകളെ അഭിനന്ദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്ത്യൻ സിനിമ അന്താരാഷ്ട്ര തലത്തിൽ വളരുകയാണെന്നും അതിന് പിന്നിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ പങ്ക് ഉണ്ടെന്നുമാണ് താരം പറഞ്ഞത്. അക്ഷയ് കുമാർ ചിത്രം പൃഥ്വിരാജ് റിലീസിനൊരുങ്ങി നിൽക്കവെയാണ് താരത്തിന്റെ പരാമർശം. എ.എൻ.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഇന്ത്യൻ സിനിമ ഗ്ലോബൽ ലെവലിലെത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ നേതൃപാടവത്തെ അക്ഷയ് അഭിനന്ദിച്ചത്. മോദിക്ക് കീഴിൽ ഇന്ത്യയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. 'എനിക്കുറപ്പാണ്, നമ്മളെ അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിൽ ഉയർത്തിയ പ്രധാനമന്ത്രിക്കാണ് എല്ലാ നന്ദിയും. നമ്മുടെ രാജ്യത്ത് കാര്യങ്ങളെല്ലാം മാറുകയാണ്,'' അക്ഷയ് കുമാർ പറഞ്ഞു.
കാൻ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യൻ സിനിമകളുടേയും അഭിനേതാക്കളുടെയും പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു ഈ പരാമർശം. കോവിഡ് പോസിറ്റീവ് ആയത് കാരണം കാൻ ഫിലിം ഫെസ്റ്റിവലിൽ ഇത്തവണ പങ്കെടുക്കാൻ സാധിച്ചില്ലെന്നും, ഇന്ത്യൻ സിനിമയുടെ പ്രതിനിധിയായി കാൻ ഫെസ്റ്റിവലിലെ ഓപ്പണിങ് ചടങ്ങിൽ റെഡ് കാർപറ്റിലൂടെ നടക്കാൻ സാധിച്ചിരുന്നെങ്കിൽ അതൊരു സ്പെഷ്യൽ മൊമന്റ് ആയി മാറുമായിരുന്നെന്നും അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്