- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ അക്ഷയ് കുമാർ തന്റെ പ്രതിഫലം ഉയർത്തുന്നു; 2022ൽ 135 കോടിയായി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ
ഫോബ്സ് മാസിക പുറത്തുവിട്ട 2020 ലെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഇടംപിടിച്ച ഏക ഇന്ത്യൻ സെലിബ്രിറ്റിയാണ് നടൻ അക്ഷയ് കുമാർ. നൂറു പേരുടെ പട്ടികയിൽ 52-ാം സ്ഥാനത്താണ് നടൻ. 48.5 മില്യൺ ഡോളർ (357 കോടി രൂപ) ആണ് താരത്തിന്റെ പ്രതിഫലം. ഹോളിവുഡ് നടൻ വിൽ സ്മിത്ത്, ഗായികമാരായ ജെന്നിഫർ ലോപ്പസ്, റിഹാന എന്നിവരെ മറികടന്നാണ് അക്ഷയ് കുമാർ ഈ നേട്ടം കൈവരിച്ചത്. ഇപ്പോഴിതാ, നടൻ അക്ഷയ് കുമാറിന്റെ പ്രതിഫലം 2022 ൽ 135 കോടിയായി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിനിമാ താരമാണ് അക്ഷയ്. 100 കോടിയാണ് ഒരു സിനിമയ്ക്കായി ഈടാക്കുന്നത്.
ലോക് ഡൗണിൽ സിനിമമേഖല കടുത്ത പ്രതിസന്ധിയിലായിരുന്നിട്ടും അക്ഷയ് തന്റെ പ്രതിഫലം കുറിച്ചില്ല. അക്ഷയിനെ നായകനാക്കി സിനിമയെടുക്കാൻ നിർമ്മാതാക്കൾ മത്സരിക്കുന്നതാണ് അതിന് കാരണം. അക്ഷയിനെ വച്ചു സിനിമയെടുത്താൻ ലാഭം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ്. സമീപകാലങ്ങളിലൊന്നും അക്ഷയിന്റെ ചിത്രങ്ങൾ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടില്ല.
അക്ഷയിന്റെ ചിത്രങ്ങളുടെ സാറ്റ്‌ലൈറ്റ്, ഡിജിറ്റൾ റൈറ്റുകൾ ഏകദേശം 90 കോടി രൂപയ്ക്കാണ് വിറ്റു പോകുന്നത്. അതുകൊണ്ടു തന്നെ നടന്റെ താരമൂല്യത്തെ പരമാവധി ഉപയോഗിക്കുക എന്നതാണ നിർമ്മാതാക്കളുടെ ലക്ഷ്യം. ഇന്ത്യയിലും വിദേശത്തുമായി കോടികൾ വിലമതിക്കുന്ന നിരവധി ആഡംബര വീടുകളും ഫ്ലാറ്റുകളും താരത്തിന് സ്വന്തമായുണ്ട്. എല്ലാ സ്വത്തുക്കളും അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. വീടുകൾ വാങ്ങിക്കൂട്ടുന്നത് താരത്തിന്റെ ഹോബിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മുംബൈ, ഗോവ, മൗറീഷ്യസ്, കാനഡ എന്നിവിടങ്ങളിൽ കോടികൾ വിലവരുന്ന വീടുകളാണ് താരം സ്വന്തമാക്കിയത്.