- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്‌ലിം-ദളിത്-പിന്നോക്ക വോട്ടുകൾ വീണ്ടും ഏകീകരിച്ചു; അച്ഛനെ വെട്ടിയ അഖിലേഷ് മായാവതിയോട് എങ്ങനെ പെരുമാറും എന്നതും ഭാവി നിശ്ചയിക്കും; മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനുള്ള അവകാശം മായാവതി വേണ്ടെന്ന് വെച്ചില്ലെങ്കിൽ വീണ്ടും ഭിന്നിക്കും; വിജയം ഉറപ്പെങ്കിലും എസ് പി-ബി എസ് പി സഖ്യം ബാലികേറാമല തന്നെ
ന്യൂഡൽഹി: യുപിയിൽ മായാവതി രാഷ്ട്രീയം വീണ്ടും തിരിച്ചെത്തുന്നു. കൃത്യസമയത്ത് എസ് പിയുമായി യോജിക്കാൻ മായാവതി എടുത്ത തീരുമാനം തന്ത്രപരമായിരുന്നു. ഇതാണ് യുപി രാഷ്ട്രീയത്തിൽ മായാവതിയെ വീണ്ടും സജീവമാക്കുന്നതും. ഇനി അഖിലേഷ് യാദവിന്റെ എസ് പിയുമായുള്ള സഖ്യം എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് ഉയരുന്ന ചോദ്യം. അധികാരം വിട്ടൊരു കളിക്ക് എസ് പിയും ബിഎസ് പിയും ഒരിക്കലും തയ്യാറല്ല. മായാവതിയും മുലായം സിംഗും തമ്മിലെ ഭിന്നതയും ഏവർക്കും അറിയാം. മുലായത്തെ വെട്ടിയാണ് മകൻ അഖിലേഷ് പാർട്ടിയിൽ താരമായത്. അച്ഛനെ ഒതുക്കിയ മകൻ മയാവതിയോട് എങ്ങനെ പെരുമാറുമെന്നതാണ് ഉയരുന്ന ചോദ്യം. യുപിയിലെ മുഖ്യമന്ത്രി കസേരിയിൽ കണ്ണുള്ളവരാണ് അഖിലേഷും മായാവതിയും. ഈ മോഹം രണ്ട് പേരും ഉപേക്ഷിക്കില്ല. അതുകൊണ്ട് തന്നെ ബിജെപിക്കെതിരായ എസ് പി-ബിഎസ് പി മുന്നണിയെന്നത് വെല്ലുവിളികൾ നിറഞ്ഞതാകും. ഉപതെരഞ്ഞെടുപ്പിൽ വിജയമാഘോഷിച്ച അഖിലേഷും മായവതിയും അധികകാലം ഒത്തുപോകില്ലെന്ന് കരുതുന്നവും സജീവമാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 17 സീറ്റ് മാത്രം കിട്ടിയ
ന്യൂഡൽഹി: യുപിയിൽ മായാവതി രാഷ്ട്രീയം വീണ്ടും തിരിച്ചെത്തുന്നു. കൃത്യസമയത്ത് എസ് പിയുമായി യോജിക്കാൻ മായാവതി എടുത്ത തീരുമാനം തന്ത്രപരമായിരുന്നു. ഇതാണ് യുപി രാഷ്ട്രീയത്തിൽ മായാവതിയെ വീണ്ടും സജീവമാക്കുന്നതും. ഇനി അഖിലേഷ് യാദവിന്റെ എസ് പിയുമായുള്ള സഖ്യം എങ്ങനെ മുന്നോട്ട് പോകുമെന്നതാണ് ഉയരുന്ന ചോദ്യം.
അധികാരം വിട്ടൊരു കളിക്ക് എസ് പിയും ബിഎസ് പിയും ഒരിക്കലും തയ്യാറല്ല. മായാവതിയും മുലായം സിംഗും തമ്മിലെ ഭിന്നതയും ഏവർക്കും അറിയാം. മുലായത്തെ വെട്ടിയാണ് മകൻ അഖിലേഷ് പാർട്ടിയിൽ താരമായത്. അച്ഛനെ ഒതുക്കിയ മകൻ മയാവതിയോട് എങ്ങനെ പെരുമാറുമെന്നതാണ് ഉയരുന്ന ചോദ്യം. യുപിയിലെ മുഖ്യമന്ത്രി കസേരിയിൽ കണ്ണുള്ളവരാണ് അഖിലേഷും മായാവതിയും. ഈ മോഹം രണ്ട് പേരും ഉപേക്ഷിക്കില്ല. അതുകൊണ്ട് തന്നെ ബിജെപിക്കെതിരായ എസ് പി-ബിഎസ് പി മുന്നണിയെന്നത് വെല്ലുവിളികൾ നിറഞ്ഞതാകും. ഉപതെരഞ്ഞെടുപ്പിൽ വിജയമാഘോഷിച്ച അഖിലേഷും മായവതിയും അധികകാലം ഒത്തുപോകില്ലെന്ന് കരുതുന്നവും സജീവമാണ്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 17 സീറ്റ് മാത്രം കിട്ടിയ മായാവതിയുടെ രാഷ്ട്രീയം അവസാനിച്ചു എന്നാണു ബിജെപി കരുതിയത്. എന്നാൽ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് അവർ ബദ്ധവൈരികളായ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികൾക്കു പിന്തുണ പ്രഖ്യാപിച്ചു. ബിഎസ്‌പിയുടെ മുഴുവൻ വോട്ടും എസ്‌പിക്കു കൈമാറ്റം ചെയ്തുകൊടുക്കുകയും ചെയ്തു. ഇതാണ് ബിജെപിയെ ഞെട്ടിച്ചത്. 23 വർഷത്തിനുശേഷമാണ് യുപിയിൽ എസ്‌പിയും ബിഎസ്‌പിയും ഒരുമിച്ചു നിൽക്കുന്നത്. ഇത് ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ എങ്ങനേയും ബിഎസ്‌പിയേയും എസ് പിയേയും പൊളിക്കാൻ ബിജെപി സജീവമായി കരുനീക്കം നടത്തും.
കോൺഗ്രസ് മുക്ത ഭാരതം എന്ന അജൻഡയിലൂന്നിയ പ്രചാരണം വിജയം കണ്ടു എന്നുതന്നെ കരുതുകയാണു ബിജെപി. അതിനിടെയാണ് പ്രദേശിക കക്ഷികളുടെ കടന്നുവരവ്. കർഷകർ, വ്യാപാരികൾ, ചെറുകിട വ്യവസായികൾ തുടങ്ങിയവരെല്ലാം സാമ്പത്തിക പരാധീനതകളുടെ നടുവിലാണ്. കാർഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇതുവരെ ഒരുശ്രമവും നടക്കുന്നില്ല. സമ്പദ്വ്യവസ്ഥയുടെ തളർച്ച എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്നു. ഇതെല്ലാം ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിശക്തമായ അടിയൊഴുക്കുകളുടെയും ധ്രുവീകരണത്തിന്റെയും സമയമാണിത്. അതുകൊണ്ട് തന്നെ അഖിലേഷിനേയും മായാവതിയേയും പിണക്കാതിരിക്കാൻ ഇടതുപക്ഷം അടക്കം ശ്രമിക്കും. മുസ്‌ലിം, പിന്നാക്ക, ദലിത് വോട്ടുകൾ ഉറപ്പിച്ചു നിർത്തുകയും മുന്നാക്ക വോട്ടുകളിൽ വിള്ളൽ വീഴ്‌ത്തുകയുമാകും അഖിലേഷിന്റേയും മായാവതിയുടേയും തന്ത്രം. കോൺഗ്രസ് നിലപാടും നിർണ്ണായകമാകും. ബ്രാഹ്മണ വോട്ടുകളിൽ അവർക്കുള്ള സ്വാധീനമാണ് ഇതിന് കാരണം.



