- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറിവിലങ്ങാട്, ഉഴവൂർ പഞ്ചായത്തുകളിലെ അക്ഷയ സെന്ററുകൾ നോക്കുകുത്തിയാകുന്നു; പരാതിയുമായി നാട്ടുകാർ
കുറവിലങ്ങാട് : പൊതുജനസേവനത്തിനായി സർക്കാർ അനുവദിച്ചിരിക്കുന്ന അക്ഷയകേന്ദ്രങ്ങൾക്ക് എതിരെ വ്യാപക പരാതി. അക്ഷയകേന്ദ്രങ്ങളെക്കുറിച്ചുള്ള പരാതികൾ ജില്ലാ ചുമതലയുള്ള ഉദ്യോഗസ്ഥനെ അിറയിച്ചാൽ നടപടി ഉണ്ടാകാറില്ലാ എന്ന് നാട്ടുകാർ. കുറവിലങ്ങാട്, ഉഴവൂർ, വെളിയന്നൂർ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രങ്ങൾക്ക് എതിരെയാണ്
കുറവിലങ്ങാട് : പൊതുജനസേവനത്തിനായി സർക്കാർ അനുവദിച്ചിരിക്കുന്ന അക്ഷയകേന്ദ്രങ്ങൾക്ക് എതിരെ വ്യാപക പരാതി. അക്ഷയകേന്ദ്രങ്ങളെക്കുറിച്ചുള്ള പരാതികൾ ജില്ലാ ചുമതലയുള്ള ഉദ്യോഗസ്ഥനെ അിറയിച്ചാൽ നടപടി ഉണ്ടാകാറില്ലാ എന്ന് നാട്ടുകാർ. കുറവിലങ്ങാട്, ഉഴവൂർ, വെളിയന്നൂർ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രങ്ങൾക്ക് എതിരെയാണ് പരാതിയുമായി നാട്ടുകാർ രംഗത്ത് എത്തിയിരിക്കുന്നത്.
കുറവിലങ്ങാട്ടെയും വെളിയന്നൂരത്തേയും കേന്ദ്രം തുറക്കുന്നുണ്ടോ എന്ന് അറിയുവാൻ നാട്ടുകാർ കാവലിരിക്കണം. ഉഴവൂരിലെ തുറക്കുന്നുണ്ടെങ്കിലും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ജീവനക്കാർ ഇല്ലാത്തതാണ് ഇവിടുത്തെ പ്രശ്‌നം. ജീവനക്കാർ ഉണ്ടെങ്കിലും ശരിയായ രീതിയിൽ ഡേറ്റകൾ എന്റർ ചെയ്യുവാൻ ജീവനക്കാർക്ക് അിറയാത്തതുകാരണം സേവനത്തിനായി എത്തുന്ന പൊതുജനങ്ങൾ കാണക്കാരി, വയല, പ്രദേശങ്ങളിലെ അക്ഷയ കേന്ദ്രങ്ങളെ കിലോമീറ്ററുകൾ യാത്രചെയ്താണ് ആശ്രയിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ടപാതുജനത്തിന് കൃത്യമായ രീതിയിൽ സേവനങ്ങൾ നൽകാത്ത അക്ഷയകേന്ദ്രങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.