- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; കൊലപാതകത്തിലേക്ക് നയിച്ചത് വഴിയിൽ ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊലി ഉണ്ടായ തർക്കം; ആലപ്പുഴയിലെ കേസിൽ വിധിയുണ്ടാകുന്നത് 9 വർഷങ്ങൾക്ക് ശേഷം
ആലപ്പുഴ വഴിത്തർക്കത്തെത്തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 18ാം വാർഡ് വൃക്ഷവിലാസം തോപ്പിൽ അൻഷാദിനെ (27) കൊലപ്പെടുത്തിയ കേസിൽ തോപ്പിൽ സുധീറിനാണ് (46) ജില്ലാ അഡീഷനൽ സെഷൻസ് കോടതി - 3 ജഡ്ജി പി.എൻ.സീത ശിക്ഷ വിധിച്ചത്.
മാരകായുധംകൊണ്ടു മുറിവേൽപിച്ചതിന് 2 വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2 ലക്ഷം രൂപ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിനതടവ് അനുഭവിക്കണം. അൻഷാദിന്റെ കുടുംബത്തിന് സഹായധനം നൽകാൻ ലീഗൽ സർവീസസ് അഥോറിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.
2012 ഓഗസ്റ്റ് 24ന് ആയിരുന്നു സംഭവം. സുധീറിന്റെ വീട്ടിലേക്കുള്ള വഴി ആരോ തടസ്സപ്പെടുത്തി ബൈക്ക് വച്ചതിനെച്ചൊല്ലി സുധീറും അൻഷാദും ബന്ധുവായ സുനീറും തമ്മിൽ തർക്കമുണ്ടായി. ഇതു പറഞ്ഞു തീർക്കാനായി സുധീറിന്റെ വീട്ടിലെത്തിയപ്പോൾ അൻഷാദിനെയും സുനീറിനെയും കുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ അൻഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു.
പുന്നപ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും 8 തൊണ്ടിസാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി.ഗീത ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ