മലഹാസനും നടി ഗൗതമിയും തമ്മിൽ വേർപിരിഞ്ഞിട്ട് കുറച്ച് നാളുകളായി. ഗൗതമി വീണ്ടും സിനിമയിൽ സജീവമാകുകയും ചെയ്തു. കഴിഞ്ഞ നവംബറിലാണ് ഇരുവരും വേർപിരിയുന്ന കാര്യം പുറത്തറിഞ്ഞത്. വേർപിരിയലിന് പിന്നിലെ കാരണങ്ങൾ പലതും വാർത്തകളിൽ നിറഞ്ഞിരുന്നു. അതിലൊന്ന് കമൽഹാസന്റെ മക്കളായ അക്ഷരയും ശ്രുതിയും തമ്മിലുള്ള പ്രശ്‌നങ്ങളാണെന്നായിരുന്നു. ഇപ്പോഴിതാ ഇരുവരും വേർപിരിഞ്ഞ് ഏതാനം നാളുകൾ പിന്നിടുമ്പോൾ ഗൗതമിയെ പുകഴ്‌ത്തി അക്ഷര രംഗത്തെത്തിയിരിക്കുകയാണ്.

വളരെ ബുദ്ധിയുള്ള സ്ത്രീയാണ് ഗൗതമി. അവരെ പോരാളിയെന്നാണ് വിളിക്കേണ്ടത്. നല്ലപോലെ വായിക്കും. വിവരവുമുണ്ട്. നമുക്ക് എല്ലാവർക്കും അറിയാം. കാൻസറിനോട് പൊരുതി ജയിച്ച് ജീവിതം തിരിച്ചുപിടിച്ച ഒരു വ്യക്തിയാണ്. അന്ന് അവരുടെ മകൾ സുബ്ബലക്ഷ്മിക്ക് വെറും മൂന്ന് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മറ്റാരും അവർക്കൊപ്പം ഉണ്ടായിരുന്നില്ല. മകളെ ചേർത്ത് വച്ച് കാൻസറിനെതിരെ അവർ നടത്തിയ പോരാട്ടത്തിന് ബിഗ് സല്യൂട്ട്. ഞാനും അവരും തമ്മിലുള്ള ബന്ധം മോശമല്ലായിരുന്നു എന്നും അക്ഷര പറഞ്ഞു.

2005 തുടങ്ങിയ ബന്ധം കഴിഞ്ഞ നംവബറിലായിരുന്നു ഗൗതമിയും കമൽഹാസനും അവസാനിപ്പിച്ചത്. തന്റെയും കമലിന്റെയും പാതകൾ ഒരിക്കലും അടുക്കാത്തവിതം അകന്നു പോയി എന്നും ഹൃദയഭേതകമായ തീരുമാനമാണെങ്കിലും ഒരുമിച്ച് ജിവിക്കാൻ കഴിയില്ലെന്നുമായിരുന്നു അന്നു ഇവർ പറഞ്ഞത്.

1998ൽ വ്യവസായിയായ സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ വേർപിരിഞ്ഞു. സുബ്ബലക്ഷ്മി ഒരേ ഒരു മകളാണ്. മുപ്പത്തിയഞ്ചാം വയസിൽ സ്തനാർബുദം ബാധിച്ച ഗൗതമി ജീവിതത്തിലേക്ക് തിരിച്ചുവന്നത് കമൽഹാസന്റെ പിന്തുണയോടു കൂടിയായിരുന്നു. 2005മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.