- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട ഡോട്ട് കോമിലൂടെ സംരഭകനായി; ആലോചിച്ചുറപ്പിച്ച വിവാഹ നിശ്ചയ ശേഷം പ്രതിശ്രുത വധുവുമായി സംസാരവും പതിവ്; കല്യാണ ഒരുക്കങ്ങൾക്കിടെ മുഖത്തെ ചെറിയ വിഷമം ക്ഷീണമായി വീട്ടുകാർ കരുതി; ഉച്ചയ്ക്ക് ആഹാരം കഴിച്ച ശേഷം റൂമടച്ച് കിടന്നത് മനസ്സിൽ പലതും ഉറപ്പിച്ച്; കല്ല്യാണത്തലേന്ന് അഖിൽ ആത്മഹത്യ ചെയ്തത് എന്തിന്?
തിരുവനന്തപുരം: വിവാഹത്തിന് തൊട്ട് മുൻപത്തെ ദിവസം വരൻ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. വളരെ സന്തോഷത്തോടെ കൂട്ടുകാർക്കൊപ്പവും ആ അമ്മയ്‌ക്കൊപ്പവും പോകുന്നത് മാത്രമെ ഞങ്ങളെല്ലാം കണ്ടിട്ടുള്ളൂവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. യുവാവിന്റെ മരണത്തിൽ ആർക്കും ഒരു എത്തും പിടിയുമില്ല. അയൽവാസികളോടും സ്‌നേഹത്തോടെ മാത്രം പെരുമാറുകയും എല്ലാവരോടും നല്ല രീതിയിലും പെരുമാറുന്ന ഈ കൊച്ച് എന്ത് കാര്യത്തിനാണ് ഇങ്ങനെ ചെയ്തത് അതും കല്ല്യാണത്തിന് തലേ ദിവസം പറഞ്ഞ് തീർന്നപ്പോഴേക്കും അയൽവാസിയായ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയായ അഖിലിന്റെ ആത്മഹത്യ സുഹൃത്തുക്കളേയും ബന്ധുക്കളേയും അയൽവാസികളേയും ഒരുപോലെ തളർത്തിയിരുന്നു. ഇന്നലെ വിവാഹിതനാകേണ്ടിയിരുന്ന അഖിൽ ശനിയാഴ്ച വൈകുന്നേരത്തോടെ സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മുത്തൂറ്റിലെ ജീവനക്കാരനായിരുന്ന അഖിൽ ഒന്നര വർഷം മുൻപാണ് സുഹൃത്തുക്കൾക്കൊപ്പം കട ഡോട്ട് കോം എന്ന സംരംഭം ആരംഭിക്കുന്നത്. അതിന്റെ മാർക്കറ്റിങ്ങ് വിഭാഗം കൈകാര
തിരുവനന്തപുരം: വിവാഹത്തിന് തൊട്ട് മുൻപത്തെ ദിവസം വരൻ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. വളരെ സന്തോഷത്തോടെ കൂട്ടുകാർക്കൊപ്പവും ആ അമ്മയ്‌ക്കൊപ്പവും പോകുന്നത് മാത്രമെ ഞങ്ങളെല്ലാം കണ്ടിട്ടുള്ളൂവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. യുവാവിന്റെ മരണത്തിൽ ആർക്കും ഒരു എത്തും പിടിയുമില്ല.
അയൽവാസികളോടും സ്‌നേഹത്തോടെ മാത്രം പെരുമാറുകയും എല്ലാവരോടും നല്ല രീതിയിലും പെരുമാറുന്ന ഈ കൊച്ച് എന്ത് കാര്യത്തിനാണ് ഇങ്ങനെ ചെയ്തത് അതും കല്ല്യാണത്തിന് തലേ ദിവസം പറഞ്ഞ് തീർന്നപ്പോഴേക്കും അയൽവാസിയായ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശിയായ അഖിലിന്റെ ആത്മഹത്യ സുഹൃത്തുക്കളേയും ബന്ധുക്കളേയും അയൽവാസികളേയും ഒരുപോലെ തളർത്തിയിരുന്നു. ഇന്നലെ വിവാഹിതനാകേണ്ടിയിരുന്ന അഖിൽ ശനിയാഴ്ച വൈകുന്നേരത്തോടെ സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
മുത്തൂറ്റിലെ ജീവനക്കാരനായിരുന്ന അഖിൽ ഒന്നര വർഷം മുൻപാണ് സുഹൃത്തുക്കൾക്കൊപ്പം കട ഡോട്ട് കോം എന്ന സംരംഭം ആരംഭിക്കുന്നത്. അതിന്റെ മാർക്കറ്റിങ്ങ് വിഭാഗം കൈകാര്യം ചെയ്തിരുന്നതും എംബിഎ ബിരുദധാരിയായ അഖിൽ തന്നെയാണ്. മുത്തൂറ്റിലെ മാർക്കറ്റിങ്ങ് വിഭാഗം ജീവനക്കാരനായിരുന്നു. സ്വന്തമായി സംരംഭം തുടങ്ങിയത് നഗരത്തിലെ കാഞ്ഞിരംപാറ എന്ന സ്ഥലത്താണ്. അഖിലിന്റെ ആത്മഹത്യക്ക് എന്താണ് കാരണമെന്ന് കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസിനോ ബന്ധുക്കൾക്കോ ഇനിയും കണ്ടെത്താനായിട്ടില്ല. എന്തെങ്കിലുമൊരു വിഷമം അഖിലിന് ഉണ്ടായിരുന്നതായി ആർക്കും അറിയുകയുമില്ല. അഖിലിന്റെ മൊബൈൽ ഫോണിലെ കോൾ ഡീറ്റയിൽസും മറ്റും പരിശോധിച്ച ശേഷം മാത്രമെ ബാക്കി കാര്യങ്ങൾ എന്തെങ്കിലും പറയാൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ ആറ്റിങ്ങൾ ഇന്ദിര ഓഡിറ്റോറിയത്തിൽ വെച്ച് കവലയൂർ സ്വദേശിനിയുമായി അഖിലിന്റെ വിവാഹം നടത്താൻ ഒരു വർഷം മുൻപ് നിശ്ചയിച്ചുറപ്പിച്ചതാണ്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പെൺകുട്ടിയും അഖിലും സ്ഥിരമായി ഫേണിൽ സംസാരിക്കാറുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ തന്നെയാണ് ഇരുവരും സംസാരിച്ചിരുന്നതും പരസ്പരം വീട്ടുകാര്യങ്ങൾ തിരക്കിയിരുന്നതെന്നുമാണ് ഇരു വീട്ടുകാരും നൽകുന്ന മൊഴിയെന്നും മ്യൂസിയം പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. എം.ഫിൽ പൂർത്തിയാക്കിയ പെൺകുട്ടിക്ക് വിദേശത്ത് ഉപരിപഠനത്തിനും ജോലിക്കും വേണ്ടി അഖിൽ തന്നെ മുൻകൈയെടുത്താണ് ശ്രമിച്ചിരുന്നത്. എന്തെങ്കിലും വിഷമം ഇയാൾക്കുണ്ടായിരുന്നതായി അറിയില്ലെന്നാണ് പെൺകുട്ടിയും പൊലീസിനോട് പറയുന്നത്.
ശനിയാഴ്ച ഉച്ചവരെ കല്ല്യാണ ഒരുക്കങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ട് പോവുകയായിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും അഖിലും ഓരോ ആവശ്യങ്ങൾക്ക് വേണ്ടി ഓടി നടക്കുന്നുണ്ടായിരുന്നു. ചെറിയ ഒരു വിഷമം മുഖത്ത് തോന്നിയെങ്കിലും അത് തിരക്ക് പിടിച്ച ഓട്ടത്തിനിടയിലുള്ള ക്ഷീണമാകുമെന്നാണ് അമ്മയും സഹോദരിയും ഒക്കെ കരുതിയത്. ശനിയാഴ്ച ഉച്ചയോടെ അടുത്ത ബന്ധുക്കൾ വീട്ടിൽ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം അഖിൽ ഉറങ്ങാനായി അൽപ്പനേരം കിടക്കുകയും ചെയ്തു. ബന്ധുക്കൾ വന്ന് അന്വേഷിച്ചപ്പോഴാണ് അവൻ ഉറക്കത്തിലാണെന്ന് സഹോദരിയുടെ ഭർത്താവ് സതീഷ് എല്ലാവരോടും പറഞ്ഞത്.
ബന്ധുക്കൾ വന്നുവെന്ന് പറഞ്ഞ് വിളിക്കാൻ ശ്രമിച്ചിട്ടും അഖിൽ വാതിൽ തുറന്നില്ല. നിരവധി തവണ വിളിച്ചിട്ടും ഉണരാതെവന്നതോടെ സംശയം തോന്നിയ ചില ബന്ധുക്കൾ പുറത്ത് എയർഹോൾ വഴി അകത്തേക്ക് നോക്കിയപ്പോഴാണ് ഫാനിൽ കെട്ടിതൂങ്ങിയ നിലയിൽ അഖിലിനെ കണ്ടത്.ഉടൻ തന്നെ ഒരു ഗ്യാസ് കുറ്റികൊണ്ട് വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
ഇത്രയും സന്തോഷത്തിൽ കഴിഞ്ഞിരുന്ന യുവാവ് പെട്ടന്ന് ആത്മഹത്യ ചെയ്തതിൽ അതും കല്ല്യാണത്തിന് തൊട്ട് മുൻപത്തെ ദിവസം എന്നതിൽ എന്തെങ്കിലും ദുരൂഹചതയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ് മ്യൂസിയം പൊലീസ്. ഷീബയാണ് അഖിലിന്റെ അമ്മ പിതാവ് നേരത്തെ തന്നെ മരണപ്പെട്ടിരുന്നു, സഹോദരി: അനുപമ.