- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോൺ ചെയ്തും എസ് എം എസ് അയച്ചും പ്രണയം അറിയിച്ചു; ശല്യം തുടർന്നാൽ പ്രിൻസിപ്പലിന് പരാതി നൽകുമെന്ന ഭീഷണി കളി കാര്യമാക്കി; പിറകിലൂടെ ബൈക്കിലെത്തി അക്ഷതയെ വയറ്റിൽ ഏഴ് പ്രാവശ്യം കുത്തി പ്രതികാരം തീർക്കൽ; സുള്ള്യ ടൗണിനെ ഞെട്ടിച്ച് മലയാളി പെൺകുട്ടിയുടെ കൊലപാതകം; പ്രണയ നൈരാശ്യത്തിലെ കൊലയ്ക്ക് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് കാർത്തികേയനും
സുള്ള്യ: പ്രണയാഭ്യർഥന നിരസിച്ച മലയാളിപ്പെൺകുട്ടിയെ സഹപാഠി കുത്തിക്കൊന്നു. സംഭവത്തിനുശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സഹപാഠി നെല്ലൂർ കേമ്രാജെ ഗ്രാമം നാർണകജയിലെ എസ്.കാർത്തികിനെ(24) നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. സുള്ള്യ നെഹ്രു മെമോറിയൽ കോളേജ് രണ്ടാംവർഷ ബി.എസ്സി. വിദ്യാർത്ഥിനി കാസർകോട് മുള്ളേരിയ കാറഡുക്ക ശാന്തിനഗറിലെ കരണി രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകൾ കെ.അക്ഷത(19)യാണ് കൊല്ലപ്പെട്ടത്. സുള്ള്യ ടൗണിൽ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ക്ലാസ് വിട്ട് ബസ് കയറാനായി കോളേജ് റോഡിലൂടെ പ്രധാന റോഡിലേക്ക് നടന്നുവരികയായിരുന്നു അക്ഷത. പിറകിൽ നിന്ന് ബൈക്കിൽ വന്ന കാർത്തിക് അക്ഷതയെ ഏഴുപ്രാവശ്യം കുത്തിയതിനുശേഷം സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കണ്ടുനിന്നവർ തടഞ്ഞ് ഇയാളെ പൊലീസിലേൽപ്പിച്ചു. നാട്ടുകാർ അക്ഷതയെ ആദ്യം സുള്ള്യ കെ.വി.ജി.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ ജാൽസൂരെത്തുമ്പോഴേക്കും
സുള്ള്യ: പ്രണയാഭ്യർഥന നിരസിച്ച മലയാളിപ്പെൺകുട്ടിയെ സഹപാഠി കുത്തിക്കൊന്നു. സംഭവത്തിനുശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സഹപാഠി നെല്ലൂർ കേമ്രാജെ ഗ്രാമം നാർണകജയിലെ എസ്.കാർത്തികിനെ(24) നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. സുള്ള്യ നെഹ്രു മെമോറിയൽ കോളേജ് രണ്ടാംവർഷ ബി.എസ്സി. വിദ്യാർത്ഥിനി കാസർകോട് മുള്ളേരിയ കാറഡുക്ക ശാന്തിനഗറിലെ കരണി രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകൾ കെ.അക്ഷത(19)യാണ് കൊല്ലപ്പെട്ടത്.
സുള്ള്യ ടൗണിൽ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ക്ലാസ് വിട്ട് ബസ് കയറാനായി കോളേജ് റോഡിലൂടെ പ്രധാന റോഡിലേക്ക് നടന്നുവരികയായിരുന്നു അക്ഷത. പിറകിൽ നിന്ന് ബൈക്കിൽ വന്ന കാർത്തിക് അക്ഷതയെ ഏഴുപ്രാവശ്യം കുത്തിയതിനുശേഷം സ്വന്തം കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കണ്ടുനിന്നവർ തടഞ്ഞ് ഇയാളെ പൊലീസിലേൽപ്പിച്ചു. നാട്ടുകാർ അക്ഷതയെ ആദ്യം സുള്ള്യ കെ.വി.ജി.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ ജാൽസൂരെത്തുമ്പോഴേക്കും മരിച്ചു. വയറിനും നെഞ്ചിനും മൂന്നുവീതവും കഴുത്തിന് ഒരു കുത്തുമാണേറ്റത്.
പ്രധാന റോഡിലേക്ക് കോളേജിൽനിന്ന് ഒന്നര കിലോമീറ്ററോളം ദൂരമുണ്ട്. ക്ലാസ് വിട്ട് പകുതിദൂരം പിന്നിട്ട് അക്ഷത സെന്നകേശവക്ഷേത്രത്തിനുസമീപം റോട്ടറി സ്‌കൂളിനും ബി.എസ്.എൻ.എൽ. ഓഫീസിനും മുന്നിലെത്തിയപ്പോഴാണ് കാർത്തിക് ആക്രമിച്ചത്. സദാസമയവും നല്ല തിരക്കുള്ള റോഡാണത്.
പെൺകുട്ടിയെ നിരന്തരം ഫോൺചെയ്തും മൊബൈലിൽ സന്ദേശമയച്ചും കാർത്തിക് ശല്യംചെയ്തിരുന്നു. ശല്യം തുടർന്നാൽ പ്രിൻസിപ്പലിന് പരാതിനൽകുമെന്ന് പെൺകുട്ടി പറയുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് കൊല നടത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. എൻജിനീയറിങ് പഠനം മുഴുമിപ്പിക്കാതെ എസ്.കാർത്തിക് ബി.എസ് സിക്ക് ചേരുകയായിരുന്നു. അക്ഷതയുടെ ഏകസഹോദരി അനുഷ.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ വൈകിട്ട് സുള്ള്യ ചിന്നകേശവ ക്ഷേത്രത്തിനടുത്തുവച്ചാണു അക്ഷതയെ കാർത്തിക് ആക്രമിച്ചത്. സ്വകാര്യ ബസ് പണിമുടക്കായതിനാൽ വീട്ടിലേക്കാുപോകാൻ അക്ഷത നേരത്തേ കോളജിൽനിന്ന് ഇറങ്ങിയിരുന്നു.
ബസ് സ്റ്റോപ്പിലേക്കു നടക്കുന്നതിനിടയിൽ പിറകിലൂടെയെത്തിയ കാർത്തിക് അക്ഷതയുടെ വയറിൽ കുത്തുകയായിരുന്നു. കൈക്കു പരുക്കേറ്റ കാർത്തിക്കിന് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പൊലീസ് കസ്റ്റഡിയിൽ എടുത്തു.