- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആനപ്പിണ്ടം കൊണ്ട് പുട്ടുണ്ടാക്കാം, ചാണകം കൊണ്ട് കേക്കുണ്ടാക്കാം'; ആനപ്പിണ്ട ചായയും ഗോമൂത്രവും കുടിക്കാറുണ്ടെന്ന ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറിന്റെ പ്രസ്താവനയെ തുടർന്ന് വൻ വിവാദം; ഗോമൂത്രത്തിന് കാൻസറിനെ വരെ പ്രതിരോധിക്കാം എന്ന് പറയുന്നതിന്റെ യാഥാർഥ്യമെന്ത്? ആനപ്പിണ്ടത്തിൽ ഔഷധമുണ്ടോ? സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന ഒരു സംവാദം ഇങ്ങനെ
ന്യൂഡൽഹി: ഗോമൂത്രവും ആനപ്പിണ്ടത്തിലൊമൊക്കെ ഔഷധ ഗുണമുണ്ടോ? ഗോമൂത്രം കുടിക്കുന്നതും ആനപ്പിണ്ടത്തിന്റെ ചായ കുടിക്കുന്നതുമൊക്കെ ആരോഗ്യകരമാണണോ? ഉത്തരേന്ത്യൻ സോഷ്യൽ മീഡിയയിൽ കൊടുമ്പരിക്കൊള്ളുന്ന ഈ സംവാദത്തിന് തുടക്കം കുറിച്ചത് ഹോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ്കുമാറിന്റെ ഒരു അഭിമുഖമാണ്. താൻ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് ഡിസ്കവറി ചാനലിലെ 'മാൻ വേഴസസ് വൈൽഡിലൂടെ' ലോകപ്രശസതനായ ബെയർ ഗ്രിൽസുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ അക്ഷയ കുമാർ വെളിപ്പെടുത്തിയത. നടി ഹുമാ ഖുറേഷിയും താരത്തോടൊപ്പമുണ്ടായിരുന്നു.
അക്ഷയ കുമാറിനൊപ്പമുള്ള 'ഇൻ ടു ദ വൈൽഡ്' എന്ന പ്രത്യേക എപ്പിസോഡിലെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ബെയർ ഗ്രിൽസ്. ബന്ദിപ്പൂർ ടൈഗർ റിസർവ്വിലെ അനുഭവങ്ങളോടൊപ്പം അക്ഷയയുടെ ആരോഗ്യത്തെ കുറിച്ചും സാഹസങ്ങളോടുള്ള താൽപര്യങ്ങളെ കുറിച്ചും വാചാലനായി സംസാരിച്ച ഗ്രിൽസ്, താരം ആനപ്പിണ്ടം കൊണ്ടുള്ള ചായ കുടിച്ച കാര്യവും പറഞ്ഞു. നടി ഹുമാ ഖുറേഷിക്ക അതിനെ കുറിച്ച കൂടുതൽ അറിയണമായിരുന്നു. അതിനു മറുപടിയായി അക്ഷയ് പറഞ്ഞത - 'ആയുർവേദ കാരണങ്ങളാൽ ദിവസവും ഗോമൂത്രം കുടിക്കുന്ന തനിക്ക് ആനപ്പിണ്ടം ചായ ഒന്നുമല്ല', എന്നായിരുന്നു. അക്ഷയ്കുമാറിന്റെ വാക്കുകൾ വൈറലായതോടെയാണ് സോഷ്യൽ മീഡിയയിൽ വിവാദവും തുങ്ങിയത്. സംഘപരിവാർ അനുകൂലികൾ ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ പറ്റി വചാലർ ആവുമ്പോൾ, ആധുനിക ശാസ്ത്രവാദികളും, ഡോക്ടർമാരും അങ്ങേയറ്റം അപകടംകരം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഗോമൂത്ര പ്രചാരകർ പറയുന്നത് ഇങ്ങനെ
ഗോമൂത്രത്തിൽ നിരവധി ഔഷധഘടകങ്ങൾ ഉണ്ടെന്നും ആനപ്പിണ്ടത്തിന്റെ സാധ്യതകൾ ഇനിയും ഗവേഷണം ചെയ്യേണ്ടതാണെന്നുമാണ് പാരമ്പര്യവാദികളും സംഘപരിവാർ അനുകൂലികളും പറയുന്നത്. ഗോമൂത്രത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഇതിന്റെ പ്രചാരകർ പറയുന്നത് ഇങ്ങനെയാണ്. ഗോമൂത്രത്തിൽ 95 ശതമാനം വെള്ളവും 2.5 ശതമാനം യൂറിയയും ധാതുക്കളും 24 തരം ഉപ്പും ഹോർമോണുകളും 2.5 ശതമാനം എൻസൈമുകളുമാണ് അടങ്ങിയിട്ടുള്ളത്. ഇത് കൂടാതെ അയൺ, കാൽസ്യം, ഫോസ്ഫറസ്, കാർബണിക് ആസിഡ്, പൊട്ടാഷ്, നൈട്രജൻ, അമോണിയ, മാംഗനീസ്, സൾഫർ, ഫോസ്ഫേറ്റ്, പൊട്ടാസ്യം, യൂറിക് ആസിഡ്, അമിനോ ആസിഡ് എൻസൈം, ലാക്ടോസ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ഉത്തമ ജൈവവളമായി പ്രവർത്തിക്കുന്നവയാണ്.
അടുത്തകാലത്തായി വൈദ്യശാസ്ത്രത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഒന്നാണ് ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ബഗുകളെക്കുറിച്ച്. സ്ഥിരമായി ആന്റിബയോട്ടികുകൾ ഉപയോഗിക്കുമ്പോൾ, അത് ഫലപ്രദമാകാതെ വരുന്ന അവസ്ഥ. എന്നാൽ ഗോമൂത്രം ശുദ്ധീകരിച്ച് പ്രകാശം ഉപയോഗിച്ച് സംസ്ക്കരിക്കുകയും ചെയ്താൽ, ആന്റിബയോട്ടിക്കുകൾ നിർവീര്യമാക്കുന്ന അവസ്ഥയ്ക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കും.
സാധാരണഗതിയിൽ താരൻ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വേപ്പ്, നാരങ്ങാനീര് തുടങ്ങിയ പ്രകൃതിദത്തമരുന്നുകളേക്കാൾ ഫലപ്രദമാണ് ഗോമൂത്രം. താരന് കാരണമാകുന്ന മലാസ്സെസിയ ഫംഗസുകളെ ശക്തമായി അകറ്റാൻ ഗോമൂത്രത്തിന് സാധിക്കും.മികച്ച ആന്റിസെപ്റ്റിക് ഗുണമുള്ള ഔഷധമാണ് ഗോമൂത്രം. മുറിവുകൾ വേഗം ഉണക്കാൻ ഇത് സഹായിക്കും.കുടലിലും വയറിലുമുണ്ടാകുന്ന വേദനകൾ, ദഹനപ്രശ്നം എന്നിവയ്ക്ക് പരിഹാരം ഗോമൂത്രം. ഗോമൂത്രം ശുദ്ധീകരിച്ച് പ്രകാശത്തിൽ സംസ്ക്കരിച്ചെടുത്ത് കുടിക്കുന്നത് ഉത്തമമാണെന്നാണ് പറയുന്നത്.
ഗോമൂത്രത്തിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ക്യാൻസറിനെ അകറ്റാൻ സഹായിക്കുന്നു. ക്യാൻസർ ഭേദമാക്കാൻ ഗോമൂത്രത്തിന് കഴിയില്ലെങ്കിലും രോഗതീവ്രത കുറയ്ക്കാൻ ഇതിന് സാധിക്കും.നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഗോമൂത്രം സഹായിക്കും. ഗോമൂത്രത്തിൽ അടങ്ങിയിട്ടുള്ള വിവിധതരം ധാതുക്കളും പോഷകങ്ങളുമാണ് അണുബാധയിൽനിന്ന് ശരീരത്തെ രക്ഷിക്കുന്നത്.- പക്ഷേ ഇതൊക്കെ സൈബർ തള്ളുകൾ എന്നല്ലാതെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ഏതെങ്കിലും ഒരു വ്യകതിക്ക് എന്തെങ്കിലും ഗുണം കിട്ടിയിതായി തോനിയാൽ മാത്രംപേരാ, ഒരുപാട് പേർക്ക് ഒരേസമയത്ത് ഗുണം കിട്ടുന്ന രീതിയിൽ ഡബിൾബ്ലൈൻഡ് ടെസ്റ്റുകൾ നടത്തി തെളിയിക്കപ്പെട്ടാൽ മാത്രമേ ഇത് ആധുനിക വൈദ്യശാസ്ത്രം അനുസരിച്ച് ഒരു മരുന്നായി പറയാൻ കഴിയൂ. അങ്ങനെ സംശയലേശമന്യേ തെളിയിക്കാൻ ഗോമൂത്രവാദികൾക്ക് കഴിഞ്ഞിട്ടില്ല.
ഗോമൂത്രം ശരിക്കും ഔഷധമാണോ?
കർണാടക അദ്ധവിശ്വാസൻ നിർമ്മാർജൻ സമിതി സെക്രട്ടറിയും എഴുത്തുകരനുമായ പ്രൊഫസർ നരേന്ദ്ര നായിക്ക് അക്ഷയ്കുമാറിനെ നിശതമായി വിമർശിച്ച് പ്രതികരിച്ചിട്ടുണ്ട്. ' സമൂഹത്തിൽ വ്യാപകമായ ഒരു അന്ധവിശ്വാസത്തിന് അടിത്തറ വർധിപ്പിക്കയാണ് അക്ഷയ് കുമാർ ചെയ്തത്. ഗോമൂത്രം കുടിക്കൽ ശരീരത്തിന് ഗുണകരമാണെന്ന യാതൊരു പഠനങ്ങളും ലോകത്തിൽ എവിടെയും നടന്നിട്ടില്ല. ചില സംഘപരിവാർ സംഘടനകൾ അവർക്ക് തോന്നിയ രീതിയിൽ വ്യാജ പഠനങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു വസ്തു ഔഷധമാണോ അതോ ഭക്ഷണമാണോ, അതോ വിഷമാണോ എന്നൊക്കെ തീരുമാനിക്കുന്നത് അതിൻെ ഡോസ് ആണ്. നാം കഴിക്കുന്ന കപ്പയിൽ പോലും ലളിതമായ അളവിൽ സയനൈഡ് ഉണ്ട്. നമുക്ക് അതുകൊണ്ട് കുഴപ്പമില്ല. പക്ഷേ കന്നുകാലികൾ ഇത്തരം കപ്പ കഴിച്ചാൽ ചിലപ്പോൾ ചത്തുപോകും. അതുപോലെ എന്തെങ്കിലും ഒരു രാസ ഘടകം ഉള്ളതുകൊണ്ട് അത് ഔഷധമാവുന്നില്ല.
മൂത്രം കുടിക്കുന്നവർ അതേ ലോജിക്ക് വെച്ച് ചാണകം തിന്നുകയും വേണം. കാരണം ശരീരം അതിന്റെ എല്ലാ പോഷക ഘടകങ്ങളും ആഗിരണം ചെയ്ത് ഉപേക്ഷിക്കുന്നതാണ് മൂത്രവും മലവും. പശുവിന്റെതായാലും മനുഷ്യന്റെതായാലും. ചാണകം ചെടിക്ക് വളമായതുകൊണ്ട് അതു തിന്നാം എന്ന ലോജിക്ക് തന്നെയാണ് ആനപ്പിണ്ട ചായയിലും വർക്കൗട്ടാകുന്നത്. ചാണകം കൊണ്ട് ഒരു കേക്കുണ്ടാക്കി തന്നാൽ നിങ്ങൾ കഴിക്കുമോ. ഇതിലുള്ള മറ്റു പല ഘടകങ്ങളും ശരീരത്തിന് അങ്ങേയറ്റം ഹാനികരമാണ്. സ്ഥിരമായി ഗോമൂത്രം കഴിക്കുന്നവർക്ക് വൃക്ക തകരാർവരെ വരാൻ സാധ്യതയുണ്ട്.-പ്രൊഫ നരേന്ദ്ര നായിക്ക് ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ പ്രധാനപ്പെട്ട മെഡിക്കൽ ജേർണലുകൾ ഒന്നുതെന്ന ഗോമൂത്രത്തെ ഔഷധമായി അംഗീകരിച്ചിട്ടില്ല. മാത്രമല്ല, ഒരു വസ്തുവിലെ എന്തെങ്കിലും ഒരു ഘടകം ഔഷധമായതുകൊണ്ട് ആ വസ്തു മൊത്തം കലക്കിക്കൊടുക്കുന്നത് ശരീരത്തിന് വലിയ കേടാണ് വരുത്തുക. ആ തന്മാത്രയെ മാത്രം കണ്ടെത്തി കൃത്രിമമായി ഉണ്ടാക്കി ഗുളിക രൂപത്തിൽ നൽകുകയാണ് വേണ്ടത്. ഫാർമക്കോളജിയുടെ ഈ അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ ഒറ്റയടിക്ക് മൂത്രം കുടിക്കുന്നത് ഒക്കെ ശരീരത്തിന് അങ്ങേയറ്റം ഹാനികരമാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.