- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂവാറ്റുപുഴയിൽ അപകടത്തിൽ മരിച്ചത് ലണ്ടനിൽ സ്ഥിരതാമസമാക്കിയ ദമ്പതികളുടെ ഏക മകൻ; കൂട്ടുകാരുമായി സിനിമയ്ക്ക് പോകവേ അമിത വേഗം ജീവനെടുത്തു; മാതാപിതാക്കൾ ഇന്ന് നാട്ടിലെത്തും
കൊച്ചി: മൂവാറ്റുപുഴയ്ക്ക് സമീപം ആവോലിയിൽ ഉണ്ടായ ദാരുണമായ കാറപകടത്തിൽ ലണ്ടനിലെ ടോൾവർത്തിന് സമീപം ന്യൂ മോൾഡനിൽ താമസിച്ച് വന്നിരുന്ന മലയാളിയായ വിദ്യാർത്ഥി കൊല്ലപ്പെട്ടു. അവധിക്കാലത്ത് നാട്ടിലെത്തിയ അലൻ ചെറിയാൻ ആണ് കാറപകടത്തിൽ ദാരുണമായി മരിച്ചത്. യുവാവിന് 21 വയസ് പ്രായമായിരുന്നു. ലണ്ടനിലെ ടോൾവർത്തിൽ സ്ഥിരതാമസക്കാരായ തൊടുപുഴയ്ക്
കൊച്ചി: മൂവാറ്റുപുഴയ്ക്ക് സമീപം ആവോലിയിൽ ഉണ്ടായ ദാരുണമായ കാറപകടത്തിൽ ലണ്ടനിലെ ടോൾവർത്തിന് സമീപം ന്യൂ മോൾഡനിൽ താമസിച്ച് വന്നിരുന്ന മലയാളിയായ വിദ്യാർത്ഥി കൊല്ലപ്പെട്ടു.
അവധിക്കാലത്ത് നാട്ടിലെത്തിയ അലൻ ചെറിയാൻ ആണ് കാറപകടത്തിൽ ദാരുണമായി മരിച്ചത്. യുവാവിന് 21 വയസ് പ്രായമായിരുന്നു. ലണ്ടനിലെ ടോൾവർത്തിൽ സ്ഥിരതാമസക്കാരായ തൊടുപുഴയ്ക്ക് സമീപം അരീക്കുഴ ഒടപ്പനക്കുന്നേൽ സണ്ണി എന്ന് വിളിക്കുന്ന ചെറിയാൻ സാമുവലിന്റെ മകനാണ് കൊല്ലപ്പെട്ട അലൻ. റീത്തയാണ് അമ്മ. ലണ്ടിനിൽ നിന്ന് ഇരുവരും ഇന്ന് കൊച്ചിയിലെത്തും. അതിന് ശേഷം സംസ്‌കാര കാര്യങ്ങളിൽ തീരുമാനം എടുക്കും.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. സിനിമയ്ക്കായി പോയ അലനും കൂട്ടുകാരും സഞ്ചരിച്ച കാർ അമിത വേഗത്തിൽ മൂവാറ്റുപുഴ തൊടുപുഴ റോഡിലെ അവോലി കണ്ണമ്പുഴ പാലത്തിന് സമീപം മറിയുകയായിരുന്നു എന്ന് മൂവാറ്റുപുഴ പൊലീസ് പറഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന മറ്റ് നാല് പേർക്കും പരിക്കുണ്ട്. എന്നാൽ അലൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. അരീക്കുഴ താനംകുന്നേൽ ബാബുവിന്റെ മകൻ അജയ്(22), അല്പത്താനത്ത് ഷാജിയുടെ മകൻ അഖിൽ (21), പാലക്കാട്ട് സാനിയുടെ മകൻ എൽബിൻ(21), ആലക്കോട്ട് രാജീവിന്റെ മകൻ അൻജിത് (21) എന്നിവർക്കാണ് പരിക്കേറ്റത്.
കനത്ത മഴയും അമിതവേഗവും ആണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പെട്ട് പലതവണ മലക്കം മറിഞ്ഞ കാർ തവിടുപൊടിയായി. വേറൊരു വാഹനവും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമിത വേഗത്തിൽ എത്തിയപ്പോൾ വളവ് തിരിയാൻ നേരം ബ്രേക്ക് ചവിട്ടിയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നത്. ഫയർഫോഴ്‌സും നാട്ടുകാരും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ അജയിനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.