- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ മദ്രസത്തുൽ ഇസ്ലാമിയ - സാല്മിയ, വാർഷികം 2016 ആഘോഷിച്ചു
കുവൈറ്റ് സിറ്റി: അൽ മദ്രസത്തുൽ ഇസ്ലാമിയ - സാല്മിയ വാർഷികം 2016, പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. കുട്ടികൾ അവതരിപ്പിച്ച വെത്യസ്തങ്ങ ളായ കലായിനങ്ങൾ കാഴ്ചക്കാർക്ക് ദൃശ്യ വിരുന്നു സമ്മാനിച്ചു. നേരത്തെ സാല്മിയ നജാത്ത് സ്‌കൂളിലെ മെയിൻ ഹാളിൽ നടന്ന ഉത്ഘാടന സെഷനിൽ കെ ഐ ജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ ഇത്തരം ആഘോഷ അവസരങ്ങൾ ഉപയോഗപ്പെടുതണമെന്ന ഉത്ഘാടന പ്രസംഗത്തിൽ അദേഹം ഉണർത്തി. കെ ഐ ജി വിദ്യാഭ്യാസ ഡയറക്ടർ സുബൈർ കെ എ , ഷരീഫ് പി ടി , മൊയിദു കെ , നവാസ് എം എ , ഗ്രാൻഡ് ഹൈപർ സി ഇ ഒ സുനീർ എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. സ്‌പോന്‌സർമാരായ ഗ്രാൻഡ് ഹൈപർ, അഡ്രസ് ലൈഫ് സ്‌റ്റൈൽ , ഡബിൾ ഹോർസ്, ഡേസെര്ട്ട് താജ്, Q7 മൊബൈൽ എന്നിവർകു പ്രത്യേക ഉപഹാരങ്ങൾ നല്കി ആദരിച്ചു. പി ടി എ പ്രസിഡന്റ് ഗുലാം മുസ്ഥഫ അധ്യക്ഷത വഹിച്ച യോഗത്തിന് വാർഷികം 2016 കൺവീനർ നിസ്സാര് കെ റഷീദ് സ്വാഗതവും . മദ്രസ പ്രിൻസിപ്പൽ അബ്ദുൽ ജലീൽ കെ എ നന്ദിയും പറഞ്ഞു. തുടർന
കുവൈറ്റ് സിറ്റി: അൽ മദ്രസത്തുൽ ഇസ്ലാമിയ - സാല്മിയ വാർഷികം 2016, പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. കുട്ടികൾ അവതരിപ്പിച്ച വെത്യസ്തങ്ങ ളായ കലായിനങ്ങൾ കാഴ്ചക്കാർക്ക് ദൃശ്യ വിരുന്നു സമ്മാനിച്ചു. നേരത്തെ സാല്മിയ നജാത്ത് സ്‌കൂളിലെ മെയിൻ ഹാളിൽ നടന്ന ഉത്ഘാടന സെഷനിൽ കെ ഐ ജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ ഇത്തരം ആഘോഷ അവസരങ്ങൾ ഉപയോഗപ്പെടുതണമെന്ന ഉത്ഘാടന പ്രസംഗത്തിൽ അദേഹം ഉണർത്തി. കെ ഐ ജി വിദ്യാഭ്യാസ ഡയറക്ടർ സുബൈർ കെ എ , ഷരീഫ് പി ടി , മൊയിദു കെ , നവാസ് എം എ , ഗ്രാൻഡ് ഹൈപർ സി ഇ ഒ സുനീർ എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു. സ്‌പോന്‌സർമാരായ ഗ്രാൻഡ് ഹൈപർ, അഡ്രസ് ലൈഫ് സ്‌റ്റൈൽ , ഡബിൾ ഹോർസ്, ഡേസെര്ട്ട് താജ്, Q7 മൊബൈൽ എന്നിവർകു പ്രത്യേക ഉപഹാരങ്ങൾ നല്കി ആദരിച്ചു. പി ടി എ പ്രസിഡന്റ് ഗുലാം മുസ്ഥഫ അധ്യക്ഷത വഹിച്ച യോഗത്തിന് വാർഷികം 2016 കൺവീനർ നിസ്സാര് കെ റഷീദ് സ്വാഗതവും . മദ്രസ പ്രിൻസിപ്പൽ അബ്ദുൽ ജലീൽ കെ എ നന്ദിയും പറഞ്ഞു.
തുടർന്നാണ് കുരുന്നുകളുടെ സ്വാഗത ഗാനം ത്തോട് കൂടി കലാപരിപാടികൾ ആരംഭിച്ചത്. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഒപ്പനയും ആക്ഷൻ സൊങ്ങ്, ദഫ്ഫ് മുട്ട് , കോൽകളി, അറേബ്യൻ നൃത്തം എല്ലാം വര്ണ ശബളമായ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഗസ്സയുടെ കഥപറഞ്ഞ ഗാന ചിത്രീകരണവും വയോധിക സദനത്തെ പ്രമേയമാക്കി അവതരിപ്പിച്ച സ്‌കിറ്റും നല്ലനിലവാരം പുലർത്തി. തുടർന്ന് ഒരു മണിക്കൂറോളം നീണ്ടുനിന്ന കരോക്കെ മാപ്പിള ഗാനമേള യോട് കൂടി നജാത്ത് സ്‌കൂളിനെ വർണാഭമാക്കിയ കലാ സന്ധ്യ അവസാനിച്ചു.
അൽ മദ്രസത്തുൽ ഇസ്ലാമിയ - സാല്മിയ PTA, അദ്ധ്യാപകർ, KIG സൽമിയ ഏരിയ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.